മലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. മകള്‍ അനന്തനാരായണിക്ക് ഒപ്പം കടലിന്റെ ഭംഗി ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
”ഒരു യാത്ര പോയി. ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഉണ്ടായിരിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്… ഞാന്‍ നിങ്ങളുടെ കമന്റുകള്‍ വായിക്കുന്നില്ലെന്ന് ആരാണ് പറയുന്നത് .. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നല്‍കുമെന്ന് നോക്കണം” എന്നാണ് ശോഭന ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍.
ചിത്രത്തിന് ഉടനെ ലഭിച്ച മിക്ക കമന്റുകള്‍ക്കും താരം മറുപടി കൊടുത്തിട്ടുമുണ്ട്. ബീച്ചിനടുത്ത് ഊഞ്ഞാലില്‍ കിടക്കുന്നതും മകള്‍ അനന്തനാരായണിയുടെ ചിത്രങ്ങളുമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. നൃത്ത പരിപാടികളുമായി തിരക്കുകളില്‍ ആയിരുന്നു ശോഭന. ഇതിനാല്‍ സിനിമയില്‍ കുറച്ചു കാലമായി അധികം സജീവല്ല താരം.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ഒരു ഇടവേളക്ക് ശേഷം വീണ്ടും വേഷമിട്ടത്. സുരേഷ് ഗോപിയും വേഷമിട്ട സിനിമയില്‍ ഇരുവരുടെയും അഭിനയം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.