കോവിഡ് പ്രതിരോധംഃ കാത്തിരിപ്പിനൊടുവിൽ ആശ്വാസ വാർത്ത.

കോവിഡ് പ്രതിരോധംഃ കാത്തിരിപ്പിനൊടുവിൽ ആശ്വാസ വാർത്ത.

ഭയത്തിനും ആശങ്കക്കും കാത്തിരിപ്പിനും ആശ്വാസ വാര്‍ത്തകൾ വന്ന് തുടങ്ങി . കോവിഡ് പ്രതിരോധ വാക്സിൻ ഉടൻ വിപണിയിലെത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. മൂന്നാം ഘട്ട പരീക്ഷണം വിജയിച്ചാൽ വിപണിയിലെത്തിക്കുന്നത് വൈകില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി നമ്പ്യാർ അറിയിച്ചു. ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണം നടത്താൻ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ട്. പരീക്ഷണം തുടങ്ങി നാൽപ്പത്തി രണ്ടാം ദിവസം ഫലം അറിയാനും കഴിയും. ഏതായാലും പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.

Continue Reading
ലോകത്തൊരിടത്തും ഈ കരുതലില്ലഃ മുൻ മന്ത്രി സി.കെ. നാണു എം.എൽ.എ.

ലോകത്തൊരിടത്തും ഈ കരുതലില്ലഃ മുൻ മന്ത്രി സി.കെ. നാണു എം.എൽ.എ.

വടകര : ലോകത്തൊരിടത്തും നടക്കാത്ത തരം മാതൃകാ പ്രവർത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചു വരുന്നതെന്ന് സി.കെ. നാണു എം.എൽ.എ. പറഞ്ഞു. എന്നിട്ടും സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത് ഗൗരവമായി കാണണം. ആത്മവിശ്വാസം കൈവിടാതെ തുടർന്നും ജാഗ്രതയോടെ മുന്നേറാൻ നമുക്ക് സാധിക്കണം. ഈ മഹാമാരിയുടെ പ്രതിരോധത്തിന് സർക്കാരിനെ സഹായിക്കൽ ഓരോ വ്യക്തിയും സന്നദ്ധമാവണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
ഒരാൾ പോലും വരുത്തുന്ന വീഴ്ച വലിയ ദുരന്തം സൃഷ്ടിച്ചേക്കാംഃ ഐ.സി.ബാലകൃഷ്ണൻ എം.എൽ എ.

ഒരാൾ പോലും വരുത്തുന്ന വീഴ്ച വലിയ ദുരന്തം സൃഷ്ടിച്ചേക്കാംഃ ഐ.സി.ബാലകൃഷ്ണൻ എം.എൽ എ.

സുൽത്താൻ ബത്തേരി: കോവിഡ് സാഹചര്യത്തിൽഒരാൾ പോലും വരുത്തുന്ന വീഴ്ച വലിയ ദുരന്തം സൃഷ്ടിച്ചേക്കാംഎന്ന് എപ്പോളും ഓർക്കുക.ജാഗ്രത ശക്തമാക്കേണ്ട ദിനങ്ങളാണ് വരാൻ പോകുന്നതെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ എ പറഞ്ഞു. ഞാനും എന്റെ കുടുംബവും ഈ മഹാമാരിയെ പകർത്തുന്നതിൽ നിന്നും വിട്ടു നിൽക്കുമെന്ന് ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കേണ്ടതുണ്ട്‌. ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
നിയന്ത്രണങ്ങൾ ചിട്ടയോടെ പാലിക്കുകഃ ഒ.ആർ.കേളു എം.എൽ.എ

നിയന്ത്രണങ്ങൾ ചിട്ടയോടെ പാലിക്കുകഃ ഒ.ആർ.കേളു എം.എൽ.എ

മാനന്തവാടി: നാട്ടിൽ സമ്പർക്കം മുഖേനയുള്ള കോവിഡ്-19 കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. ശാരീരിക അകലം, മാസ്ക്ക്, കൈകൾ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ചു ശുചിയാക്കൽ തുടങ്ങിയവ ചിട്ടയോടെ പാലിച്ചാൽ മാത്രമേ, ഈ മഹാമാരിയെ നമുക്ക് ചെറുക്കാൻ കഴിയുകയുള്ളൂ ഒ.ആർ.കേളു എം.എൽ.എ.പറഞ്ഞു.

Continue Reading
ജാഗ്രതയും കരുതലും ശക്തമാക്കണംഃ ഡോ.ഗോകുൽ ദേവ്

ജാഗ്രതയും കരുതലും ശക്തമാക്കണംഃ ഡോ.ഗോകുൽ ദേവ്

മാനന്തവാടി: കോവിഡ് വ്യാപനം പ്രവചനങ്ങൾക്കു മീതെ നമ്മുടെ പരിസരങ്ങളിലും എത്തിയിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്ന പുതിയ സാഹചര്യത്തിൽ ഭയരഹിത ജാഗ്രത ശക്തമാക്കണമെന്ന് ഡോ.ഗോകുൽ ദേവ് പറഞ്ഞു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ,കണ്ടൈൻമെൻറ് സോൺ അല്ലല്ലോ എന്നൊക്കെ കരുതി ആരും നിർദ്ദേശങ്ങളെ നിസാരമായി കാണരുത്. സ്ഥിതി വളരെ ഗുരുതരമായി വരികയാണ്. നമ്മുടെ ഏറ്റവും അടുത്ത സമീപ പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. അതിവേഗത്തിലാണ് കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്നത് .ഇനിയങ്ങോട്ട് അധികൃധർ റൂട്ട് […]

Continue Reading