ടൂറിസം മേഖലക്ക് ആശ്വാസ പദ്ധതി

തിരുവനന്തപുരംഃ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ടൂറിസം മേഖല ഇനിയും നാളുകള്‍ ഏറെയെടുക്കും. ഈ സാഹചര്യത്തിൽ മേഖലയ്ക്ക് സഹായ ഹസ്തവുമായി കേരള ബാങ്കുമായി ചേര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പ്. മേഖലയിലുള്ളവര്‍ക്ക് രണ്ട് പുതിയ വായ്പാ പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.ടൂറിസം സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന പദ്ധതിയില്‍ 30000 രൂപ വരെയാണ് ഓരോ ജീവനക്കാരനും ലോണായി അനുവദിക്കുക. ഇത്തരത്തില്‍ 20000, 25000, 30000 എന്നിങ്ങനെ മൂന്നു വായ്പാ വിഭാഗങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒമ്പത് ശതമാനം പലിശയ്ക്കായിരിക്കും ലോണുകള്‍ ലഭിക്കുക. പലിശനിരക്കിന്റെ ആറ് […]

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ്

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1193 ആയി. ഇതില്‍ 866 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 322 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. […]

Continue Reading

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 […]

Continue Reading

കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 80 ഉം, പവന് 800ഉം രൂപയാണ് കൂടിയത്.

കൊച്ചി : കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 80 ഉം, പവന് 800ഉം രൂപയാണ് കൂടിയത്. ഇതനുസരിച്ച് 40,000 രൂ​പയും, ഗ്രാമിന് 5,000 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​ത്. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്നാണ് വീണ്ടും വില ഉയരാൻ ആരംഭിച്ചത്

Continue Reading

ഉത്തരാഖണ്ഡിൽ പ്രതിഷേധറാലി നടത്തിയ മുൻമുഖ്യ മന്ത്രിയക്കെതിരെ കേസ്.

ഉത്തരാഖണ്ഡിൽ പ്രതിഷേധറാലി നടത്തിയ മുൻമുഖ്യ മന്ത്രിയക്കെതിരെ കേസ്. മുൻ മുഖ്യമന്ത്രി ഹരിഷ് റാവത്തിനും മൂന്ന് എംഎൽഎമാർക്കുമെതിരെ കേസ്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തൊടൊപ്പം പ്രതിഷേധ റാലിയിൽ പങ്കെടുത്ത 150 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ധണ്ടേരയിൽ നിന്ന് റൂർക്കിക്ക് സമീപമുള്ള ലന്ധേരയിലെക്ക് കാളവണ്ടി റാലിക്കാണ് ഇദ്ദേഹം നേതൃത്വം നൽകിയത്. ഉത്തരാഖണ്ഡിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഷേധ റാലി. ഭ​ഗവൻപൂർ എംഎൽഎ മമ്ത രാകേഷ്, മം​ഗളൂർ എംഎൽഎ ഖാസി നിസാമുദ്ദീൻ, കാളിയാർ എംഎൽഎ ഫർഖാൻ മുഹമ്മദ് എന്നിവരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. […]

Continue Reading

നവാഗത സംവിധായക രതീന ഷര്‍ഷാദിന് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു.

നവാഗത സംവിധായക രതീന ഷര്‍ഷാദിന് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു. പ്രഗല്‍ഭരായി തീര്‍ന്ന മലയാളത്തിലെ പല സംവിധായരുടെയും കന്നിയങ്കം മമ്മൂട്ടിയ്ക്കൊപ്പം ആയിരുന്നു. ആ പട്ടികയിലേക്ക് ഒരു നവാഗത സംവിധായിക കൂടി എത്തുകയാണ് – രതീന ഷര്‍ഷാദ്. താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന വിവരം രതീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

