മികച്ച പരിശീലകനും എഴുത്തുകാരനുമായ കോട്ടയം സ്വദേശി പ്രകാശ് താമരക്കാട്ട് വയനാട്ടിലെ ആദ്യ ഒളിമ്പ്യനെ കുറിച്ച് എഴുതുന്നു….
വയനാടിന്റെ മനോഹാരിതകളിൽ
നിന്നും അവിചാരിതമായി കായിക രംഗത്തേക്ക് കടന്നു വന്ന
കൊച്ചു പെൺകുട്ടിയായിരുന്നു മഞ്ജിമ!
വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള തലപ്പുഴ ഗവ. സ്കൂളിലെ പെൺകുട്ടികൾക്കിടയിൽ
“തലപ്പൊക്കക്കാരിയായ കുട്ടിയെ
കായിക രംഗത്തേക്ക് കൊണ്ടു വന്നത് സ്കൂളിലെ കായികാദ്ധ്യാപകനായ ശ്രീ പ്രശാന്തൻ ആയിരുന്നു!
കായിക പരിശീലനത്തിന് വിളിച്ചുകൊണ്ടു വന്ന് നിർത്തിയാലും
സാറിന്റെ നോട്ടം തെറ്റിയാൽ
ഒപ്പന കളിക്കാനായി കൂട്ടുകാരുടെ
അടുത്തേക്ക് ഓടുന്ന ആ കൊച്ചു ബാലിക യുടെ ജന്മസിദ്ധമായ കഴിവുകൾ പരിഗണിക്കപ്പെട്ടോ
എന്നത് സംശയമാണ്!
എങ്കിലും കാലവും ചരിത്രവും ആ കായികതാരത്തിനു വേണ്ടി വഴിയൊരുക്കി കാത്തിരുന്നു! കായിക രംഗത്തെ അവഗണനകളും സമ്മർദ്ദങ്ങളും ചതിക്കുഴികളും വെല്ലുവിളികളും അതിജീവിച്ച് പരമോന്നത കായിക
മത്സരവേദിയായ ഒളിമ്പിക്സ് വരെ എത്തിയ ഈ കഠിനാദ്ധ്വാനിയായ സി ആർ പി ഏഫ് ഓഫീസർ (ഡെപ്യൂട്ടി കമാൻഡന്റ്) അങ്ങനെ വയനാടിന്റെ ആദ്യ ഒളിമ്പ്യനായി ചരിത്രത്താളുകളീൽ
തങ്കലിപികളിൽ അടയാളപ്പെട്ടു!
വയനാട് ജില്ലയിലെ തലപ്പുഴ ഗ്രാമത്തിൽ കടത്തനാടൻ വീട്ടീൽ കൃഷിക്കാരനായ കെ എൽ കുര്യാക്കോസിന്റേയും പാരിസൺ ടീ എസ്റ്റേറ്റ് ആശുപത്രിയിൽ നേഴ്സായ വത്സല കുര്യാക്കോസിന്റേയും മകളാണ്
മഞ്ജു എന്ന മഞ്ജിമ കുര്യാക്കോസ്
ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ്സുവരെ കോട്ടയം ജില്ലയിലെ മുണ്ടക്കയം തെക്കേമല
സെന്റ് മേരീസ് സ്കൂളിലാണ് പഠിച്ചത്.അമ്മയുടെ സ്വദേശമായ
മുണ്ടക്കയത്തെ വീട്ടിൽ താമസിച്ചാണ് പഠിച്ചിരുന്നത്!
ആറാം ക്ലാസ്സായപ്പോൾ വയനാട്ടിലേക്ക് മടങ്ങിയെത്തി
തലപ്പുഴ ഗവ. ഹൈസ്കൂളിൽ ചേർന്നു. വയനാട് ജില്ലാ കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയിരുന്ന ഒരു സ്കൂളായിരുന്നൂ അത് എന്നാൽ
മഞ്ജിമക്ക് കലകളോടായിരുന്നു
താത്പര്യം നല്ല പൊക്കവും കരുത്തുമുള്ള ആ പെൺകുട്ടിയെ
നിർബന്ധപൂർവ്വം കായിക രംഗത്തേക്ക് കൊണ്ടു വരികയായിരുന്നു!
