മത്സ്യ കുഞ്ഞ് നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു

തോല്‍പ്പെട്ടി:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യ കുഞ്ഞ് നിക്ഷേപ പദ്ധതി തിരുനെല്ലി പഞ്ചായത്ത് തല ഉദ്ഘാടനം തോല്‍പ്പെട്ടി നെടുംന്തനയില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സതീഷ് കുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനന്തന്‍ നമ്പ്യാര്‍,ബാങ്ക് പ്രസിഡണ്ട് കെ.ടി ഗോപിനാഥന്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍ ആഷിഖ് ബാബു,ബബീഷ് എന്നിവര്‍ പങ്കെടുത്തു.യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മത്സ്യ ക്യഷി നടത്തുന്നത്.

Continue Reading

പൊതുകുളങ്ങള്‍ മത്സ്യസമൃദ്ധമാക്കി ഫിഷറീസ് വകുപ്പ്

കല്‍പ്പറ്റ:കോവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 12 ഇന പരിപാടിയിലെ സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പൊതു കുളങ്ങളിലെ മത്സ്യകൃഷിയുടെ ഭാഗമായി വയനാട് ജില്ലയിലെ പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപിച്ചു. തിരുനെല്ലിയില്‍ ഒ ആര്‍ കേളു എം എല്‍ എയും കോട്ടത്തറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയും മറ്റ് കേന്ദ്രങ്ങളില്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്ഘാടനം ചെയ്തു.

Continue Reading

വൈഡ് ലൈവ് ടോക്കിൽ അതിജീവനത്തിന്റെ ലോക മാതൃക വയനാട് കുംഭമ്മ കോവിഡ് കാല അനുഭവങ്ങൾ പങ്കുവെച്ചു.

വയനാട് ജില്ലയിലെ വെള്ളമുണ്ട സ്വദേശി കുംഭാമ്മ കഴിഞ്ഞ 66 വർഷമായി തന്റെ ജീവിതത്തിൽ വിധി സമ്മാനിച്ചലോക്ക് ഡൗൺ അതിജീവിച്ച്‌ ലോക മാതൃകയായിരിക്കുകയാണ്.പോളിയോ രോഗം ഇരു കാലുകളും തളർത്തികൊണ്ട് മൂന്നാം വയസ്സിൽ വിധി തന്റെ ജീവിതത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കീഴടങ്ങാതെ അതിജീവനത്തിന്റെ സന്ദേശം നൽകിയ കർഷകയാണ് കുംഭമ്മ.പിന്നീട്‌ കാൻസർ വന്ന് മാറിടം എടുത്തു കളഞ്ഞിട്ടും ജീവിതത്തിന്റെ റെഡ് സോണിനെയും മറികടന്നു.ഏറ്റവും നല്ല കർഷകക്കുള്ള രാജ്യത്തെ മികച്ച പുരസ്കാരങ്ങൾ ലഭിച്ച കുംഭാമ്മ കോവിഡ് കാലത്തും തന്റെ ബാണാസുരൻ മലയുടെ […]

Continue Reading

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം. അപകടത്തില്‍ ആളപായമില്ല

തിരുവനന്തപുരംഃ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം. അപകടത്തില്‍ ആളപായമില്ല. തീപിടുത്തത്തില്‍ ഏതാനും ഫയലുകൾ കത്തി നശിച്ചു. അഗ്നിശമന സേന എത്തി തീ അണച്ചു.സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു.

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കൂടി കോവിഡ്; 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 32 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (25.08.20) 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1363 ആയി. ഇതില്‍ 1100 പേര്‍ രോഗമുക്തരായി. 255 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 245 പേര്‍ ജില്ലയിലും 10 പേര്‍ ഇതര […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 […]

Continue Reading

ഗ്രാന്‍ഡ് കെയര്‍’ ഇവിടെ വയോധികര്‍ സുരക്ഷിതരാണ്

മാനന്തവാടി:സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ഗ്രാന്‍ഡ് കെയര്‍’ പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരസഭയിലെ വയോമിത്രം മെഡിക്കല്‍ സംഘം മാനന്തവാടി താലൂക്കിലെ അഗതിമന്ദിരങ്ങള്‍ സന്ദര്‍ശിച്ചു.കോവിഡ് പ്രതിരോധ പരിപാടികളുടെ ഭാഗമായി വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ഗ്രാന്‍ഡ് കെയര്‍’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഹൈ റിസ്‌ക് വിഭാഗത്തില്‍പെടുന്ന മുതിര്‍ന്ന പൗരന്മാരുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പാക്കുകയും രോഗബാധ ഉണ്ടാകാതിരിക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ കണ്ടെത്തി അവരെ നിരന്തരം നിരീക്ഷിക്കാനും ആരോഗ്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് […]

Continue Reading

വേഗരാജാവായ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു

ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും വേഗരാജാവുമായ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടത്തിയ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാകുകയായിരുന്നു.34-ാം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണു റിസള്‍ട്ട് പോസിറ്റീവായത്.

Continue Reading

പിതാവിനെ മകൻ തോളിലേറ്റി നടന്ന സംഭവം മകൻ മനപൂർവ്വം സൃഷ്ടിച്ചതെന്ന്..

ലോക്ക് ഡൗണിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ തോളിലേറ്റി അരകിലോമീറ്റർ നടന്ന സംഭവം മകൻ മനപൂർവ്വം സൃഷ്ടിച്ചതെന്ന് കൊല്ലം ജില്ലാ റൂറൽ പോലീസ്. പുനലൂർ താലൂക്ക് ആശുപതിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ റോയി മനപൂർവ്വം തോളിലേറ്റി നടക്കുകയായിരുന്നെന്ന്  പൊലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് അംഗം വി.കെ. ബീനാകുമാരി തീർപ്പാക്കി.

Continue Reading

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു

തിരുഃ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചു ‌പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 40നെതിരെ 87 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.30 വരെ നീണ്ട സമ്മേളനത്തിനൊടുവിലാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. മൂന്നരമണിക്കൂർ കവിഞ്ഞ പ്രസംഗമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടിയായി നിയമസഭയിൽ നടത്തിയത്. രാത്രിയോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി.

Continue Reading