മലയാള ഭാഷയെ ആഴത്തിൽ ഗവേഷണം നടത്തി സ്കോട്ട്ലാൻ്റിലെ പ്രൊഫസർ ഡോ. ഒഫീറാ ഗംലിയേൽ ശ്രദ്ധേയമാകുന്നു
മലയാളഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസത്തിൽ കനത്ത സംഭാവനകൾ അർപ്പിച്ച വിദേശപണ്ഡിതന്മാരും ഗവേഷകരും ഒട്ടേറെയാണ്. മലയാളത്തിലെ ആദ്യകാല നിഘണ്ടുക്കളും വ്യാകരണഗ്രന്ഥങ്ങളും ഏറെയും തയ്യാറാക്കിയത് വിദേശീയരായ ഭാഷാപണ്ഡിതന്മാരാണ്. റവ: ബഞ്ചമിൻ ബെയ്ലി രചിച്ച ‘എ ഡിക്ഷണറി ഓഫ് ഹൈ ആൻറ് കൊലേക്യൽ മലയാളം (1846) ആണ് മലയാളത്തിലെ ആദ്യത്തെ നിഘണ്ടു. മലയാള പദങ്ങളുടെ അർത്ഥം ഇംഗ്ലീഷിലാണ് ഈ ഗ്രന്ഥത്തിൽ നൽകിയിരിക്കുന്നത്. റിച്ചാർഡ് കോളിൻസിൻ്റെ മലയാളനിഘണ്ടു വാണ് (1856) മലയാള വാക്കുകൾക്ക് മലയാളത്തിൽ തന്നെ അർത്ഥം നൽകി രചിച്ച ആദ്യത്തെ നിഘണ്ടു. അർണോസ് […]
Continue Reading