ഭയത്തിനും ആശങ്കക്കും കാത്തിരിപ്പിനും ആശ്വാസ വാര്‍ത്തകൾ വന്ന് തുടങ്ങി . കോവിഡ് പ്രതിരോധ വാക്സിൻ ഉടൻ വിപണിയിലെത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. മൂന്നാം ഘട്ട പരീക്ഷണം വിജയിച്ചാൽ വിപണിയിലെത്തിക്കുന്നത് വൈകില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി നമ്പ്യാർ അറിയിച്ചു. ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണം നടത്താൻ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ട്. പരീക്ഷണം തുടങ്ങി നാൽപ്പത്തി രണ്ടാം ദിവസം ഫലം അറിയാനും കഴിയും. ഏതായാലും പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.
