സർക്കാർ ജോലി കിട്ടിയാ ഇങ്ങനെയൊക്കെയാ പെരുമാറുക..! അഹങ്കാരികളായ സർക്കാർ ജീവനക്കാരുടെ തനിനിറം..! പ്രസീദ ടീച്ചറുടെ ഫെയിസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

സർക്കാർ ജോലി കിട്ടിയാഇങ്ങനെയൊക്കെയാ പെരുമാറുക..!അഹങ്കാരികളായ സർക്കാർ ജീവനക്കാരുടെ തനിനിറം..!പ്രസീദ ടീച്ചറുടെ ഫെയിസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. എഫ്.ബി.കുറിപ്പിന്റെ പൂർണ്ണ രൂപം ”ഈ കുറിപ്പ് ആരെയും കുറ്റപ്പെടുത്താനല്ല, മറിച്ച് തിരിച്ചറിവിനാണ്. ഇന്ന് DEO വരെ പോകേണ്ടിയിരുന്നു. കല്പറ്റ സിവിലിൽ എത്തിയപ്പോൾ തീപിടിത്തവുമായി ബന്ധപ്പെട്ട് പോലീസും തിരക്കും. അന്ധാളിച്ചു നിന്ന എന്നെ രമേഷ് വെള്ളമുണ്ട (മാതൃഭൂമി ലേഖകൻ) ഓഫീസിന്റെ വഴി കാണിച്ചു തന്നു വിട്ടു.ചെന്നു കയറിയതു് DDE യിലാണ്. ഹയർ സെക്കണ്ടറിക്കാർക്ക് അവിടെ പോകേണ്ട കാര്യം കുറവല്ലേ.അതുകൊണ്ട് ഓഫീസ് മാറിയ […]

Continue Reading

തരൂർ അതിർവരമ്പുകൾ അറിയാത്ത ഗസ്റ്റ് ആർട്ടിസ്റ്റ്

കെ മുരളീധരന് പിന്നാലെ ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ശശി. തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ തരൂരിനറിയില്ല. തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും കൊടിക്കുന്നില്‍ സുരേഷ്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കത്തെഴുതിയ നേതാക്കളെ ഒതുക്കാന്‍ സോണിയാ ഗാന്ധി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം.

Continue Reading

ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം മാത്രമാണെന്നും ഉടമസ്ഥാവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ജനം ടിവിയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതോടെ വിശദീകരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത് . ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം മാത്രമാണെന്നും ഉടമസ്ഥാവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.സ്വർണക്കടത്ത് കേസിൽ ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടും കെ സുരേന്ദ്രൻ പ്രതികരിച്ചു. സ്വർണകടത്ത് കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നത്. വിശദമായിട്ടുള്ള പരിശോധന പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Continue Reading

മാനന്തവാടി -കല്ലോടി- കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ കെ.എസ് ആർ ടി സി സർവ്വീസുകൾ ആരംഭിക്കണം

മാനന്തവാടി -കല്ലോടി- കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ കെ.എസ് ആർ ടി സി സർവ്വീസുകൾ ആരംഭിക്കണം -ദേശീയ പാത കോർഡിനേഷൻ കമ്മിറ്റി മലബാറിലെ ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെടുന്ന മൈസൂരുമായി എളുപ്പത്തിൽ ബന്ധപ്പെടാവുന്ന കോഴിക്കോട്- കുറ്റ്യാടി- മാനന്തവാടി -മൈസൂർ റൂട്ടിലും മാനന്തവാടി -കല്ലോടി- കുറ്റ്യാടി- കോഴിക്കോട് റൂട്ടിലും കെ.എസ്.ആർ ടി സി ബസ്സ് സർവ്വീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ പാതാ കോഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നാദാപുരം എം എൽ എ ഇ.കെ വിജയൻ […]

Continue Reading

”ഓർമ ദിനത്തിൽ ഒരു സാന്ത്വനം”വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജീവകാരുണ്യ രംഗത്തെ വേറിട്ട വഴി ശ്രദ്ധേയമാകുന്നു.

