ഭക്ഷ്യ സുരക്ഷ ലക്ഷ്യവുമായി വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് കാർഷികസേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായികോക്കടവ് പാടശേഖര പ്രദേശത്തു 3ഏക്കറിൽ നടത്തുന്ന നെൽ കൃഷി യുടെ ഞാറു നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ. സി. മായൻ ഹാജി അദ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗവും സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ എ. ജോണി കൃഷി ഓഫീസർ,ബാങ്ക് ഡയറക്ടർമാരായ പി മമ്മൂട്ടി. കെ. എം. മുരളീധരൻ ഏകരത്ത മൊയ്തു ഹാജി സാബിറ ജാഫർ. മുഹമ്മദ് റഫീഖ് കെ. കെ. സി. ജയപ്രകാശ് മധു. പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സെക്രട്ടറി മൊയ്തു ടി. സ്വാഗതവും എം. ജെ. ചാക്കോ നന്ദിയും പറഞ്ഞു