കൽപ്പറ്റ:ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും വയനാട്ജില്ലയില്‍ 50 ഓണ ചന്തകള്‍ നടത്തും . ഈ ചന്തകളിൽ ജന തിരക്ക് കുറക്കുന്നതിന് ഓൺ ലൈൻ ബുക്കിംഗ് തുടങ്ങി. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 37 ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി പ്രവര്‍ത്തിക്കും. കൂടാതെ നബാർഡിന് കീഴിലെ കാർഷികോൽപാദക കമ്പനികളുടെ എട്ട് ഓണ വിപണികളും പ്രവർത്തിക്കുന്നുണ്ട് കോഴിക്കോട് ആസ്ഥാനമായ സ്റ്റാർട്ടപ്പ് ആയ സഹ്യാദ്രി സൈബർ സൊലൂഷൻസിന്റെ സൗജന്യ സാങ്കേതിക സഹായത്തോടെ 26 വരെ www.kerala.shopping എന്ന പോർട്ടൽ വഴി ഓൺലൈൻ ബുക്കിംഗ് ഒരുക്കിയിട്ടുണ്ട്. 200 രൂപയുടെ പച്ചക്കറി കിറ്റുകൾക്കാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. ഇങ്ങനെ ബുക്ക് ചെയ്യുന്നവർക്ക് 27, 28 തിയതികളിൽ ചന്തയിൽ വന്ന് എളുപ്പത്തിൽ സാധനങ്ങൾ വാങ്ങി പോകാം. കിറ്റു കൂടാതെ അന്നത്തെ വിലയനുസരിച്ച് മറ്റ് പച്ചക്കറികളും ബുക്ക് ചെയ്യാം. വിപണി സംഭരണ വിലയെക്കാള്‍ പത്ത് ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്നു പച്ചക്കറികള്‍ സംഭരിച്ച് വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവിലാണ് വിപണനം ചെയ്യുന്നത് ‘ . ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് ഇരുപത് ശതമാനം അധിക വില നല്‍കി സ്വീകരിക്കും. നാടന്‍ പച്ചക്കറികള്‍, ഏത്തക്കുല, ചേന, ഇഞ്ചി എന്നിവ ജില്ലയിലെ കര്‍ഷകരില്‍ നിന്നും വാങ്ങും. ശീതകാല പച്ചക്കറികള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ മറ്റ് ജില്ലകളില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് മുഖാന്തിരം വാങ്ങി വില്‍പ്പനയ്ക്ക് എത്തിക്കും. ഓഗസ്റ്റ് 27 മുതല്‍ 30 വരെ എല്ലാ പഞ്ചായത്തുകളിലും ഇവ പ്രവര്‍ത്തിക്കും. വാട്സ് ആപ്പ് വഴി 200 രൂപയുടെ പച്ചക്കറി കിറ്റ് ബുക്ക് ചെയ്യാൻ 9656347995 ആഗസ്റ്റ് 26 ന് മുമ്പ് പേരും സ്ഥലവും മെസേജ് ചെയ്യാം. ഓൺലൈൻ ബുക്കിംംഗ് ഉദ്ഘാടനം ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള നിർവഹിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.സിബി,അസിസ്റ്റൻറ് ഡയറക്ടർ (മാർക്കറ്റിംഗ് ) വി.പി.സുധീശൻ , എഫ് .പി. ഒ . കോഡിനേറ്റർ സി.വി. ഷിബു എന്നിവർ സംബന്ധിച്ചു.
