കർഷകന്റെ നട്ടെല്ലൊടിക്കുന്ന കാർഷിക ബില്ലിനെതിരെ യുവജനതാദൾ പ്രതിഷേധം.

General

മണിയൂർ : കർഷകരെയും കാർഷിക മേഖലയെയും കോർപ്പറേറ്റ് – കുത്തക കമ്പനികൾക്ക് വരിഞ്ഞ് മുറുകാൻ അവസരം നൽകുന്ന കാർഷിക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ.വൈ.ജെ. ഡി ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി യുവജനതാദൾ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിയൂർ എളമ്പിലാട് ജെ.പി ഭവനു സമീപം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.യുവജനതാദൾ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് സച്ചിൻ വില്ല്യാപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.രാജ്യത്തിന്റെ കാർഷിക മേഖല കുത്തകകൾക്ക് തീറെഴുതി നൽകുന്ന കേന്ദ്ര സർക്കാർ കർഷകരെ ദുരിതത്തിലാക്കുകയാണ്.ഭരണഘടനയെപ്പോലും പ്രതിസന്ധിയിലാക്കുകയും മൗലികാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ബി.ജെ.പി സർക്കാരിനെതിരെ യുവജനരോഷം ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു. സാജിദ് തറോൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ യുവജനതാദൾ കുറ്റ്യാടി മണ്ഡലം സെക്രട്ടറി അഭിനവ് എളമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ് ടി.ടി മൊയ്തു മാസ്റ്റർ,ജില്ലാ കമ്മിറ്റി അംഗം കുഞ്ഞിരാമൻ,സുഭാഷ് മാസ്റ്റർ,സി.വിനോദൻ,സദാനന്ദൻ,നവനീത്,അതുൽബാബു. കെ.ടി.കെ, ജിഷ്ണു.ടി,ജിഷ്ണു km . അഭിരാം ,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *