”കര്‍ഷക ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍” പ്രകാശനം ചെയ്തു

ബത്തേരി:റിട്ടയേര്‍ഡ് അദ്ധ്യാപികയായ അന്നക്കുട്ടി പീറ്റര്‍ രചിച്ച ‘കര്‍ഷക ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ ‘ എന്ന. പുസ്തകം ബത്തേരി രൂപത അദ്ധ്യക്ഷന്‍ ഡോ:ജോസഫ് മാര്‍ തോമസ് പിതാവിന്റെ അദ്ധ്യക്ഷതയില്‍ ഒ.കെ ജോണി പ്രകാശനം ചെയ്തു.വയനാടിന്റെ രേഖപ്പെടുത്തിയ കാര്‍ഷിക ചരിത്രത്തില്‍ ഇടംപിടിക്കാതെ പോയ അമ്പത്തിയഞ്ചോളം പേരുടെ ജീവിതാനുഭവങ്ങളാണ് രചയിതാവ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

Continue Reading

”രാവണപ്രഭു”വിന്റെ രാവണൻ ഗെറ്റപ്പ് വൈറലാകുന്നു

ജോര്‍ജുകുട്ടി ലുക്കി’ന് പിറകെ മോഹന്‍ലാലിന്റെ രാവണന്‍ സ്‌റ്റൈൽ സോഷ്യല്‍ മീഡിയ എറ്റെടുത്തിരിക്കുന്നു . നീണ്ട താടിയോടും മുടിയോടും ഒപ്പം പരമ്പരാഗത വേഷത്തിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ലാല്‍ ഓണം നല്ലോണം എന്ന ഏഷ്യാനെറ്റ് സ്പെഷ്യല്‍ പ്രോഗ്രാം ക്രോമാ ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇത്. ലങ്കാലക്ഷ്മി എന്ന നാടകത്തിന്റെ പല ഭാവങ്ങളുടെ ഷൂട്ടിംഗ് സ്റ്റില്‍ ആണിതെന്നും റിപ്പോര്‍ട്ടുണ്ട്.

Continue Reading

തിരികെയെത്തിയ പ്രവാസികൾക്ക്; നോർക്ക സപ്‌ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു.

തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്‌കരിച്ച NDPRM പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് പ്രവാസികൾക്ക് സഹായം. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവർക്ക് അപേക്ഷിക്കാം. 700 ച. അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവർക്ക് മാവേലി സ്റ്റോർ മാതൃകയിലും 1500 ച. അടിക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം […]

Continue Reading

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

തിരുവനന്തപുരംഃ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.941 ഗ്രാമ പഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെയും 14 ജില്ലാ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും വരണാധികാരികളെയാണ് സർക്കാരുമായി കൂടിയാലോചിച്ച് കമ്മീഷൻ നിയമിച്ചിട്ടുള്ളത്.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഒന്ന് വീതവും 35 വരെ വാർഡുകളുള്ള മുനിസിപ്പാലിറ്റികളിൽ ഒന്ന് വീതവും അതിൽ കൂടുതലുള്ളവയ്ക്ക് രണ്ട് വീതവും വരണാധികാരികളെയാണ് നിയമിച്ചിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിൽ […]

Continue Reading

കവിയൂർ കേസ്: അന്വേഷണം അവസാനിപ്പിക്കുന്നു, സിബിഐ ഹെെക്കോടതിയിൽ

കവിയൂർ കേസിൽ വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട സിബിഐ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികളായ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ, ഉണ്ണികൃഷണൻ നമ്പൂതിരി, കേസിലെ ഏക പ്രതി ലതാനായർ എന്നിവർക്ക് നോട്ടീസയച്ചു.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാഷ്‌ട്രീയ നേതാക്കളും മക്കളും അടക്കം വിഐപികൾ പീഡിപ്പിച്ചെന്ന ക്രൈം വാരിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.ഈ വർഷം ജനുവരി ഒന്നിന് സമർപ്പിച്ച നാലാമത്തെ റിപ്പോർട്ടിലും പെൺകുട്ടി പീഡനത്തിനിരയായെന്നും എന്നാൽ രാഷ്ട്രീയ നേതാക്കളും മക്കളും അടക്കമുള്ള […]

