വെള്ളമുണ്ട : അറബി ഭാഷാ പ്രചാരണം ലക്ഷ്യമിട്ട് ലെബനാനിലെ ബെയ്റൂത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര അറബിക് ഫെഡറേഷനിൽ നൗഫൽ വാഫി വെള്ളമുണ്ടക്ക് അഗത്വം.
വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫാതിഹയുടെ ഭാഷാസൗന്ദര്യവും പ്രതിപാദ്യ വിഷയവും പ്രമേയമാക്കി ഗവേഷണ പ്രബന്ധം തയ്യാറാക്കിയിട്ടുള്ള ഈ യുവപണ്ഡിതന്റെ രചനകൾ വിവിധ മാഗസിനുകളിലും വെബ് പോർട്ടലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം വിവിധ അറബി കവിതകൾക്ക് മലയാള വിവർത്തനം തയ്യാറാക്കിയിട്ടുള്ള ഇദ്ദേഹം മലയാളത്തിൽ ‘മിനാരങ്ങൾ പറഞ്ഞത്’ എന്ന പേരിൽ സ്വതന്ത്ര കവിതാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.
വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമിയിൽ നിന്നും വാഫി പഠനം പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബി സാഹിത്യത്തിൽ ബിരുദാനന്തര പഠനവും പൂർത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം യുഎസ്എ ആസ്ഥാനമായുള്ള വേൾഡ് ലേണിങ്ങിന്റെ ഇംഗ്ലീഷ് ട്രൈനിങ്ങും പൂർത്തിയാക്കിയ ഇദ്ദേഹം ഇപ്പോൾ കോറോം ഇഫ്റ വിമൻസ് അക്കാദമിയിലെ പ്രധാന അധ്യപകനാണ്.
പ്രസിദ്ധ ഫലസ്തീനിയൻ കവി മഹമൂദ് ദർവേശിന്റെ അറബി കവിതകൾക്ക് വിവർത്തനം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന നൗഫൽ വാഫി വെള്ളമുണ്ട എട്ടേനാൽ സ്വദേശി ഓലാറ വീട്ടിൽ ഇബ്രാഹിം സുലൈഖ ദമ്പതികളുടെ മകനാണ്. നാജിബയാണ് ഭാര്യ ഏക മകൻ നുഫൈൽ അഹ്മദ്.