ആന്ധ്രപ്രദേശിൽ ട്യൂഷൻ ക്ലാസിൽ നിന്ന് 14 കുട്ടികൾക്ക് കോവിഡ് ബാധിച്ചു. ഗുണ്ടൂരിൽ ട്യൂഷൻ ക്ലാസിൽ പങ്കെടുത്ത കുട്ടികൾക്കും ചിലരുടെ രക്ഷിതാക്കൾക്കും രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്.
എട്ടിനും 12നും ഇടയിൽ പ്രായമുള്ള 14 കുട്ടികളാണ് ട്യൂഷൻ സെന്ററിൽ പഠിക്കാനെത്തിയിരുന്നത്. ട്യൂഷൻ നടത്തിയിരുന്ന അധ്യാപക ദമ്പതികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നരസരപേട്ടിലെ ജൂനിയർ കോളേജ് അധ്യാപകനാണ് ട്യൂഷൻ നടത്തിയിരുന്നത്. ഗർഭിണിയായിരുന്ന ഇയാളുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ക്ലാസ് നടത്തിയതിന്റെ പേരിൽ അധ്യാപക ദമ്പതികൾക്കെതിരെ നടപടി സ്വീരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.