സ്തനാര്‍ബുദ പരിശോധനയും ബോധവല്‍ക്കരണവും നടത്തി
പാണ്ടിക്കടവ്: പാണ്ടിക്കടവ് ജവഹര്‍ലാല്‍ നെഹ്‌റു വായനശാല ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവരാജ് സിംഗ് ഫൗണ്ടേഷനുമായി ചേര്‍ന്ന് സ്തനാര്‍ബുദ പരിശോധനയും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. പരിപാടി എടവക ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ.ടി പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി അസീസ് മാസ്റ്റര്‍, ലൈബ്രറിയില്‍ ശാന്ത, മൊയ്തു കോമ്പി, മുസ്തഫ തയ്യുള്ളതില്‍, സംസാരിച്ചു. ഫൗണ്ടേഷന്റെ ആരോഗ്യപ്രവര്‍ത്തകരായ നിവേദ്യ , ദിവ്യ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
Continue Reading