മലയാറ്റൂർ ഇല്ലിത്തോട് പാറമടയിൽ ഉണ്ടായ സ്ഫോടനം സംബന്ധിച്ച് എൻ ഐ എ അന്വേഷണം വേണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ.

General

മലയാറ്റൂർ ഇല്ലിത്തോട് പാറമടയിൽ ഉണ്ടായ സ്ഫോടനം സംബന്ധിച്ച് എൻ ഐ എ അന്വേഷണം വേണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ. സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വെയ്ക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്നും തീവ്രവാദ ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സി.ആർ നീലകണ്ഠൻ ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കില് പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.
പാറമടകൾ പ്രവർത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനംവകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനംവകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്നും സി.ആർ നീലകണ്ഠൻ ആരോപിച്ചു. പാറമടകൾ അനധികൃതമാണെന്നു കണ്ടെത്തിയ രേഖകൾ വിവരാവകാശം വഴി ലഭ്യമായിട്ടുണ്ടെന്നും സി.ആർ നീലകണ്ഠൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *