കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് ഓരോ രാജ്യങ്ങളും. കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറയ്ക്ക്
മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ഖത്തറിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിനെതിരെയുള്ള വാക്‌സിൻ കണ്ടെത്തുന്നതിനായി അശ്രാന്ത പരിശ്രമത്തിലാണ് മിക്ക രാജ്യങ്ങളും. ഖത്തറിലും പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.
അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ആരോഗ്യ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഒരു പക്ഷെ ആഴ്ച്ചകള്‍ക്കകം തന്നെ ഇത് സാധ്യമായേക്കാമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ വ്യക്തമാക്കി. അതേ സമയം സാര്‍സ് കോവിഡ് ടു രോഗത്തിനെതിരെയുള്ള കാന്‍ഡിഡേറ്റ് വാക്സിന്‍ രാജ്യത്ത് ലഭ്യമാക്കുന്നതിനായി ഇതിനകം എഫ്ഫൈസര്‍, ബയോ എന്‍ടെക് എന്നീ കമ്പനികളുമായി കരാറിലെത്തിയിട്ടുമുണ്ട്. ഉടൻതന്നെ വാക്‌സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴുള്ളത്.