ഇരുപതു ബിരുദങ്ങൾ കരസ്ഥമാക്കിയ ഇന്ത്യക്കാരനെക്കുറിച്ചു കേട്ടിട്ടുണ്ടോ? അങ്ങനെയൊരാളുണ്ട്
ഇരുപതു ബിരുദങ്ങൾ കരസ്ഥമാക്കിയ ഇന്ത്യക്കാരനെക്കുറിച്ചു കേട്ടിട്ടുണ്ടോ? അങ്ങനെയൊരാളുണ്ട്; മഹാരാഷ്ട്രക്കാരനായ ഡോ.ശ്രീകാന്ത് ജിച്കർ. എംബിബിഎസിലൂടെയാണു ജിച്കർ തന്റെ ഉപരിപഠനം തുടങ്ങിയത്. പിന്നെ എംഡിയെടുത്ത് സ്പെഷലിസ്റ്റ് ഡോക്ടറായി. നിയമത്തിൽ എൽഎൽബി, എൽഎൽഎം, ബിസിനസ് മേഖലയിൽ എംബിഎ അങ്ങനെ സംസ്കൃതത്തിൽ ഡി.ലിറ്റ് വരെ.അദ്ദേഹത്തിന്റെ ബിരുദയാത്രകൾ തുടങ്ങുന്നത് 19ാം വയസ്സിലാണ്. പിന്നീടുള്ള 17 വർഷം സർവകലാശാലാ പരീക്ഷകൾക്കായി തന്റെ സമയമത്രയും മാറ്റിവച്ചു. എന്നിട്ടും വിജ്ഞാനദാഹം തീർന്നില്ല. 1978ൽ സിവിൽ സർവീസ് പരീക്ഷയെഴുതി ഐപിഎസ് നേടി. രാജി വച്ച് 1980ൽ വീണ്ടും പരീക്ഷയെഴുതി; അത്തവണ […]
Continue Reading