ആദിവാസി സമഗ്ര വികസന പദ്ധതി :ബാവലിയില്‍ 15 ഏക്കര്‍ നെല്‍കൃഷി ആരംഭിച്ചു

തിരുനെല്ലി:തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീന്‍കൊല്ലി കോളനിയിലെ ആതിര, അമ്പിളി, ഹരിത, അമ്പാടി, മൈന ജെ എല്‍ ജി ഗ്രൂപ്പുകള്‍ തരിശ് പാടത്ത് നെല്‍കൃഷിയിറക്കി. ബാവലി പാടശേഖര സമിതിയുടെ 20 വര്‍ഷമായി കൃഷി ചെയ്യാതിരുന്ന 15 ഏക്കര്‍ തരിശ് ഭൂമിയിലാണ് ഈ വര്‍ഷം കൃഷി ചെയ്യുന്നത്.

Continue Reading

എസ്എൻസി ലാവ്ലിൻ അഴിമതി കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ മാറ്റം വരുത്തി

എസ്എൻസി ലാവ്ലിൻ അഴിമതി കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ മാറ്റം വരുത്തി. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിൽ നിന്നും രണ്ടംഗ ബെഞ്ചിലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് സരൺ എന്നിവരുടെ ബെഞ്ചാണ് കേസ് ഇനി പരിഗണിക്കുക. ലാവ്ലിൻ കേസിൽ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കും.

Continue Reading

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.

ഡൽഹിഃ പ്രതിരോധ മേഖലയിലെ പ്രധാനപ്പെട്ട പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. 15 ശതമാനം ഓഹരികൾ വിൽക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ 5000 കോടി രൂപ കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കോവിഡ് 19 രൂക്ഷമാക്കിയ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ പണം കണ്ടെത്താന്‍ ശ്രമിക്കുന്നത് എന്നാണ് മോദി സർക്കാരിന്റെ വാദം.

Continue Reading

പുരുഷ ലിംഗങ്ങൾ കൊണ്ട് എന്റെ വാട്സാപ്പ് നിറഞ്ഞിരിക്കുന്നു ; സൈബർ ആ​ക്രമണത്തിനിരയായി ശ്രീജ നെയ്യാറ്റിൻകര..

ഡി ജി പി, സൈബർ സെൽ, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തെളിവുകൾ സഹിതം ശ്രീജ നെയ്യാറ്റിൻകര നൽകിയ പരാതിയുടെ പൂർണ്ണ രൂപം പ്രേഷിത ശ്രീജ നെയ്യാറ്റിൻകരരാരീരംനോർത്ത് ഫോർട്ട്നെയ്യാറ്റിൻകര സ്വീകർത്താവ് ഡയറക്ടർ ജനറൽ ഓഫ് പോലീസ്കേരളം വിഷയം :- സൈബർ ആക്രമണം സർ, പൊതുപ്രവർത്തകയായ എനിക്ക് നേരെ തുടർച്ചയായി നടന്നുവരുന്ന സൈബർ ആക്രമണങ്ങൾ ഒരു തുടർക്കഥയായി മാറിയിരിക്കുകയാണ്. നിരന്തരമുള്ള പരാതികളിൽ സുശക്തമായ നടപടികൾ ഉണ്ടാകാത്തത് സാമൂഹ്യ വിരുദ്ധർക്ക് കൂടുതൽ ശക്തി പകരുന്ന വിധത്തിലാണ് കാര്യങ്ങളിൽ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ […]

Continue Reading

ഔട്ടായി പോയതിന്റെ ദേഷ്യത്തിൽ ബോളര്‍ക്ക് നേരെ ബാറ്റ് പ്രയോഗം

ഔട്ടായി പോയതിന്റെ ദേഷ്യത്തിൽ ബോളര്‍ക്ക് നേരെ അപകടകരമായ രീതിയില്‍ ബാറ്റ് വീശിയ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ആസിഫ് അലിക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയ്ക്ക് നീക്കം. ചൊവ്വാഴ്ച ട്രിനിഡാഡിലെ പോര്‍ട്ട്സ്‌പെയിനില്‍ അരങ്ങേറിയ കരീബിയന്‍ പ്രീമിയല്‍ ലീഗ് മത്സരത്തിനിടെയാണ് ആസിഫിന്റെ ബാറ്റ് പ്രയോഗം. ആസിഫിന്റെ പ്രകോപനപരമായ പ്രവൃത്തിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Continue Reading

ഗ്രൂപ്പ് ഫോസ്റ്റര്‍കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ:വനിതാ ശിശുവികസന വകുപ്പിനു കീഴിലെ വയനാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലയില്‍ ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ സുരക്ഷിതമായി, പരിചരണവും വ്യക്തിഗത ശ്രദ്ധയും നല്‍കി വളരുവാന്‍ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ളവര്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി ഒ, വയനാട്, 673591, ഫോണ്‍ ; 04936 246098 , 8289929210 എന്ന […]

Continue Reading

മലയാളി കോളജ് അധ്യാപിക ഷാർജയിൽ മരണപ്പെട്ടു

ഷാർജഃ തൃശൂർ സ്വദേശിനിയായ അധ്യാപിക ഷാർജയിൽ നിര്യാതയായി. എടമുട്ടം പാലപ്പെട്ടിവളവിൽ കടമ്പോട്ട് ഷുക്കൂറി​െൻറ മകളും ചെന്ത്രാപ്പിന്നി പുതിയവീട്ടിൽ മുഹമ്മദ് ബഷീറി​െൻറ ഭാര്യയുമായ സഹീറ (33)യാണ് മരിച്ചത്. പുതിയകാവ് ഇൽഫത്ത് കോളജ് അധ്യാപികയായിരുന്നു​.ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കാൻ മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് എത്തിയതായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഷാർജ കുവൈത്ത് ആശുപത്രിയിലായിരുന്നു മരണം. ഇരട്ട സഹോദരങ്ങളായ ഫർഹാൻ, ഫൗസാൻ (ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ) എന്നിവർ മക്കളാണ്. ഷാർജയിൽ തന്നെ ഖബറടക്കി.

Continue Reading

Metro rail way services may be allowed from September 1

Metro rail way services may be allowed from September 1 when the ‘’Unlock 4’’ phase in the graded reopening from the coronavirus-induced lockdown will begin, an official told PTI. States will, however, take the final call on reopening the rapid transport networks depending on the coronavirus situation there. Metro services were suspended in late March […]

Continue Reading

നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു.

കണ്ണൂർഃ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു. തലശേരി – മാഹി ബൈപാസിലെ പാലത്തിന്റെ ബീമുകളാണ് വീണത്. പാലത്തില്‍ തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. നാല് ബീമുകളാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ബീമുകള്‍ തകര്‍ന്നുവീണത്. ബീമുകള്‍ തകര്‍ന്നതിന്റെ കാരണം വ്യക്തമായി റിപ്പോർട്ട് ആയിട്ടില്ല

Continue Reading

സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം

കല്‍പ്പറ്റ:കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം ഉണ്ടായി.കല്‍പ്പറ്റ നിലയത്തിലെ ഒരു യൂണിറ്റ് എത്തി നിയന്ത്രണവിധേയമാക്കി.ഇന്ന് രാത്രി പത്തരയോടെയാണ് സംഭവം.നാശനഷ്ടങ്ങളെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമായി വരുന്നു.

Continue Reading