ഖുര്‍ആന്‍ ക്വിസ് മത്സരവിജയികൾക്ക് അഡ്വ. പി. ചാത്തുക്കുട്ടി സമ്മാനങ്ങൾ വിതരണം ചെയ്തു.

കല്‍പ്പറ്റ:ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. അനുമോദന യോഗം ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഹ്‌സിന എം മാനന്തവാടി (ഒന്നാം സ്ഥാനം) സുഹറ ഇസ്ഹാഖ് പിണങ്ങോട് (രണ്ടാം സ്ഥാനം), ഷിബ്‌ന ഷമീം പിണങ്ങോട്, റമീല സി.കെ സുല്‍ത്താന്‍ ബത്തേരി (മൂന്നാം സ്ഥാനം) എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ അഡ്വ. പി. ചാത്തുക്കുട്ടി നല്‍കി.ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിണ്ടന്റ് ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി […]

Continue Reading

വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെതിരെ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പാസ്സായി.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പാസ്സായി. ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളം നടത്തി മുന്‍പരിചയമുള്ള സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പ്രമേയത്തില്‍ പറഞ്ഞു.

Continue Reading

വയനാട്ടിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് 60 കാരി: കരിപ്പൂർ ദുരന്തത്തിനിടെ ആശുപത്രിയിൽ വെച്ച് രോഗം പകർന്നെന്നു സംശയം

തരുവണ: വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരിച്ചത് . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരിച്ചത് . വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം കാഞായി ഇബ്രാഹിമിൻ്റെ ഭാര്യയാണ്. ഇവർക്ക് നേരത്തെ കോവിഡ് ഉണ്ടായിരുന്നില്ല. കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്കേറ്റ വർ ചികിത്സക്കെത്തിയപ്പോൾ സഫിയയും ഭർത്താവും ഡോക്ടറെ കാണിക്കാൻ എത്തിയിരുന്നു. പിന്നീട് ഇരുവരും കോവിഡ് രോഗികളായി. ഭർത്താവ് രോഗ മുക്തനായി . സഫിയ ചികിത്സയിലായിരുന്നു. […]

Continue Reading

ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭര്‍ത്താവിനെ പ്പോലെ..

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോഴാണ് സാനിയ മിര്‍സ ഇക്കാര്യം വ്യക്തമാക്കിയത് .

Continue Reading

ലക്ഷങ്ങൾ പങ്കെടുത്ത സി.പി.ഐ.എം. സത്യാഗ്രഹം ശ്രദ്ധേയമായി.

കോവിഡ് മഹാമാരിയുടെ കാലത്തും കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ബഹുജന സംഘടനാ പ്രാര്‍ത്തകരും വീട്ടുമുറ്റങ്ങളിലും പാര്‍ട്ടി ഓഫീസുകളിലും സത്യഗ്രഹമിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകിട്ട് നാല് മുതല്‍ നാലരവരെയായിരുന്നു സമരം. സമരചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച സിപിഐ എമ്മിന്റെ പ്രതിഷേധ സത്യഗ്രഹത്തിൽ കേരളത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു. വീടുകൾ സമരകേന്ദ്രങ്ങളാക്കിക്കൊണ്ട് നടന്ന സത്യഗ്രഹത്തിൽ വീട്ടമ്മമാരുടെയും യുവാക്കളുടെയും സാന്നിധ്യം ശ്രദ്ധേയമായി. കാൽ ലക്ഷത്തിലേറെപ്പേർ സത്യഗ്രഹത്തിൽ പങ്കെടുത്തു. കോവിഡ് കാലത്തും കേന്ദ്ര സർക്കാർ […]

Continue Reading

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരണപെട്ടു

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദിന്‍റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്. ഇവർ ഭര്‍ത്താവിനൊപ്പം ദുബായിൽ റാസൽഖൈമയിലായിരുന്നു. സുഹൃത്തായ രമ്യാ മുരളീധരനൊപ്പമാണ് മഞ്ജുളകുമാരി ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ കരിപ്പൂർ വിമാനാപകടത്തിലെ ആകെ മരണം 21 ആയി.

Continue Reading

ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം രണ്ടരകോടിയിലേക്കു അടുക്കുന്നു.കുട്ടികൾക്ക് മാർഗ നിർദേശവുമായി യുനിസെഫ്..

ലോകാരോഗ്യസംഘടനയും യുനിസെഫും സംയുക്തമായാണ് കുട്ടികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ലോകത്താകെ 2.3 കോടി ജനങ്ങള്‍ക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ രോഗബാധിതരായുണ്ടാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ലക്ഷണമില്ലാത്ത രോഗികളാണ് രോഗ ബാധിതരില്‍ കൂടുതലും എന്നുള്ളതുകൊണ്ടാണ് ഈ സാധ്യത നിലനില്‍ക്കുന്നത്. അതിനിടെ ലോകത്ത് കൊവിഡ് മരണം എട്ട് ലക്ഷം കടന്നു. 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളിലാണ് കുട്ടികൾ രോഹവാഹകരമാവുമെന്ന് മുന്നറിയിപ്പ് നൽകിയത്.  മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്ന അതേ […]

Continue Reading

അമ്പാട്ടി റായുഡു ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ കിരീടം ചൂടുമായിരുന്നുവെന്ന് സുരേഷ് റെയ്‌ന

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോക കപ്പില്‍ അമ്പാട്ടി റായുഡു ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ കിരീടം ചൂടുമായിരുന്നുവെന്ന് സുരേഷ് റെയ്‌ന. നാലാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ റായുഡു തന്നെയായിരുന്നുവെന്നും ഇപ്പോഴും മികച്ച ബാറ്റിംഗ് പ്രകടനമാണ് അദ്ദേഹത്തിന്റേതെന്നും റെയ്‌ന അഭിപ്രായപ്പെട്ടു.

Continue Reading

തബ്‌ലീഗിൽ പങ്കെടുത്തവരെ സർക്കാരും മാധ്യമങ്ങളും ‘വേട്ടയാടി’, കോവിഡ് പടർത്തി എന്ന പ്രചാരണം അനാവശ്യമായിരുന്നു: ബോംബെ ഹൈക്കോടതി

തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരെ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.‌ഐ.ആർ, ചാർജ്ഷീറ്റുകൾ ബോംബെ ഹൈക്കോടതി (ഔറംഗബാദ് ബെഞ്ച്) റദ്ദാക്കി. ജമാഅത്തിൽ പങ്കെടുത്തവർക്കെതിരായ മാധ്യമ പ്രചാരണങ്ങളെ കോടതി ശക്തമായി വിമർശിച്ചു.

Continue Reading

രാഹുലിനൊപ്പമോ സിനിമയിലേക്കോ?; ദിവ്യ സ്പന്ദന മനസുതുറക്കുന്നു

രാഷ്ട്രീയത്തിലേക്ക് തിരിച്ചില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ അധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു നടിയും രാഷ്ട്രീയ നേതാവുമായിരുന്ന ദിവ്യ സോഷ്യല്‍ മീഡിയയില്‍ മടങ്ങിയെത്തിയത്. ഇതിന് പിന്നാലെ ഇവര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെടലുകള്‍ നടത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഒരു മടക്കമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ദിവ്യ സ്പന്ദന.‘ആ കപ്പല്‍ തുറമുഖം വിട്ടു’ എന്നാണ് രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് ദിവ്യ നല്‍കിയ മറുപടി. ദ പ്രിന്റിനോടായിരുന്നു അവരുടെ പ്രതികരണം. കഴിഞ്ഞ […]

Continue Reading