വയനാട് 25 പേര്‍ക്ക് കൂടി കോവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.52 പേര്‍ക്ക് രോഗ മുക്തി

Continue Reading

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 […]

Continue Reading

ഖത്തറിൽ മാസ്‌ക് ധരിക്കാത്തവർക്ക് 3 വര്‍ഷം വരെ തടവോ രണ്ടു ലക്ഷം റിയാൽ വരെ പിഴയോ ലഭിക്കും

ദോഹഃ മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തർ സര്‍ക്കാര്‍. സാധനം വാങ്ങാന്‍പോകുമ്പോഴും സേവന മേഖലയില്‍ ജോലി ചെയ്യുന്നവരും നിര്‍മാണ മേഖലയിലെ തൊഴിലാളികളും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ഖത്തര്‍ സര്‍ക്കാര്‍അറിയിച്ചു. മാസ്‌ക് ധരിക്കാത്തവരെ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് പ്രവേശിപ്പിക്കില്ല. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ജോലിയില്‍ഏര്‍പ്പെടുന്ന സ്വകാര്യ- സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാരും മാസ്‌ക്ധരിക്കണം. ഓഫീസുകളും മറ്റും സന്ദര്‍ശിക്കുന്നവരും മാസ്‌ക് ധരിക്കണം. ഈനിര്‍ദ്ദേശം ലംഘിച്ചാല്‍ 3 വര്‍ഷം വേരെ തടവും രണ്ടു ലക്ഷം റിയല്‍ വരെപിഴയോ ലഭിക്കും. 1990 ലെ 17 നമ്പർ പകര്‍ച്ചവ്യാധി പ്രധിരോധനിയമപ്രകാരമാണ് നടപടി.

Continue Reading

പെന്‍സില്‍ കാര്‍വിങ്ങില്‍ ഇന്ത്യന്‍ റെക്കോര്‍ഡുമായി വയനാട് സ്വദേശി ബിബിന്‍

തരിയോട്: പെന്‍സില്‍ കാര്‍വിങ്ങില്‍ അല്‍ഭുതം തീര്‍ക്കുകയാണ് തരിയോട് സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ബിബിന്‍ തോമസ്. 25 ഇന്ത്യന്‍ യുദ്ധ വിമാനങ്ങളുടെ പേര് മൈക്രോ ആര്‍ട്ടിലൂടെ പെന്‍സിലില്‍ കൊത്തി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയും ചെയ്തിരിക്കുകയാണ് ഈ മിടുക്കന്‍. ലോക്ഡൗണ്‍ സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ കണ്ട പെന്‍സില്‍ കാര്‍വിങ് കഠിന പ്രയത്നത്തിലൂടെ സ്വായത്തമാക്കിയ ബിബിന്‍ പത്ത് മണിക്കൂര്‍ സമയമെടുത്താണ് റെക്കോര്‍ഡിന് കാരണമായ സൃഷ്ടികള്‍ തയ്യാറാക്കിയത്. വ്യത്യസ്തമായ മേഖല തിരഞ്ഞെടുത്ത് ഈ റെക്കോര്‍ഡിന് നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സമയ […]

Continue Reading

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. 17 കേന്ദ്രങ്ങളില്‍ 1500 പേരിലാണ് പരീക്ഷണം. രണ്ട് മാസം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിനു ശേഷം വാക്‌സിൻ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഉത്‌പാദനം തുടങ്ങിവയ്‌ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, വിൽക്കാനുള്ള അനുമതിയായിട്ടില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി ലഭിച്ച ശേഷമെ വിൽപ്പന തുടങ്ങാൻ സാധിക്കൂകയുള്ളൂ കൊറോണ വൈറസിനെതിരായി ഓക്‌സ്‌ഫോർഡ് സർവകലശാല വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലെ അവസാനഘട്ട പരീക്ഷണത്തിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് […]

Continue Reading

കരിപ്പൂർ വിമാന അപകടത്തിൽ ചികിത്സയിൽ ആയിരുന്ന വയനാട് തരുവണ സ്വദേശി വി.പി.ഇബ്രാഹിം നിര്യാതനായി

Continue Reading

ലൈബ്രറി സയന്‍സില്‍ നാലാം റാങ്ക് കരസ്ഥമാക്കി വിദ്യ വിനോദ്

തലപ്പുഴ:കണ്ണൂര്‍ സര്‍വ്വകലശാല പോസ്റ്റ് ഗ്രാജുവേഷന്‍ (പി.ജി ) ലൈബ്രറി സയന്‍സില്‍ നാലാം റാങ്ക് കരസ്ഥമാക്കിയ വിദ്യ വിനോദ്.തലപ്പുഴ സ്വദേശികളായ പുതിയവീട്ടില്‍ വിനോദിന്റെയും സിന്ധുവിന്റെയും മകളാണ്.കണ്ണൂര്‍ സര്‍വകലാശാല താവക്കര കോളേജിലായിരുന്നു പഠനം.

