വെള്ളമുണ്ടയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരികൾ

മാനന്തവാടി: വെള്ളമുണ്ടയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട 8/4 യൂണിറ്റ് ആവശ്യപ്പെട്ടു. വെള്ളമുണ്ട പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ മാത്രമാണ് കോവിഡ് രോഗികൾ ഉള്ളത്. ചില വാർഡുകളിൽ മാത്രം രോഗികൾ ഉള്ളപ്പോൾ മൈക്രോ കണ്ടെയ്ൻ മെന്റ് സോണാക്കിയാൽ മതിയെന്നാണ് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി തുടർച്ചയായി വെള്ളമുണ്ടയെ കണ്ടൈയ്ൻമന്റ് സോണിൽ നിലനിർത്തുകയാണ്. പഞ്ചായത്ത് ഭരണസമിതിയോട് അന്വേഷിച്ചപ്പോൾ ജില്ലാ ഭരണകൂടത്തോട് ശുപാർശ ചെയ്തിട്ടുണ്ട് എന്നാണ് മറുപടി ലഭിച്ചതെന്ന് വ്യാപാരികൾ […]

Continue Reading

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ; കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഐ.എം.എ.മരിച്ച ഡോക്‌ടർമാരിൽ 170 പേരും 50 വയസ്സിന് മുകളിലുള്ളവരാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് രാജൻ ശർമ്മ പറഞ്ഞു

Continue Reading

ഡോക്ടറാണ് തെരുവിൽ പഴവില്പന നടത്തുന്ന ഡോ.റഈസ;മർകസ് കാര്യം ചോദിച്ചറിഞ്ഞു..

ഉന്നത വിദ്യാഭ്യാസവും ഡോക്ടറേറ്റും നേടിയിട്ടും ഇൻഡോർ തെരുവിൽ പഴവില്പന നടത്തി ഉപജീവനം നടത്തുന്ന ഡോ റഈസ അന്സാരിക്കു ജോലി വാഗ്ദാനവുമായി മർകസ്. കഴിഞ്ഞയാഴ്ച തെരുവിലെ കച്ചവടക്കാരെ നിർബന്ധമായി ഒഴിപ്പിക്കാൻ ശ്രമം നടന്നപ്പോൾ ഇവർ ഇംഗ്ലീഷിൽ മാധ്യമങ്ങളോട് സംസാരിച്ച സംഭവം ദേശീയ രംഗത്ത് വൈറലായിരുന്നു. ആര് തനിക്കു ജോലി തരും എന്നും റഈസ അൻസാരി ചോദിച്ചിരുന്നു. ഇൻഡോർ മർകസ് സ്‌കൂളിൽ ജോലിയും, അവരുടെ കുടുംബത്തിലെ കുട്ടികൾക്ക് പഠിക്കാനാവശ്യമായ സഹായങ്ങളും മർകസ് പ്രതിനിധികൾ വാഗ്ദാനം നൽകി. സോഷ്യൽ മീഡിയയിലൂടേ ഇവരെ […]

Continue Reading

നടന്‍ സഞ്ജയ് ദത്തിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: നടന്‍ സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.അതേസമയം, ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ സഞ്ജയ് ദത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. അദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Continue Reading

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1469 പേർക്ക്

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1469 പേർക്ക്; രോ​ഗമുക്തരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു.രാജ്യത്തെ ആകെ രോഗ ബാധിതരിൽ മുക്തി നേടിയവരുടെ ശതമാന നിരക്ക് 87.2ആയി

Continue Reading

തിരുനെല്ലി പോലീസിന് ബാരിക്കേഡുകള്‍ നല്‍കി വ്യാപാരികൾ

തിരുനെല്ലി:വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടിക്കുളം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പോലീസിന് ആവശ്യമായ ബാരിക്കേഡുകള്‍ നല്‍കി.പരിപാടിയില്‍ യൂണിറ്റ് പ്രസിഡണ്ട് വസന്തകുമാര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ട്രഷറര്‍ അഷ്‌റഫ്,തിരുനെല്ലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി വിജയകുമാര്‍,സബ് ഇന്‍സ്‌പെക്ടര്‍ പൗലോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.സ്‌കൂള്‍ മേഖലകളിലും,അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കാനുതകുന്ന ആറ് ബാരിക്കേഡുകളാണ് നല്‍കിയത്.

Continue Reading

ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രക്തം നൽകി

മാനന്തവാടിഃ കോവിഡ് 19 പശ്ചാത്തലത്തിൽ മാനന്തവാടി താലൂക്കിലെ ഭൂരിപക്ഷം പ്രദേശവും കണ്ടയ്ൻമെന്റ് സോണായും 144ഉം പ്രഖ്യാപിച്ച സാഹചര്യത്തിൽ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിൽ രക്തക്ഷാമമുണ്ടെന്നറിഞ്ഞതിനെതുടർന്ന് ഡിവൈഎഫ്ഐ കൽപ്പറ്റ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ , മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ രക്തം നൽകി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് രക്തം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ബിനീഷ് എൻ.വി., ബിനീഷ് മാധവ്, പ്രണവ്, രഞ്ജിത് തുടങ്ങിയവർ നേതൃത്വം […]

Continue Reading

കടുവയെ കൂട് വെച്ച് പിടികുടുന്നതിന് നടപടി..

പുല്‍പ്പള്ളി:പുല്‍പ്പള്ളി പള്ളിച്ചിറയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ചെതലയം കുറിച്യാട് റെയ്ഞ്ചിലെ വന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡി എഫ് ഒ പി.രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ചാത്തമംഗലം, പള്ളിച്ചിറ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുകയും വനവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.പ്രദേശത്തെ ആളുകളുടെ ആശങ്ക പരിഹരിക്കാനും കടുവയെ കൂടു വെച്ച് പിടിക്കാനും നടപടി ഉണ്ടാകുമെന്നു ഡി.എഫ്.ഒ അറിയിച്ചു

Continue Reading

കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്

കേന്ദ്രകൃഷി വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്; താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും മന്ത്രിയുടെ ട്വീറ്റ്

Continue Reading

കേരളത്തിൽ വീണ്ടും കോവിഡ് മരണം. ആലപ്പുഴയില്‍ കുഴഞ്ഞ് വീണുമരിച്ച യുവാവിന് കോവിഡ്

കേരളത്തിൽ വീണ്ടും കോവിഡ് മരണം. ആലപ്പുഴയില്‍ കുഴഞ്ഞ് വീണുമരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കടക്കരപ്പള്ളി സ്വദേശി ജെറിൻ (29) ന്റെ ടെസ്റ്റാണ് പോസ്റ്റീവായത്.

Continue Reading