ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1996 പേര്‍ക്കെതിരെ കേസെടുത്തു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1996 പേര്‍ക്കെതിരെ കേസെടുത്തു. തിരുവോണ ദിനമായ ഇന്ന് അറസ്റ്റിലായത് 1019 പേരാണ്. 94 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8057 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു.

Continue Reading

ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു

വെണ്ണിയോട് :തിരുവോണ തലേന്ന് രാത്രിയില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്.മിഥിലാജ്, ഹക്ക് മുഹമ്മദ് എന്ന രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ചെറുപ്പക്കാരെ നെഞ്ചില്‍ കുത്തിയും നിരവധി തവണ വെട്ടിയുമാണ് കൊലപ്പെടുത്തിയതെന്നും പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

Continue Reading

ജി.ഡി.പി കുത്തനെ കീഴ്പോട്ട്

ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) കുത്തനെ കീഴ്പോട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ ഇന്ത്യയിലെ ​ജി.ഡി.പിയിൽ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Continue Reading

കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ മഹല്ലുകൾക്ക് മാതൃകയായി അൽഫുർഖാൻ ഓൺലൈൻ ജനറൽ ബോഡിയും ഇലക്ഷനും

വെള്ളമുണ്ടഃ വയനാട് ജില്ലയിലെ ശ്രദ്ധേയമായ ജനകീയ ജീവകാരുണ്യ സാംസ്‌കാരിക കേന്ദ്രം വെള്ളമുണ്ട അൽഫുർഖാൻ ഫൗണ്ടേഷന്റെ ജനറൽ ബോഡിയും ഇലക്ഷനും മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും തിരെഞ്ഞെടുപ്പ് പ്രക്രിയക്ക് പുതിയ മാതൃകയായിരിക്കുകയാണ്.കുറ്റമറ്റ രീതിയിൽ സമ്പൂർണ്ണവും സമഗ്രവുമായ ജനാധിപത്യ സ്വഭാവത്തിലൂടെ വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് രഹസ്യ ബാലറ്റിലൂടെയുള്ള ഇരുപത്തിയൊന്നംഗ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ്. നൂറ് കണക്കിന് മെമ്പർമാരുള്ള ഫൗണ്ടേഷന്റെ തിരഞ്ഞെടുപ്പിൽ വിദേശത്തുള്ളവർക്കും ക്വറന്റൈനിൽ കഴിയുന്നവർക്കും ഓൺലൈൻ വഴിയും അല്ലാത്തവർക്ക് നേരിട്ടും വോട്ട് ചെയ്യാൻ സംവിധാനമൊരുക്കിയിരുന്നു. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പായിരുന്നു. ഒരാഴ്ച്ച നീണ്ടു […]

Continue Reading

രണ്ടില ചിഹ്നവും പാർട്ടി പേരും ജോസ് കെ മാണി വിഭാ​ഗത്തിനെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

കേരള കോൺ​ഗ്രസിന്റെ രണ്ടില ചിഹ്നവും പാർട്ടി പേരും ജോസ് കെ മാണി വിഭാ​ഗത്തിനെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.മൂന്നം​ഗ കമ്മീഷനിൽ രണ്ട് പേർ ജോസ് കെ മാണി വിഭാ​ഗത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിജെ ജോസഫ് വിഭാഗത്തിന് വലിയ തിരിച്ചടിയായി. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പിജെ ജോസഫ് പറഞ്ഞു.

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ;28 പേര്‍ക്ക് രോഗമുക്തി

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് (31.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍ രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1496 ആയി. ഇതില്‍ 1271 പേര്‍ രോഗമുക്തരായി. 217 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

Continue Reading

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും പ്രണബ് മുഖര്‍ജി (84) അന്തരിച്ചു.

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി (84) അന്തരിച്ചു. കോവിഡ് വൈറസ് രോ​ഗബാധ മൂലം ആശുപത്രിയില് ‍ചിതിത്സയിലായിരുന്നു. ഡൽഹി കരസേന ആശുപത്രിയിലാണ് മരണം. കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായെന്നാണ് ഡല്‍ഹി ആര്‍മി റിസര്‍ട്ട് ആന്‍ഡ് റഫറല്‍ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 […]

Continue Reading

ഒമാനിൽ 178 പേർക്ക്​ കൂടി കോവിഡ്​ 19

മസ്​കത്ത്​: ഒമാനിൽ 178 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു.ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85722 ആയി.351 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 80810 ആയി.

Continue Reading

പി.കെ.കബീർ സലാല ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരംഃജനതാദൾ ( എസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.കെ.കബീർ സലാലയെ നോമിനേറ്റ് ചെയ്തു.1987-ൽ ലോക്ദൾ പാർട്ടിയുടെ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായി സജീവ രാഷ്ടീയത്തിൽ പ്രവേശിച്ച അദ്ദേഹം നിലവിൽ ജനതാദൾ (എസ്) ൻ്റെ ജില്ലാ വൈസ് പ്രസിഡൻറും കേരള സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥി രാഷ്ടീയത്തിലൂടെ വന്ന അദ്ദേഹം നിരവധി കലാ കായിക സാമൂഹ്യ, സാംസ്കാരിക, രാഷ്ടീയ സന്നദ്ധ സംഘടനകളുടെ ഭാരവാഹിയായി സേവനം അനുഷ്ഠിക്കുന്നു . ലോക കേരളസഭ പ്രത്യേക ക്ഷണിതാവ്, ജനതാ […]

Continue Reading