ചെന്നൈയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി നടന്ന ജന്മദിന ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ച് നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.പരിക്കേറ്റ 12 പേർക്ക് നിസാര പരിക്കേ ഉള്ളൂ എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇവരെ കിൽപാക് മെഡിക്കൽ കോളജിലേക്ക് മാറ്റി. സമ്മേളനത്തിന് അനുമതിയില്ലാത്തതിനാൽ കോരട്ടൂർ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.
