അധികമായി 300ലധികം സീറ്റുകള്‍; തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ 20 കോച്ചുള്ള വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍- കാസര്‍കോട് (20634), കാസര്‍കോട്- തിരുവനന്തപുരം സെന്‍ട്രല്‍(20633) റൂട്ടിലാണ് സര്‍വീസ്. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരതിന് പകരമാണ് പുതിയ ട്രെയിന്‍ ഓടിക്കുന്നത്. രാവിലെ 5.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് കോട്ടയം വഴി പകല്‍ 1.20ന് കാസര്‍കോട് എത്തും. തിരിച്ച് പകല്‍ 2.40ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്ന വിധമാണ് സമയക്രമം. പുതിയ ട്രെയിനില്‍ […]

Continue Reading

ഹണിറോസിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേകസംഘം; എറണാകുളം സെന്‍ട്രല്‍ എസിപിക്ക് ചുമതല

കൊച്ചി : നടി ഹണിറോസ് നല്‍കിയ സൈബര്‍ അധിക്ഷേപ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കി. പരാതി അടിസ്ഥാനത്തില്‍ ബോബി ചെമ്മണൂരിനെ നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ചു വരികയാണ്. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. […]

Continue Reading

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം, അപകടത്തില്‍പ്പെട്ടത് തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം

തൊടുപുഴ: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മാവേലിക്കര സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 34 യാത്രക്കാര്‍ അടക്കം 36 പേരാണ് ഉണ്ടായിരുന്നത്. വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തില്‍ പെട്ടത്. വളവില്‍വെച്ച് ബസ് നിയന്ത്രണം വിട്ട് 30 […]

Continue Reading

പി വി അന്‍വര്‍ ജയിലില്‍, 14 ദിവസത്തെ റിമാന്‍ഡ്; അറസ്റ്റ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് എംഎല്‍എ

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പി വി അന്‍വറിനെ കൊണ്ടുപോയത്. ജാമ്യഹര്‍ജിയുമായി ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് അന്‍വറിന്റെ തീരുമാനം. തവനൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ […]

Continue Reading

2 ചുവപ്പ് കാർഡുകൾ കണ്ടിട്ടും പതറിയില്ല; പഞ്ചാബിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്, അഞ്ചാം ജയം

ന്യൂഡൽഹി: രണ്ട് ചുവപ്പ് കാർഡുകളുടെ നാടകീയതയും ഡൽഹിയിലെ അതി ശൈത്യവും ഒന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ജയത്തിനു തടസമായില്ല. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനു പഞ്ചാബ് എഫ്സിയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ അഞ്ചാം ജയം സ്വന്തമാക്കി. നോഹ് സദൂയിയാണ് വിജയ ​ഗോളിനു അവകാശി. ഒന്നാം പകുതിയിൽ ​ഗോളടിച്ച് മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനു രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് രണ്ട് താരങ്ങളെ നഷ്ടമായിരുന്നു. 9 പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടില്ല. 42ാം മിനിറ്റിൽ സദൂയിയെ പഞ്ചാബ് താരം സുരേഷ് മെയ്തെയ് ഫൗൾ […]

Continue Reading

ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, അന്വേഷണം

കൊച്ചി: സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍. തന്നെ ഒരു വ്യക്തി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു […]

Continue Reading

വെള്ളാർമല സ്കൂളിന് റൂഫിങ്ങ് ചെയ്ത് നൽകി KIFEUA

മേപ്പാടി: ദുരന്തം പെയ്ത് നഷ്ടമായതാണ് വെള്ളാർമല സ്കൂൾ. നിലവിൽ മേപ്പാടി യു .പി സ്കൂളിൻ്റെ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യത്തിനാവശ്യമായി 3500 സ്ക്വ ഫീറ്റ് ഷീറ്റ് വർക്ക് വയനാട്ടിലെ ചെറുകിട വെൽഡിങ്ങ് സ്ഥാപന ഉടമകളുടെ സംഘടനയായ KIFEUA ഒന്നര ദിവസം കൊണ്ട് തീർത്തും സൗജന്യമായി ഇട്ട് നൽകി.തങ്കച്ചൻ ബത്തേരി, ഗോപകുമാർ, മനോജ്, ഗിരീഷ്, ആഷിഖ്, ജോൺസൻ എന്നിവർ നേതൃത്വം നൽകി. റൂഫിങ്ങ് ഷീറ്റ് കമ്പനിയായ ഒറാലിയം ഗ്രൂപ്പും ബത്തേരി ടി.പി മെറ്റൽസുമാണ് വർക്കിനാവശ്യമായ […]

Continue Reading

‘ഹൃദയപൂര്‍വ്വം’ അനീമിയ പ്രതിരോധവുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം: കൗമാരക്കാരായ പെണ്‍കുട്ടികളില്‍ അനീമിയ രോഗ സാധ്യത കണ്ടെത്തുന്നതിനും അതിനുള്ള പരിഹാരം കാണുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ അനീമിയ പ്രതിരോധ പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഡോ ഇന്ദു കിഷോര്‍ ക്ലാസ് എടുത്തു. പരിപാടിയുടെ ഭാഗമായി അനീമിയ സ്‌ക്രീനിങ്, ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം എന്നിവ നടന്നു. തുടര്‍ പ്രവര്‍ത്തനം എന്ന നിലയില്‍ രോഗ സാധ്യതയുള്ള കുട്ടികള്‍ക്ക് […]

Continue Reading

കരുതലും വികസനവും സമന്വയിപ്പിച്ച് കല്‍പ്പറ്റ നഗരസഭ

കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭയുടെ 2025 -26 വര്‍ഷത്തെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. കല്‍പ്പറ്റയുടെ  പുതിയ ലക്ഷ്യവും പ്രതീക്ഷയും യോഗത്തില്‍ പ്രഖ്യാപിച്ചു. പുതിയ കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍  ഏറ്റെടുക്കുന്നതിനും പുതിയ കാലത്ത് ഉണ്ടാകുന്ന പ്രതിസന്ധികളും പരിമിതികളും തരണം  ചെയ്യുന്നതിനും ഊന്നല്‍ നല്‍കി കൊണ്ടാണ് വര്‍ക്കിംഗ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചത്. വര്‍ക്കിംഗ്  ഗ്രൂപ്പ് യോഗം നഗരസഭ ചെയര്‍മാര്‍ അഡ്വക്കറ്റ് അഡ്വ. ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സ്ഥിരം സമിതി അംഗങ്ങളായ അഡ്വ എ.പി. […]

Continue Reading

ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്ത്: പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എക്‌സൈസിന്റെ പിടിയില്‍

മാനന്തവാടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വച്ച് ലക്ഷ്വറി ബസ്സില്‍ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാമോളം എംഡിഎംഎ യും കണ്ടെത്തിയ സംഭവത്തില്‍ കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടി. രാത്രി 2 മണിയോടെ  മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥരും, മലപ്പുറം തിരൂര്‍ സര്‍ക്കിള്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന്  തിരൂരില്‍ വച്ച്  പിടികൂടി. തിരൂര്‍ കാടാമ്പുഴ തട്ടാംപറമ്പ് വെട്ടിക്കാടന്‍ വീട്ടില്‍ സാലിഹ് (35), മാല്‍ദാരി വീട്ടില്‍ അബ്ദൂള്‍ ഖാദര്‍ .എം ( 38) […]

Continue Reading