ഫാർമസി, നേഴ്‌സിംഗ്,പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരംഃ കേരള സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലേക്ക് 2020-21 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകളിലേക്ക് കേരള എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസ് പ്രകാരം സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ സ്‌പോർട്‌സ് കൗൺസിലിൽ സമർപ്പിക്കണം. 2018 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെ കേരള സ്റ്റേറ്റ് […]

Continue Reading

റേഷൻ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ശർക്കരയുടെ തൂക്ക കുറവിന് പരിഹാരം

തിരുവനന്തപുരംഃ സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണമെന്ന് നിർദ്ദേശിച്ച് ഡിപ്പോ മാനേജർമാർക്ക് സർക്കുലർ നൽകിയതായി സപ്ലൈകോ സിഎംഡി (ഇൻ-ചാർജ്ജ്) അലി അസ്ഗർ പാഷ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 11-12 തീയതികളിൽ വിശദമായ സർക്കുലറാണ് നൽകിയിട്ടുള്ളത്. തൂക്കക്കുറവ് ശ്രദ്ധയിൽപ്പെട്ടാൽ വിതരണക്കാരെ സപ്ലൈകോ വിളിച്ചു വരുത്തി കുറവ് പരിഹരിച്ച് വിതരണം ചെയ്യാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിതരണക്കാർ അങ്ങനെ ചെയ്തില്ലെങ്കിൽ സപ്ലൈകോ റീ പാക്ക് ചെയ്ത് […]

Continue Reading

ഓണം ഫെയറുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

കല്‍പ്പറ്റ:സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് വയനാട് ജില്ലയില്‍ തുടക്കമായി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും പൊതുജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ജില്ലാ ഫെയര്‍ വഴി ലഭ്യമാവും. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സി.കെ ശശീന്ദ്രന്‍ എം. എല്‍.എ നിര്‍വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുകണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷന്‍ അംഗം എം വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.ആഗസ്റ്റ് 30 വരെയാണ് ജില്ലാതല ഓണം […]

Continue Reading

വയനാട് ഇന്ന് 26 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (21.08.20) 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 44 പേര്‍ ഇന്ന് രോഗമുക്തി നേടി.   ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1271 ആയി. ഇതില്‍ 946 പേര്‍ രോഗമുക്തരായി. 318 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 309 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ […]

Continue Reading

വയനാട് വാളാട് ക്ലസ്റ്ററില്‍ വീണ്ടും കോവിഡ് രോഗി മരണപ്പെട്ടു

മാനന്തവാടി:കോവിഡ് 19 രോഗബാധ മൂലം ചികിത്സയിലായിരുന്ന വാളാട് സ്വദേശി മരിച്ചു. വാളാട് കുന്നോത്ത് വീട്ടില്‍ അബ്ദുള്ള ഹാജി (70) ആണ് ജില്ലാശുപത്രി കോവിഡ് സെന്ററില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ജൂലൈ 29നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.ശാരീരിക വൈകല്യമുണ്ടായിരുന്ന ഇദ്ധേഹത്തിന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഖബറടക്കം വൈകിട്ട് ഏഴിനകം നടക്കും

Continue Reading

മാനവ സേവാ പുരസ്കാരം ഷാജി വയനാടിന്

ദമാംഃകോവിഡ് കാല സാമൂഹ്യ പ്രവർത്തനം മുൻനിർത്തിയുള്ളദമാം കണ്ണൂർ കെ.എം.സി.സി. നൽകുന്ന സി. ഹാഷിം സാഹിബ്‌ മാനവ സേവന പുരസ്‌കാരം പ്രമുഖ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകൻ ഷാജി വയനാട് ഏറ്റുവാങ്ങി.

Continue Reading

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 […]

Continue Reading

ജലവൈദ്യുത നിലയ തീപിടുത്തം. 6 പേർ മരിച്ചു

ഇന്നലെ രാത്രി തീപിടുത്തം ഉണ്ടായ തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിനുള്ളിൽ കുടുങ്ങിയ ആറ് പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ആന്ധ്രാപ്രദേശുമായുള്ള തെലങ്കാനയുടെ അതിർത്തിക്കടുത്തുള്ള ശ്രീശൈലം ജലവൈദ്യുത നിലയത്തിന്റെ അണ്ടർ ടണൽ പവർ ഹൗസിലെ യൂണിറ്റ് ഒന്നിന് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് കാണാതായ ഒമ്പത് പേരിൽ ഉൾപ്പെടുന്നവരാണിവർ.

Continue Reading

കല്‍പ്പറ്റ നഗരം അണുവിമുക്തമാക്കി ശ്രേയസ്സ്

കല്‍പ്പറ്റ:കോവിഡ് 19 സാമൂഹ്യ വ്യാപന പശ്ചാത്തലത്തില്‍ കല്‍പ്പറ്റ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ ശ്രേയസ്സ് വയനാടിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ അണു വിമുക്തമാക്കി.നഗരസഭാ കാര്യാലയം,ബസ് സ്റ്റാന്റ്,പോലീസ് സ്‌റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളും ബസ്സുകള്‍ ഓട്ടോ റിക്ഷകള്‍ എന്നിവയാണ്അണുവിമുക്തമാക്കിയത്.ശുചീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് നിര്‍വഹിച്ചു.

Continue Reading