Continue Reading

വെള്ളമുണ്ട പെട്രോൾ പമ്പും ക്വട്ടേഷൻ സംഘവും;അധികൃതർ നടപടിയെടുക്കണംഃ ഐ.എൻ.ടി.യു.സി

വെള്ളമുണ്ടഃ കോവിഡ്മഹാമാരിയുടെ പിടിയിലമർന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ പൊതു യാത്രാ സൗകര്യങ്ങൾ വളരെ കുറവാണ്. പിന്നെയുള്ള ഏക ആശ്രയം സ്വകാര്യവാഹനങ്ങളാണ്.ഈ സാഹചര്യത്തിൽ വെള്ളമുണ്ടയിൽ ഒരു മാസ കാലമായി അടഞ്ഞ് കിടക്കുന്ന പെട്രോൾ പമ്പ് തുറന്ന് പ്രവർത്തിക്കുവാൻ ഭാരത് പെട്രോളിയം കമ്പനിയും പോലീസ് അധികൃതരും നടപടി സ്വീകരിക്കണമെന്ന് വെള്ളമുണ്ട മണ്ഡലം ഐ.എൻ.ടി.യു.സി കമ്മിറ്റി ആവശ്യപ്പെട്ടു. പെട്രോൾ പമ്പ് പാർട്ണർമാർ തമ്മിലുള്ള കിടമത്സരവും അവകാശ തർക്കവും ജനങ്ങളെ വെല്ലു വിളിക്കും വിധം ഇപ്പോൾ ക്രമസമധാന പ്രശ്നമായി മാറിയിരിക്കുന്നു ക്വട്ടേഷൻ സംഘത്തിൻ്റെ […]

Continue Reading

ഇന്ത്യ നിർമിക്കുന്ന കോവിഡ് വാക്സീൻ ഈ വർഷം ലഭ്യമായേക്കില്ല.

തദ്ദേശീയമായി നിർമിക്കുന്ന കോവിഡ് വാക്സീൻ ഈ വർഷം ലഭ്യമായേക്കില്ല. ഇക്കാര്യത്തിൽ, റഷ്യയുടേതിനു സമാനമായി ധൃതിപിടിച്ചുള്ള നീക്കത്തിനില്ലെന്നു തദ്ദേശീയമായി സാധ്യതാ വാക്സീൻ വികസിപ്പിച്ച ഭാരത് ബയോടെക്കും സൈഡസ് കാഡിലയും സൂചന നൽകി.വാക്സീന്റെ ഫലപ്രാപ്തിക്കു പുറമേ, ഇത് എത്രകാലത്തേക്കു സുരക്ഷിതത്വം നൽകുമെന്നതു ചുരുങ്ങിയ കാലമെങ്കിലും പരിശോധിച്ചാകും സൈഡസ് കാഡില വാക്സീൻ പുറത്തിറക്കുക. ഇതിനു 4 മുതൽ 6 മാസത്തെയെങ്കിലും സാവകാശം വേണ്ടി വരും. ഇതനുസരിച്ച് അടുത്തവർഷം മാർച്ചോടെ മാത്രമേ സൈഡസ് കാഡിലയുടെ ‘സൈകോവ്–ഡി’ വാക്സീൻ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പു പരിപാടിയുടെ […]

Continue Reading

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ, നടപടികൾ ആരംഭിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ മത്സ്യവകുപ്പിന്റെ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനതല കർഷകദിനം, ബ്ലോക്ക്തല കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ, കർഷകർക്കായുളള മൊബൈൽ ആപ്പുകൾ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പൊതുജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ വളർത്തും. പൊതുകുളങ്ങളിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ വളർത്തി മത്സ്യസമ്പത്തിൽ സ്വയംപര്യാപ്ത കൈവരിക്കാനുളള സാഹചര്യം ഒരുക്കും. സ്വന്തം വീട്ടുവളപ്പിലും മത്സ്യം വളർത്താൻ വേണ്ട സഹായം മത്സ്യവകുപ്പ് ഒരുക്കും. ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പട്ടിക […]

Continue Reading

ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ.​ജെ. നായർ (58) നിര്യാതനായി

ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ.​ജെ. നായർ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്​ തിങ്കളാഴ്​ച പുലർച്ചെ രണ്ട്​ മണിയോടെയാണ്‌ അന്ത്യം. ഞായറാഴ്​ച രാത്രി നെഞ്ചുവേദന അനുഭവ​പ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം​ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്​ ശസ്​ത്രക്രിയക്ക്​ വിധേയനാക്കി. എന്നാൽ തിങ്കളാഴ്​ച പുലർച്ചയോടെ വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണപെടുകയുമായിരുന്നു .

Continue Reading