Continue Reading

വയനാട്ടിൽ കോവിഡ് രോഗബാധിതന്‍ മരണപ്പെട്ടു

പൊഴുതന:വയനാട് പൊഴുതന ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും, മഹല്ല് പ്രസിഡന്റുമായിരുന്ന ഊളങ്ങാടന്‍ കുഞ്ഞിമുഹമ്മദ് (68) ആണ് മരിച്ചത്.അര്‍ബുദ രോഗത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ആഗസ്റ്റ് 01 നാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ മരിക്കുകയായിരുന്നു. ജൂലൈ 15 നാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്.

Continue Reading

മെസി ബാഴ്‌സയിൽ തുടരും, സുവാരസ് അയാക്‌സിലേക്ക്; കൈയൊഴിഞ്ഞ് ബാഴ്‌സ

2014 മുതൽ ബാഴ്‌സലോണയുടെ തുറുപ്പുചീട്ടായിരുന്ന ലൂയി സുവാരസ് ഡച്ച് ക്ലബായ അയാക്‌സിലേക്ക്. സുവാരസ് അയാക്‌സിലേക്ക് തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി. സുവാരസിനെ വിൽക്കാൻ തയ്യാറാണ് ബാഴ്‌സലോണയും. ഏകദേശം 15 മില്യൺ യൂറോയ്‌ക്ക് അയാക്‌സ് സുവാരസിനെ ലേലത്തിൽ വിളിക്കുമെന്നാണ് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുവാരസിനെ ബാഴ്‌സ കെെയൊഴിയുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.മുൻപ് അയാക്‌സിൽ കളിച്ചിട്ടുള്ള താരമാണ് സുവാരസ്. 2007-2011 കാലഘട്ടത്തിൽ അയാക്‌സിനു വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ച സുവാരസ് 80 ൽ അധികം ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അയാക്‌സിൽ നിന്നു ലിവർപൂളിലേക്കും […]

Continue Reading

സൂമിന് പകരം ഇന്ത്യയുടെ സ്വന്തം ആപ്പ് ; കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളിയുടെ കമ്പനിക്ക് വിജയം.

വീഡിയോ കോൺഫറൻസിംഗിന് തദ്ദേശീയ സാങ്കേതിക വിദ്യ തയാറാക്കുന്നതിനു കേന്ദ്രസർക്കാർ നടത്തിയ ഇന്നവേഷൻ ചലഞ്ചിൽ ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്‌ജെന്‍ഷ്യക്ക് ഒന്നാം സ്ഥാനം. സൂമിന് പകരം ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കുന്നതിനാണ് കേരളത്തിൽ നിന്നുള്ള കമ്പനിക്ക് കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചിരിക്കുന്നത്.

Continue Reading

കേരളത്തിലേക്കടക്കം രാജ്യത്തെ അഞ്ച് നഗരങ്ങളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്

ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ് ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 31 വരെ ബെംഗളൂരു, കൊച്ചി, ദില്ലി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍ പ്രഖ്യാപിച്ചു. പ്രത്യേക വിമാനങ്ങളില്‍ യു.എ.ഇയിലെ ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാനും നിലവില്‍ ഇന്ത്യയിലുള്ള യു.എ.ഇ താമസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാനും സാധിക്കും. വിമാനങ്ങളുടെ ഷെഡ്യൂള്‍ ചുവടെ: ബെംഗളൂരുവിലേക്ക് ഓഗസ്റ്റ് 21, 23, 25, 28, 30 കൊച്ചിയിലേക്ക് ഓഗസ്റ്റ് 20, 22, 24, 27, 29, 31 (കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ ഓഗസ്റ്റ് […]

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കൂടി കോവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 24 പേര്‍ക്ക് രോഗ മുക്തി

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 23 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 24 പേര്‍ ഇന്ന് രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1245 ആയി. ഇതില്‍ 902 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 338 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 328 പേര്‍ ജില്ലയിലും 10 […]

Continue Reading