സ്വപ്നയും സരിതയും മലയാളി നിരാശനാണോ..?
കേസുകൾ സ്വർണ്ണ കടത്തോ ബാർ കോഴയോ രാജ്യദ്രോഹമോ എന്തുമാവട്ടെ. പ്രതിഭാഗത്തു സാമാന്യ സൗന്ദര്യമുള്ള സ്ത്രീകൾ ഉണ്ടായിരിക്കണം അതാണ് ശരാശരി മലയാളി ആഗ്രഹിക്കുന്നത്.
പ്രതിപക്ഷത്തിന് രാഷ്ട്രീയമായി ഭരണ പക്ഷത്തെ തേച്ചു ഒട്ടിക്കാൻ അർദ്ധ നഗ്ന സ്ത്രീ തന്നെ വേണം. അതും സാരിയുടുത്തിരിക്കണം. പത്ര ദൃശ്യ മാധ്യമങ്ങൾ പ്രതികളുടെ ചിത്രങ്ങൾ പല പോസിൽ , ഫുൾ സ്കേപ്പിലും അല്ലാതെയും ഉപയോഗിക്കണമെങ്കിൽ വിചാരണകൾ , ചർച്ച വിഷയങ്ങൾ സ്വർണ്ണവും ബാറും വിട്ടു കിടക്ക പങ്കിട്ടിട്ടുണ്ടോ എന്ന റിസേർച്ചിലേക്കു നീങ്ങുമ്പോൾ മാത്രമേ മലയാളികൾ ആവേശമാകാറുള്ളു.
ബാർ കോഴ കേസിലും സ്വർണ്ണ കടത്തിലും സർക്കാറിനും സാദാരണ ജനങ്ങൾക്കും ഉണ്ടായ നഷ്ടങ്ങളുടെ കണക്കു ആർക്കും വേണ്ട. മലയാളികൾക്കും താല്പര്യം പ്രതികളുടെ സ്വകാര്യതയിലേക്കുള്ള ഒളിച്ചു നോട്ടത്തിലേക്കാണ്. വഴി വിട്ട നിയമനങ്ങൾക്കും കരാറുകൾക്കുമപ്പുറം അവർക്കു അറിയേണ്ടത് വഴിവിട്ട സ്വാകാര്യ നിമിഷങ്ങൾ തന്നെ.
മെഡിക്കൽ ഷോപ്പിൽ നിന്നും എന്താണ് വാങ്ങിയത്..?
കയ്യിൽ കണ്ട നീല പാക്കറ്റ് എന്തായിരുന്നു..?
ഫ്‌ളാറ്റിയിൽ എന്തിന് പോയി അതും അർധ രാത്രിയിൽ ?
ചെവിയിൽ പതുക്കെ തൊട്ടു പറഞ്ഞെതെന്ത് ?
ചുമലിൽ തട്ടിയതു എന്തിന് ?
ഫോണിൽ വിളിച്ചപ്പോൾ കിടക്കയിലായിരുന്നോ, എന്തിന് , അതും പല പ്രാവശ്യം ?
മുന്നിൽ നിർത്തേണ്ടതിന് പകരം എന്തിനു പിറകിൽ നിർത്തി ?
കൂടെ ഡാൻസ് ചെയ്തോ ?
ഒരേ കാറിലാണോ സഞ്ചരിച്ചത് ? ആദ്യ സന്ദർശനം ഏത് ഡ്രെസ്സിൽ..?
മലയാളികളുടെ ചോദ്യങ്ങൾക്ക് ഇത് വരെ തൃപ്തമായാ ഉത്തരം കിട്ടിയിട്ടില്ല. അത് കൊണ്ട് തന്നെ മലയാളി നിരാശനാണ്. സരിതയുടെ വിഷയത്തേക്കാൾ നിരാശ സ്വപ്നയുടെ കാര്യത്തിൽ തന്നെയാണ്..
പ്രശ്നം ആർക്ക് , എന്തിന് , ചികിത്സയും പരിചരണവും ആർക്കാണ് വേണ്ടത്. മലയാളികൾ ഒരു പുനഃ പരിശോധനക്ക് ഇനിയെങ്കിലും വിധേയമാകണം.. ധാർമ്മിക വിചിന്തനം അനിവാര്യം.