ഇരുമ്പ് കൈവരിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കയറി ഡ്രൈവര്‍ മരിച്ചു

അങ്കമാലി: ദേശീയപാതയില്‍ അങ്കമാലി ടെല്‍ക്കിന് സമീപം റെയില്‍വെ മേല്‍പ്പാലം ഇരുമ്പ് കൈവരിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കയറി ഡ്രൈവര്‍ മരിച്ചു. ചാലക്കുടി വെട്ടിയാട്ടില്‍ വീട്ടില്‍ വി.കെ സലീഷാണ് (42) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ആയിരുന്നു അപകടം നടന്നത്.

Continue Reading

മൊറോട്ടോറിയം കാലാവധി നീട്ടണം: ജനതാദൾ എസ്

കല്‍പ്പറ്റ: കോവിഡ് കാലത്ത് റിസര്‍വ് ബാങ്ക് അനുവദിച്ച ബേങ്ക് വായ്പകള്‍ക്കും മറ്റുമുള്ള മൊറോട്ടോറിയം കാലാവധി ഓഗസ്റ്റ് 31 ന് അവസാനിക്കുന്നതിനാല്‍ കാലാവധി 2021മാര്‍ച്ച്‌ വരെ നീട്ടാൻ കേന്ദ്ര സർക്കാർ തെയ്യാറാകണമെന്നു ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സെപ്തംബര്‍ ഒന്നു മുതല്‍ വായ്പകള്‍ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി ബേങ്കുകള്‍ കര്‍ഷകരിലും മറ്റു സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. ജപ്തി നടപടികളും സര്‍ഫാസി നിയമമനുസരിച്ച് വായ്പാ കുടിശ്ശിഖ ഈടാക്കാനും മൊറോട്ടോറിയ കാലാവധി തീരാന്‍ കാത്തിരിക്കുകയാണ് ബേങ്ക് […]

Continue Reading

ബഖാലകളിൽ സൗദിവത്ക്കരണം;മലയാളികളടക്കം ആശങ്കയിൽ

ജിദ്ദ:കടകളിൽ അഥവാ ബഖാലകളിൽ സൗദിവത്ക്കരണം കൊണ്ട് വരുന്നതിനെക്കുറിച്ച് പുതിയ പഠനം ഗൗരവമായി നടക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിലെ വാണിജ്യ മേഖല സ്വകാര്യവത്ക്കരണ ഡയറക്ടർ അബ്ദുൽ സലാം അൽ തുവൈജിരി വ്യക്തമാക്കി.സർക്കാർ ഏജൻസികളുടെ സഹായത്തോടെ സൗദിവത്ക്കരണം വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള സാധ്യതകളാണ് നടക്കുന്നത്.ബിനാമി കച്ചവടക്കാർക്ക് അവരുടെ പദവി ശരിയാക്കുന്നതിനായി വാണിജ്യ മന്ത്രാലയം 180 ദിവസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്. നിരവധി സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികൾക്ക് ജോലി നൽകുന്നതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അധികൃധർ പറയുന്നു. സൗദിയിലെ ചെറുകിട വ്യാപാര മേഖല ഉടച്ച് […]

Continue Reading

ദൈവത്തിന്റെ സന്ദേശവാഹക എന്ന നിലയിൽ നിർമ്മല സീതാരാമൻ മറുപടി നൽകാമോഃപി.ചിദംബരം

കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നുമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തന്റെ ട്വിറ്ററിലൂടെയാണ് ചിദംബരത്തിന്റെ പ്രതികരണം.നികുതി വരുമാനം കുറയാൻ കാരണമായ കോവിഡ്​ മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കിൽ മുൻവര്‍ഷത്തിലുണ്ടായ സാമ്പത്തിക തകർച്ചക്ക്​ കാരണമെന്താണെന്ന്​ ദൈവത്തിന്റെ സന്ദേശവാഹക എന്ന നിലയിൽ നിർമ്മല സീതാരാമൻ മറുപടി നൽകാമോ എന്ന്​ ചിദംബരം ട്വിറ്റ് ചെയ്തു.

Continue Reading

ഇന്ത്യ-പാകിസ്ഥാൻ വേലിക്ക് തൊട്ട് താഴെ സേന ഒരു പ്രത്യേക തുരങ്കം കണ്ടെത്തി

ജമ്മുവിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലെ വേലിക്ക് തൊട്ട് താഴെ അതിർത്തി സുരക്ഷാ സേന ഒരു തുരങ്കം കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കള്ളക്കടത്തിന് സഹായിക്കുന്നതിന് ഉപയോഗിച്ചേക്കാവുന്ന തുരങ്കം കണ്ടെത്തിയ പശ്ചാത്തലത്തിൽ നുഴഞ്ഞുകയറ്റത്തിന് സഹായിക്കുന്ന മറ്റു തുരങ്കങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ സേന ഈ പ്രദേശത്ത് തിരച്ചിൽ പ്രവർത്തനം ആരംഭിച്ചു.

