സന്ദര്‍ശകര്‍ക്ക് നേരെ ശാപം ചൊരിയുന്ന തത്തകളെ ബ്രിട്ടനിലെ മൃഗശാലകള്‍ ഒഴിവാക്കി. പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നാണ് തത്തകളെ ഒഴിവാക്കിയത്. ലിങ്കണ്‍ഷയര്‍ വൈല്‍ഡ്ലൈഫ് പാര്‍ക്കിലാണ് സംഭവം.ചാര നിറത്തിലുള്ള ആഫ്രിക്കന്‍ തത്തകളാണ് സന്ദര്‍ശകര്‍ക്ക് നേരെ ശാപവാക്കുകള്‍ ചൊരിഞ്ഞത്. എറിക്, ജേദ്, എല്‍സി, ടൈസണ്‍, ബില്ലി എന്നീ പേരുള്ള തത്തകള്‍ ഈയടുത്താണ് മൃഗശാലയിലെത്തിയത്. വ്യത്യസ്ത ആളുകളാണ് ഈ തത്തകളെ മൃഗശാലാ അധികൃതര്‍ക്ക് കൈമാറിയത് .ശാപം ചൊരിയുന്ന തത്ത മൃഗശാലകള്‍ ഒഴിവാക്കിയത് ഇതിനകം മാധ്യമങ്ങളിൽ ചർച്ചയാണ്