എട്ടാം ക്ലാസ്സുമുതൽ കായിക പരിശീലനം ആരംഭിച്ചു ഒൻപതാം
ക്ലാസിലെത്തിയപ്പോൾ ജില്ലാതലത്തിൽ മത്സരിച്ചു തുടങ്ങി
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ
സംസ്ഥാന സ്കൂൾ കായിക മേളയിൽ 4*100 മീറ്റർ റിലേയിൽ
സ്വർണ്ണം നേടി എസ് എസ് എൽ സി പാസ്സായതിനെ തുടർന്ന്
മാനന്തവാടി ഗവ. കോളേജിലും തൃശ്ശൂർ വിമല കോളേജിലും പഠിച്ചു
പാലക്കാട് മേഴ്സി കോളേജും തൃശ്ശൂർ വിമല കോളേജും കായിക രംഗത്ത് തങ്ങളുടെ മേധാവിത്വം നിലനിർത്താൻ ഇഞ്ചോടിഞ്ച് പോരാടിയിരുന്ന കാലമായിരുന്നു അത് മാനന്തവാടി കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ശ്രീ പ്രതാപചന്ദ്രന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ പരിശീലകൻ ഇ ജെ ജോർജിന്റെ ശിഷ്യത്വം സ്വീകരിച്ചു
അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം അവിടെ ബി. കോമിന് അഡ്മിഷൻ നേടി. അന്ന് ദേശീയ അന്തർദ്ദേശീയ താരങ്ങൾ വരെ അവിടെ പഠിച്ചിരുന്നു ലോംങ് ജംപിലാണ് പരിശീലനം നടത്തിയിരുന്നത് പുതുമുഖതാരങ്ങൾക്ക് സ്കൂളുകളീൽ ലഭിക്കുന്ന വലിയ ശ്രദ്ധയോ പരിഗണനയോ ഒന്നും
കോളേജുകളിൽ ലഭിക്കില്ലല്ലോ
അങ്ങനെ പരിശീലനം ഒരു മെനക്കേട് മാത്രമായിട്ടാണ് തോന്നിയത്!
അർദ്ധ സൈനിക സേനയായ
സി. ആർ പി എഫ് ൽ
ജോലിയിൽ പ്രവേശിച്ച
കൂട്ടുകാരുടെ നിർബന്ധ പ്രകാരം
ദില്ലിയിലെത്തി സി. ആർ പി എഫ്
ടീമിൽ അംഗമായി അവിടെയും
ലോംങ് ജംമ്പ് ചെയ്തിട്ട് വലിയ
മികവൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല അങ്ങനെ അവിടെ ടീമിന്റെ റൈറ്ററായി കൂടി അപ്പോഴാണ് !
“ഈ പേപ്പറും രജിസ്റ്ററും കൊണ്ട് നടക്കാതെ വല്ലതും ചെയ്യ്തു കൂടെ? ” എന്ന് ചിലർ പരിഹസിച്ചത്.
ഈ പരിഹാസങ്ങൾക്ക് മറുപടി കൊടുത്തത് വാക്കിലൂടെയല്ല! ഒളിംമ്പിക്സ് വരെ എത്തിയ പിന്നീടുള്ള കണ്ണഞ്ചിപ്പിക്കുന്ന പ്രകടന മികവിലൂടെയാണ്!
ഗുജറാത്ത് ഓൾ ഇന്ത്യാ പോലീസ് മീറ്റിൽ 200 മീ 400മീ. 4400 മീ റിലേ എന്നീ ഇനങ്ങളിൽ മൂന്ന് സ്വർണ്ണം നേടികൊണ്ടാണ് ഈ വയനാടൻ താരം മലബാർ മണ്ണിന്റെ കരുത്ത് തെളിയിച്ചത്! സഹതാരങ്ങളായ നിഷ ദീപ എന്നിവരാണ് തന്നെ 400 മീറ്ററിലേക്ക് വഴി മാറ്റിയതെന്ന് താരം പറഞ്ഞു! ആ സമയത്ത് ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങിയെങ്കിലും 400 മീറ്ററിൽ സാവധാനം മുന്നേറാൻ തുടങ്ങി! 1998 കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ഓപ്പൺ നാഷണൽ മീറ്റിൽ 4400 മീറ്ററിൽ ഒരു താരത്തിന് ഓടാൻ കഴിയാതെ വരികയും അവസാന നിമിഷത്തിൽ തൽ സ്ഥനത്തേക്ക് മത്സര പരിചയമില്ലാത്ത മഞ്ജിമയോട് ടീമിനുവേണ്ടി ഓടാൻ കോച്ച് ആവശ്യപ്പെടുകയുമായിരുന്നു! മത്സരത്തിനിറങ്ങിയ തനിക്ക് ബാറ്റൺ കൈമാറി കിട്ടുമ്പോൾ
ഒന്നാമതോടുന്ന റെയിൽവെ താരം
തന്നെക്കാൾ 60 മീറ്റർ മുന്നിലായിരുന്നു ഏന്നാൽ 200 മീറ്ററിൽ ആ താരത്തിനൊപ്പ മെത്തിയ മഞ്ജിമ അവരെ കവർ ചെയ്യ്ത് 380 വരെ ലീഡ് നിലനിർത്തി !
പിറകിലോടിയ റയിൽവെയുടെ അന്താരാഷ്ട്ര താരത്തിന് ലീഡ് പുന:സ്ഥാപിക്കാൻ അവസാനപത്തു മീറ്റർ വരെ നന്നേ വിഷമിക്കേണ്ടിവന്നു!
