വ്യക്തി പരിപൂർണ ആരോഗ്യവാൻ ആകണമെങ്കിൽ ശരീരത്തിന്റെയും മനസ്സിന്റെയും പൂർണ ആരോഗ്യം പോലെ അനിവാര്യമാണ് സ്വസ്ഥമായ ഉറക്കം. ഭക്ഷണം കഴിക്കുന്നതും, ശ്വാസം എടുക്കുന്നതും പോലെ തന്നെ ഉറക്കവും തീർത്തും അത്യന്താപേക്ഷിതമാണ്. ഉറക്കക്കുറവ് മൂലം ചില ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുന്നു
ഹൃദ്രോഗങ്ങൾ
ഉയർന്ന രക്തത സമ്മർദ്ദം
സ്ട്രോക്ക്
പ്രമേഹം
മൈഗ്രൈൻ
കുറഞ്ഞ പ്രതിരോധശേഷി
വൈജ്ഞാനിക വൈകല്യം
പെരുമാറ്റ വൈകല്യങ്ങൾ
അമിതഭാരം.
1.ഉറക്കക്കുറവ് മൂലം ഹൃദയത്തിന്റെയും അതിന്റെ രക്തധമനികളുടെയും പ്രവർത്തനത്തിൽ കാര്യമായ ക്ഷയം സംഭവിക്കുകയും അതുവഴി മരണം സംഭവിക്കാനുള്ള സാധ്യത രണ്ടിരട്ടിയായി വർധിക്കുകയും ചെയ്യുന്നു.
- രോഗപ്രതിരോധത്തിനു സഹായകമാകുന്ന antibodies -ഉം അതുപോലെ തന്നെ രോഗപ്രതിരോധ വ്യൂഹം പുറപ്പെടുവിക്കുന്ന Cytokines എന്നിവയുടെ ഉത്പാദനം സംഭവിക്കുന്നതും നാം ഉറങ്ങുമ്പോഴാണ്.
- ദീർഘനാൾ നീണ്ടു നിൽക്കുന്ന ഉറക്കക്കുറവ് മൂലം നമ്മളിൽ പ്രമേഹം അതുപോലെ തന്നെ കാർഡിയോവാസ്‌ക്യൂലർ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്.
- ഉറക്കക്കുറവ് നമ്മുടെ രോഗപ്രതിരോധ ശക്തിയെ പ്രതികൂലമായി ബാധിക്കുന്നതു വഴി നമ്മൾ കൂടുതൽ ശ്വസന പ്രശ്നങ്ങൾക്ക് അടിപ്പെട്ടു പോവുന്നു. ഈ കാരണത്താൽ ജലദോഷം, ഇൻഫ്ലൂവൻസ തുടങ്ങിയ രോഗങ്ങൾ പെട്ടെന്ന് പിടിപ്പെടുകയും ചെയ്യുന്നു.
- ഉറക്കക്കുറവ് മൂലം ശരീരഭാരം വർധിക്കും. ഉറക്കക്കുറവ് വഴി ശരീരത്തിലെ ഇൻസുലിന്റെ അളവ് കൂട്ടുകയും കൊഴുപ്പു സംഭരണം വർധിപ്പിക്കുകയും ചെയ്യുന്നു. രക്തധമനികളുടെയും അതോടൊപ്പം തന്നെ ഹൃദയത്തിന്റെയും പൂർണമായ വീണ്ടെടുപ്പിനും പുതുക്കിപ്പണിയലിനും ഉറക്കം അനിവാര്യമാണ്. ഇല്ലെങ്കിൽ രക്തസമ്മർദ്ദം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ അപകടസാധ്യത ഗണ്യമായി തന്നെ കുറയ്ക്കുന്നു.
- ഉറക്കക്കുറവ് ചെറിയതോതിൽ ആണെങ്കിൽ പോലും വിളർച്ചയുള്ള ചർമവും വീങ്ങിയ കൺതടങ്ങളും അത് സൃഷ്ടിച്ചേക്കാം. എന്നാൽ അധികമായ ഉറക്കക്കുറവ് മൂലം ത്വക്കിന്റെ തിളക്കം നഷ്ടപ്പെടുകയും, മുഖത്ത് ചുളിവുകളും കണ്ണിന്റെ ചുറ്റുമായി കറുപ്പ് നിറം പടരുകയും ചെയ്തേക്കാം.
7. ഉറക്കക്കുറവ് ലൈംഗിക ആസക്തിയെ പോലും നശിപ്പിച്ചേക്കാം.
8.പകൽ സമയത്തു അനുഭവപ്പെടുന്ന അമിതമായ ക്ഷീണം ഇല്ലാതാക്കാൻ രാത്രിയിലെ കുറച്ചധികം ദൈർഘ്യമുള്ള ഉറക്കം മൂലം സാധിക്കും.