നാല്പത്തിയൊന്നാം കല്യാണ വാര്‍ഷികം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ആശംസകള്‍ നേര്‍ന്ന് ഡിവൈഎഫ്ഐ നേതാവും മരുമകനുമായ പിഎ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മുഹമ്മദ് റിയാസിന്റെ ആശംസ.
‘1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹ വാര്‍ഷിക ആശംസകള്‍’, മുഹമ്മദ് റിയാസ് കഴിഞ്ഞ ഫേസ് ബുക്കിൽ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. യുവദമ്പതികള്‍ക്ക് മംഗളം നേരുന്നു എന്നായിരുന്നു നവകേരളം പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പിന്റെ കമന്റ്.
കൂത്തുപറമ്പ് എംഎല്‍എ ആയിരിക്കെയായിരുന്നു പിണറായി വിജയന് കമലയെ വിവാഹം ചെയ്യുന്നത്. അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനും ശേഷം പുറത്തിറങ്ങി രണ്ടര വര്‍ഷം കഴിഞ്ഞായിരുന്നു വിവാഹം. തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂള്‍ ടീച്ചറായിരുന്നു ഈ സമയത്ത് കമല. മുന്‍ മുഖ്യമന്ത്രി ഇകെ നയനാരുടെ കാര്‍മികത്വത്തില്‍ പരസ്പരം മാലയിട്ടായിരുന്നു വിവാഹം. കട്ടൻ ചായയും ബിസ്ക്കറ്റുമായിരുന്നു ചടങ്ങിനെത്തിയവർക്ക് കൊടുത്തത്.ഒരു ഹാരം അങ്ങോട്ടും മറ്റൊരു ഹാരം ഇങ്ങോട്ടും..ചടങ്ങുകൾ ലളിതം .ശുഭം..