കൽപ്പറ്റഃ ഇനി ഓർമ ദിനങ്ങളിൽ ജില്ലാ ലൈബ്രറി കൗൺസിലിനൊപ്പം കനിവിന്റെ കൈത്താങ്ങൊരുക്കാൻ അവസരം. ജന്മദിനം ചരമ ദിനം, വിവാഹ വാർഷികം തുടങ്ങി സന്തോഷം നൽകുന്നതും നൊമ്പരപ്പെടുത്തുന്നതുമായ ഓർമ ദിനങ്ങൾ നമ്മുടെ കുടുംബത്തിൽ മാത്രം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പതിവ് രീതികളെ മാറ്റി വേദന അനുഭവിക്കുന്ന ആയിരകണക്കിന് ഡയാലിസിസ് രോഗികൾക്ക് സഹായമെത്തിക്കുന്ന ഓർമ ദിനത്തിൽ ഒരു സാന്ത്വനം പദ്ധതിക്കാണ് ജില്ലാ ലൈബ്രറി കൗൺസിൽ രൂപം നല്കയിട്ടുള്ളത്. പദ്ധതിയിലൂടെ ഒരു ദിവസം ജില്ലയിലെ ഒരു രോഗിക്ക് ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ തുക […]

Continue Reading

പ്രളയ പുനരധിവാസം;ബോബി ചെമ്മണ്ണൂര്‍ ഒരേക്കര്‍ ഭൂമി കൈമാറി

കല്‍പ്പറ്റ:പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതായി ബോബി ചെമ്മണ്ണൂര്‍ കല്‍പ്പറ്റയില്‍ ഒരേക്കര്‍ സ്ഥലം നല്‍കി. ഭൂരേഖ കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ റവന്യുഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ബോബി ചെമ്മണ്ണൂര്‍ കൈമാറി.കല്‍പ്പറ്റ നഗരത്തിന് സമീപം ആറുകോടി രൂപയോളം വിലമതിക്കുന്ന സ്ഥലമാണ് പ്രളയ ബാധിതര്‍ക്കായി സൗജന്യമായി നല്‍കിയത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ,ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള,സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, വിജയന്‍ ചെറുകര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഭൂമി രജിസ്‌ട്രേഷന് ആധാരം സൗജന്യമായി തയ്യാറാക്കി നല്‍കിയ […]

Continue Reading

ലക്കിടിയിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കൽപ്പറ്റ : ലക്കിടിയിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെടുങ്കരണ പുല്ലൂർകുന്ന് പാറക്കൽ ഇബ്രാഹിമിൻ്റെ മകൻ അബുതാഹിർ (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കൂടെ സഞ്ചരിച്ച മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. സുഭദ്രയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Continue Reading

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നവീകരണം, പ്രവൃത്തി ഉടന്‍ പുനരാരംഭിക്കണം: കര്‍മ്മസമിതി.

പടിഞ്ഞാറത്തറ: കാലവര്‍ഷത്തെ തുടര്‍ന്ന് നിലച്ച കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നവീകരണ പ്രവൃത്തി ഉടന്‍ പുനരാരംഭിച്ച് ഈ പ്രദേശത്തെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് കല്‍പ്പറ്റ വാരാമ്പറ്റ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു. പിണങ്ങോട് മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള വീതി കൂട്ടല്‍, ഓവുചാല്‍, സംരക്ഷണഭിത്തി, ടാറിങ് എന്നിവ അടിയന്തിരമായി ആരംഭിക്കുകയും കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെ ബാക്കിയുള്ള ഓവുചാല്‍, സംരക്ഷണ ഭിത്തി തുടങ്ങിയവയുടെ പ്രവൃത്തി […]

Continue Reading

കേന്ദ്ര മന്ത്രി കൃഷൻപാൽ ഗുർജറിന് കോവിഡ്

കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷൻപാൽ ഗുർജറിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

Continue Reading

ഐസ്‌ക്രീം പാക്കറ്റിന് പത്തുരൂപ അധികം വാങ്ങിയ സംഭവത്തില്‍ റെസ്റ്റോറന്റിന് പിഴ ഈടാക്കി.

ഐസ്‌ക്രീം പാക്കറ്റിന് പത്തുരൂപ അധികം വാങ്ങിയ സംഭവത്തില്‍ റെസ്റ്റോറന്റിന് പിഴ ഈടാക്കി. മുംബൈ സെന്‍ട്രലിലുളള വെജിറ്റേറിയന്‍ റെസ്റ്റോറന്റിനാണ് രണ്ട് ലക്ഷം രൂപ പിഴ ഈടാക്കിയത്. ഏകദേശം ആറ് വര്‍ഷത്തിനിപ്പുറമാണ് നടപടി. ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ 24 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിന്റെ ദിവസേനയുള്ള വരുമാനം ഏകദേശം 40,000 മുതല്‍ 50,000 രൂപ വരെയാണ്. എംആര്‍പിയില്‍ കൂടുതല്‍ വില ഈടാക്കി ഉറപ്പായും ലാഭം കൊയ്തിരിക്കുമെന്നും ഫോറം നിരീക്ഷിക്കുകയും ചെയ്തു. പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഭാസ്‌കര്‍ ജാധവിന്റെ പക്കല്‍ നിന്നാണ് […]

Continue Reading