മൂന്നാർഃ ലോഡ്ജിൽ ക്വാറന്റീനിൽ കഴിഞ്ഞ യുവാവിന് വൈദ്യുതാഘാതാമേറ്റ് തെറിച്ചുവീണു, എന്നാൽ നിരീക്ഷണത്തിലായതിനാൽ നാട്ടുകാർക്ക് രക്ഷിക്കാൻ തയ്യാറായില്ല. മൂന്നാർ ലക്ഷ്മി റോഡ് സ്വദേശിയായ കെ സുഭാഷിനാണ് (24) ഷോക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം
സ്ഥിരീകരിച്ചതോടെയായിരുന്നു സുഭാഷ് ലോഡ്ജിലേക്ക് മാറിയത്. രണ്ടാം നിലയിലായിരുന്നു മുറി. ഇവിടെ പുറം ഭിത്തിയോട് ചേർന്നുള്ള വൈദ്യുതിക്കമ്പിയിൽ കൈ തട്ടിയാണ് ഷോക്കേറ്റത്. ഷോക്കേറ്റ സുഭാഷ് അഴികൾ ഇല്ലാതിരുന്ന ജനൽ വഴി തെറിച്ച് പിൻഭാഗത്തെ പുഴയോരത്തേക്കു വീണു