ച്യൂയിംഗം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ച്യൂയിംഗം വായിലിട്ട് ചവച്ചുകൊണ്ടിരിക്കാന്‍ ഇഷ്ടമുള്ളവരായിരിക്കും ഏറെ പേരും. എന്നാല്‍ ച്യൂയിംഗം വണ്ണവും ഭാരവും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തലുകള്‍.
നിരവധി പഠനങ്ങളാണ് ഭാരം കുറയ്ക്കുന്നതിന് ച്യൂയിംഗം സഹായിക്കും എന്നു പറയുന്നത്. ഇതിനു പ്രധാനമായി പറയുന്നത് ച്യൂയിംഗം വിശപ്പ് കുറയ്ക്കുമെന്നും അതുവഴിയായി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാമെന്നതുമാണ്.
റഹോഡ്‌സ് യൂണിവേഴ്‌സിറ്റിയിലാണ് ഇതു സംബന്ധിച്ച് അടുത്തിടെ പഠനം നടന്നത്. ദിവസവും ച്യൂയിംഗം ചവയ്ക്കുന്നവര്‍ അഞ്ച് ശതമാനം കലോറി അധികമായി ചെലവഴിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ ച്യൂയിംഗം ഉപയോഗിക്കുന്നവര്‍ക്ക് ഭക്ഷണത്തോടുള്ള താത്പര്യം കുറയുന്നതായും കണ്ടെത്തി.