Continue Reading

മമ്മൂട്ടിയും മോഹൻലാലും..!ആരാണ് വർഗീയ ചേരിതിരിവിന് പിന്നിൽ..?

മമ്മൂട്ടിയും മോഹൻലാലും..!ആരാണ് വർഗീയ ചേരിതിരിവിന് പിന്നിൽ..? Exclusive അഭിമുഖം.. പുതിയ വീഡിയോകൾ നിങ്ങളുടെ മുന്നിലെത്താൻ Wide Live യൂ ട്യൂബ് ചാനൽ Subscribe ചെയ്യുക. share ചെയ്യാനും മറക്കേണ്ട

Continue Reading

‘വീക്ക് എൻഡ് ഫാമിലി’ വാട്സ്ആപ്പ് കൂട്ടായ്മ മാതൃകയാവുന്നു

വാളേരി: നിർധനരായ കുട്ടികൾക്ക് ടിവിയും നെറ്റ് കണക്ഷനും മറ്റ് പഠനോപകരണങ്ങളും സൗജന്യമായി നൽകി സൗദി അൽഹസയിലുള്ള വീക്ക് എൻഡ് ഫാമിലി വാട്സ്ആപ്പ് കൂട്ടായ്മ മാതൃകയായി. കൂടാതെ പാവപ്പെട്ട വീട്ടമ്മമാർക്ക്‌ തയ്യൽ മെഷീനും വിതരണം ചെയ്തു.ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ മനോജ്‌ മാസ്റ്റർ, വാട്സ്ആപ്പ് ഗ്രൂപ്പ്‌ പ്രതിനിധി നിമൽരാജ് കാഞ്ഞിരങ്ങാട് , പിടിഎ പ്രസിഡന്റ് ഷിബി മേക്കര,അദ്ധ്യാപകരായ ബീനജോൺ,ആലീസ്,ഡെയ്സി മേക്കര,സൗമ്യ കെ രാജു, അനു അശോക്, ജിൻസി ജെയ്സൺ ത്രേസ്യ കെ ജെ, രമ്യ ബിനീഷ്, രാജീവ് നിരവിൽപുഴ എന്നിവരും […]

Continue Reading

എം.വി ശ്രേയാംസ് കുമാറിന്‌ ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ഉപഹാരം കൈമാറി.

കോഴിക്കോട്ഃ രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട എൽ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ് കുമാറിന്‌ ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന പ്രസിഡൻ്റ് പി കെ പ്രവീൺ കൈമാറി. സംസ്ഥാന ഭാരവാഹികളായ.ഇ കെ സജിത്ത് കുമാർ, പി സി സന്തോഷ്, വി പി ലിനിഷ്, സി സുജിത്ത് ,നിഷാദ് പൊന്നംക്കണ്ടി, ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി എന്നിവർ സംബന്ധിച്ചു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 […]

Continue Reading

നെല്‍കൃഷി വിത്തിടല്‍ ഉദ്ഘാടനം ചെയ്തു

വെണ്ണിയോട്:കോട്ടത്തറ ഫാര്‍മേഴ്‌സ് സഹകാരി സംഘത്തിന്റെ നെല്‍കൃഷിയുടെ വിത്തിടല്‍ ഉദ്ഘാടനം കോട്ടത്തറ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത മനോജ് നിര്‍വ്വഹിച്ചു.നാലര ഏക്കര്‍ സ്ഥലത്താണ് സംഘം നെല്‍കൃഷി ചെയ്യുന്നത്.ഒരേക്കര്‍ സ്ഥലത്ത്പൂവന്‍ വാഴ കൃഷിയും,നഴ്‌സറി ,മീന്‍ വളര്‍ത്തല്‍ തുടങ്ങിയ പദ്ധതികളും സംഘം നടപ്പിലാക്കുന്നുണ്ട്.പി സുരേഷ് മാസ്റ്റര്‍, സോമരാജന്‍ എം.എം ,റഷീദ് വെണ്ണിയോട് ,പി.ജി ജയന്‍,ഹേമദാസ് കോട്ടത്തറ, ഹസീന അബ്ദുള്ള, സജിനി കോട്ടത്തറ എന്നിവര്‍ പങ്കെടുത്തു

Continue Reading