വയനാട് ജില്ലയിലെ വെള്ളമുണ്ട സ്വദേശി കുംഭാമ്മ കഴിഞ്ഞ 66 വർഷമായി തന്റെ ജീവിതത്തിൽ വിധി സമ്മാനിച്ച
ലോക്ക് ഡൗൺ അതിജീവിച്ച് ലോക മാതൃകയായിരിക്കുകയാണ്.
പോളിയോ രോഗം ഇരു കാലുകളും തളർത്തികൊണ്ട് മൂന്നാം വയസ്സിൽ വിധി തന്റെ ജീവിതത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കീഴടങ്ങാതെ അതിജീവനത്തിന്റെ സന്ദേശം നൽകിയ കർഷകയാണ് കുംഭമ്മ.പിന്നീട് കാൻസർ വന്ന് മാറിടം എടുത്തു കളഞ്ഞിട്ടും ജീവിതത്തിന്റെ റെഡ് സോണിനെയും മറികടന്നു.ഏറ്റവും നല്ല കർഷകക്കുള്ള രാജ്യത്തെ മികച്ച പുരസ്കാരങ്ങൾ ലഭിച്ച കുംഭാമ്മ കോവിഡ് കാലത്തും തന്റെ ബാണാസുരൻ മലയുടെ താഴ് വാരത്തെ കൃഷിയിടത്തിൽ സജീവമാണ്.