ഈ ഓട്ടം നേരിൽ കണ്ട ബഹു. ഇന്ത്യൻ അത് ലറ്റിക് ഫെഡറേഷൻ സെക്രട്ടറി ഡോ.ലളിത് ഭാനോട്ട് മഞ്ജിമയുടെ കോച്ചായിരുന്ന സുരേഷ് പാൽ സിംഗിനെ വിളിപ്പിച്ച് മഞ്ജിമക്ക് സായ് പരിശീലനം ലഭ്യമാക്കാൻ റിക്വസ്റ്റ് തയ്യാറാക്കി അയക്കുവാൻ പറഞ്ഞു. അതിൻ പ്രകാരമാണ് നാഷണൽ ക്യാമ്പിലേക്ക് വഴിതുറന്നത് മികച്ച പരിശീലന സൗകര്യങ്ങൾ ലഭിച്ചതോടെ ചുരുങ്ങിയ സമയം കൊണ്ട് കഠിനാദ്ധ്വാനത്തിലൂടെ 400 മീറ്ററിൽ ബെസ്റ്റ് ഓഫ് ത്രീ യിൽ ഒരാളായി മാറി
കായിക മത്സര വിജയങ്ങളിൽ ചിലത് താഴെ ചേർക്കുന്നു!
*
ചെന്നൈ ഇന്റർ സ്റ്റേറ്റ് അത് ലറ്റിക് മീറ്റിൽ 400 മീറ്ററിലും 4*400 മീറ്റർ റിലേയിലും സ്വർണ്ണം.
*
1999 ൽ സ്പെയിനിൽ നടന്ന ലോക അത് ലറ്റിക് ചാമ്പ്യൻ
ഷിപ്പ് 4*400 റിലെ ടീം അംഗം
*
ലഖ്നോ ഫെഡറേഷൻ കപ്പ് അത് ലറ്റിക്സിൽ വെള്ളി.
*
ഗുജറാത്ത് ഓൾ ഇന്ത്യാ പോലീസ് മീറ്റ് 200 മീ 400മീ. 4*400 മീ. റിലെ എന്നിവയിൽ ട്രിപ്പിൾ സ്വർണ്ണം
*
2000 ഏഷ്യൻ ട്രാക്ക് ആന്റ്
ഫീൽഡ് 4*400 മീ. റിലെ സ്വർണ്ണം
*
2000സിഡ്നി ഒളിംമ്പിക്സ് 4*400 റിലെ ടീം അംഗം
*
2002 ഏഷ്യൻ ഗയിംസ് 4*400 റിലെ ടീം അംഗം
*
4400 മീറ്ററിൽ നാഷണൽ റെക്കോർഡ് ഏഷ്യൻ ഗെയിംസ് റെക്കോർഡ് എന്നിവ നേടാനും 2000 സിഡ്നി ഒളിമ്പിക്സിൽ 4400 റിലെ ടീമിൽ അംഗമാകുവാനും കഴിഞ്ഞു!
2001 ൽ വിവാഹിതയായി ആലപ്പുഴ സ്വദേശിയും സി ആർ പി എഫ് ഉദ്യോഗസ്ഥനുമായ
ശ്രീ. ജോസഫ് പീറ്ററാണ് ഭർത്താവ്
സിനിമാ രംഗത്തെ പുതുമുഖ താരമായ
കുമാരി. ദിയാ റോസാണ് മകൾ.
താൻ പ്രതിനിധാനം ചെയ്യുന്ന സായുധ സേനയിലെ മികച്ച സേവനങ്ങൾക്കും സ്പോർട്സ് രംഗത്തെ മികവിനും വിവിധ ഏജൻസികളും സ്ഥാപനങ്ങളും
അവർക്ക് ഒട്ടേറെ അവാർഡുകളും
കമന്റേഷൻ കാർഡുകളും നൽകിയിട്ടുണ്ട്
1) 2014 ഗ്ലോറിയ അവാർഡ് വിമല കോളേജ് തൃശ്ശൂർ
*
2) 2016 രാജീവ് ഗാന്ധി എക്സലൻസ് അവാർഡ്.
*
3) 2016 ഇന്ത്യാ എക്സലൻസ് അവാർഡ്.
*
4) വുമൺ ഓഫ് എക്സലൻസ് 2017 ലക്നോ
*
5) വുമൺ ഓഫ് ദി ഇയർ 2017
She also received medals for her service in crpf which are listed as
*
United Nations (UN) medal for foriegn services 2010-11
,*
Hard area service medal j&k 2009
*
ഇപ്പോൾ സി ആർ പി ഏഫി ൽ
ഡെപ്യൂട്ടി കമാൻഡന്റായ
ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസീന്
മികച്ച സേവനത്തിനുള്ള 2020 ലെ വിശിഷ്ട സേവാ മെഡൽ കൂടി ലഭിച്ചത് കായിക രംഗത്തുള്ള മറ്റ് സൈനികർക്ക് പ്രചോദനമാണ്!
എന്നാൽ ജില്ലയിലെ ഈ ആദ്യ ഒളിമ്പ്യനെ വയനാട്ടിൽ അധികമാരും അറിയില്ല എന്നതാണ് സത്യം!