Continue Reading

‘ശരാശരി മലയാളികളുടെ ഈ കൃമികടി കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം’

സാമൂഹിക മീഡിയയില്‍ വിവാദമായ വീഡിയോയ്ക്ക് മറുപടിയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുതെന്നും അദ്ദേഹം പങ്കു വച്ച കുറിപ്പില്‍ പറയുന്നു.രണ്ട് വര്‍ഷം മുന്‍പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ചുള്ളിക്കാടുമായുള്ള വിവാദത്തിന്റെ വീഡിയോയായിരുന്നു ഈ അടുത്ത് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിച്ചത്. പഴയരീതിയിലുള്ള കവിത എഴുത്തിലേക്ക് തിരിച്ചുവരുമോ എന്ന സദസ്സിൽനിന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് വിവാദമായത്. ഞാൻ എന്റെ സൌകര്യം പോലെയാണ് ജീവിക്കുന്നതെന്നായിരുന്നു […]

Continue Reading

മർകസിന് ദുബൈ ഗവൺമെന്റിന്റെ ഔദ്യോഗിക ബഹുമതി.

ദുബയ്ഃ കോവിഡ് മഹാമാരിയുടെ ദുരന്ത മുഖത്ത് ദുബായ് മർകസും ഐ.സി.എഫും, മർകസ് അലുംനിയും നടത്തിയ മാതൃകാപരമായ ദുരിതാശ്വാസ, സേവന പ്രവർത്തങ്ങൾക് ദുബായ് സർക്കാരിന്റെ ഔദ്യോഗിക ആദരവും ബഹുമതിയും മർകസ് ഏറ്റുവാങ്ങി. ലോക്കഡൗൺ കാലത്ത് ദുരിത ബാധിതരിലേക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും പത്ത് ലക്ഷത്തിലധികം പേർക്ക് ഭക്ഷണ കിറ്റ് എത്തിക്കാനും മികച്ച വളണ്ടിയർ സേവനമാണ് മർകസിന്റെ നേതൃത്വത്തിൽ കാഴ്ച്ചവെച്ചത്. കേരളത്തിന് പുറമെ ഡൽഹി, ഹൈദരാബാദ്, മംഗലാപുരം ഉൾപ്പടെയുള്ള നഗരങ്ങളിലേക്കും വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ സാധിച്ചിരുന്നു. റാസൽഖൈമ – കോഴിക്കോട് […]

Continue Reading

മറയൂരിൽ ആദിവാസി യുവതിയെ വെടിവെച്ച് കൊല ചെയ്തു.

ഇടുക്കിഃ മറയൂരിൽ ആദിവാസി യുവതിയെ വെടിവെച്ച് കൊന്നു. പാളപ്പെട്ടി ചന്ദ്രിക (39)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പാളപ്പെട്ടി കുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കൃഷി സ്ഥലത്താണ് സംഭവം നടന്നത്. സഹോദരി പുത്രൻ കാളിയപ്പനും മണികണ്ഠന് എന്നയാളും ചേര്‍ന്നാണ് വെടിവച്ചത്. ഇവര്‍ ചന്ദനക്കടത്ത് കേസിലെ പ്രതികളാണ് . തങ്ങളെ കുടുക്കിയ ഫോറസ്റ്റ് വാച്ചറെ വെടി വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രികക്ക് വെടിയേല്‍ക്കുകയായിരുന്നു. കൊലപാതകത്തിൽ ചന്ദ്രികയുടെ സഹോദരീ പുത്രൻ ചാപ്ലിയെ പൊലീസ് പിടികൂടി. ഗ്രാമവാസികൾ ചേർന്നാണ് പ്രതിയെ പിടികൂടി […]

Continue Reading