‘പൊട്ടാ , കാർഡിയാക് അറസ്റ്റ് എന്ന് പറയണം’

ഭാഗീരഥീ നിമജ്ജനം…. വയൽ നടുവിൽ വടക്കേ വീട്ടിലെഭാഗീരഥി മുത്തശ്ശി മരിച്ചു ….മക്കളെല്ലാം ദൂരെ ദൂരെ …..മൊബൈൽ ഫ്രീസറിന്റെതണുപ്പേറ്റ്ഭാഗീരഥി മുത്തശ്ശിമക്കളെ കാത്തു കിടന്നു…. കോഴി ഫാം മുതലാളിയായഇളയവൻ പറഞ്ഞു :” അമ്മയ്ക്ക് നെഞ്ചുവേദനഉണ്ടായിരുന്നു ” ….ഉഗാണ്ടയിൽ ഡോക്ടറായമൂത്തവൾ പറഞ്ഞു :” പൊട്ടാ , കാർഡിയാക് അറസ്റ്റ്എന്ന് പറയണം …വെറുതെയല്ല നീപത്തിൽ തോറ്റ്കോഴി മുതലാളി ആയത് …. “രണ്ടാമത്തെയുംമൂന്നാമത്തെയും മക്കൾപഴയ സ്വത്തു പങ്കിടൽവൈരാഗ്യത്തിന്പരസ്പരം തുറിച്ചുനോക്കി…. പതിനാറാം ദിവസത്തിൻറെ ചടങ്ങ്മക്കളുടെ തിരക്കുകാരണംഅഞ്ചാം ദിവസം ഒപ്പിച്ചു തീർത്തു .തർക്കം പിന്നെയും വന്നു :ചിതാഭസ്മം […]

Continue Reading

ഏകാന്തത ഇന്നെനിക്ക് ഒരുപാട് നല്ല കൂട്ടാണ്

ക്വാറന്റൈൻ ഡേയ്‌സ് ഏകാന്തത ഇന്നെനിക്ക്ഒരുപാട് നല്ല കൂട്ടാണ്… ! വന്നവരും, നിന്നവരും, പോയവരുമെല്ലാം കൂട്ടുതന്നിട്ട് പോയ സമ്മാനമാണ് എനിക്ക് ഈ ഏകാന്തത… ! തനിച്ചിരിക്കുമ്പോൾ എനിക്ക് കൂട്ടായി വരുന്നത് ഇന്ന് ഈ ഏകാന്തതയാണ്…. !ഒന്ന്..രണ്ട്…മൂന്നു എണ്ണിയാലും തീരാത്ത ദിനരാത്രങ്ങൾ. എന്റെ ഏകാന്തതയെ, ഇപ്പോൾ…ഞാനും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു അല്ലാതെ നിവൃത്തി ഇല്ലല്ലോ ,. !ഈ കാലവും കടന്നു പോകും…——————————— വിവേക് വയനാട്

Continue Reading

അവരുടെ അസ്തമയങ്ങൾക്ക് കാവി നിറമായിരിക്കുന്നു

ഡോലിപാട്ട്…അവരുടെ ചുറ്റിനുമുള്ളനീലജലാശയത്തെക്കുറിച്ച്പവിഴപ്പുറ്റുകളെക്കുറിച്ച്കാരിഫെട്ടുകളെക്കുറിച്ച്നൂൽവാലൻ ചിത്രശലഭമത്സ്യങ്ങളെക്കുറിച്ച്അവർ പാടിക്കൊണ്ടേയിരിക്കുന്നു. സംസ്കൃതിയുടെപട്ടുനൂൽപ്പുഴുക്കൾനെയ്തെടുത്ത സ്വർണ്ണനാരുകൾഅടർത്തിമാറ്റാനാവാത്തവസ്ത്രമാണവർക്ക് അവരുടെ നീലക്കടലിൽആരോ വിഷംകലർത്തുന്നു.അവരുടെ കാരിഫെട്ടുകളെതടവിലാക്കുന്നു.അവരുടെ മത്സ്യക്കുഞ്ഞുങ്ങളെചൂണ്ടയിട്ടു പിടിക്കുന്നു.അവരുടെ അസ്തമയങ്ങൾക്ക്കാവി നിറമായിരിക്കുന്നു. ഒരു പാട്ടുകൊണ്ടാരെങ്കിലുംതുടങ്ങിവയ്ക്കൂഏറ്റുപാട്ടുകളുടെനക്ഷത്രങ്ങൾകൊണ്ട്അവരുടെ ആകാശത്തെനമുക്ക് വെളിച്ചപ്പെടുത്താം എഴുതിയത്;ആരിഫ്തണലോട്ട്

Continue Reading

ഉദ്ഘാടനം

ഉദ്ഘാടനം..മഴയാണിവിടെ.ആർത്തലച്ച് പെയ്യുന്ന തകർപ്പൻ മഴ തന്നെയാണിവിടെ. എന്നാൽ വെറും മഴയാണോയിത്.ഒരു പക്ഷേഇതൊരു പ്രളയത്തിൻ തുടക്കമാവാം.മറ്റൊരു മഹാപ്രളയത്തിന്റെ ഉദ്ഘാടനമാവാം. കഴിഞ്ഞ ഭീകരപ്രളയത്തിൻ കെടുതികൾ മറന്ന് തുടങ്ങിയ മനസ്സുകളിലേക്ക്പിടച്ചിൽ നിലയ്ക്കാത്ത നടുക്കുന്ന ഓർമകളിലേക്ക് ഹൃദയവാതിൽ തുറക്കാനുള്ളമറ്റൊരു പ്രളയത്തിൻ നാടമുറിക്കലാവാം. പ്രളയത്തിനു ശേഷം നിശ്ശേഷം വറ്റിപ്പോയ, ജലസ്രോതസ്സുകൾക്കൊപ്പം വറ്റിവരണ്ട മനുഷ്യഹൃദയങ്ങളിൽ വീണ്ടുംസ്നേഹജലം നിറക്കാനുള്ളഈശ്വര വിദ്യയാവാം. ലോകം മറന്നുപോയ കാരുണ്യവർഷ പ്രളയത്തെ,ജാതിമതവർണവർഗ ഭാഷാദേശ വേർതിരിവുകളാൽ അകറ്റി മാറ്റപ്പെട്ടദുഷിച്ച മനസുകളെഅർബുദപ്പുണ്ണ് നിറഞ്ഞ് പൊതിഞ്ഞ മനുഷ്യമൃഗങ്ങളെവീണ്ടും ഒരുമിപ്പിക്കാനുള്ള ഈശ്വരതന്ത്രമാകാം. കൊടുംപ്രളയകാലത്ത് കണ്ണടച്ചു തുറക്കുന്ന മാത്രയിൽ നാഗരികതയുടെ […]

Continue Reading

ചെറുപുൽക്കൊടിക്കും വളമായി മാറും.

ഗൗരി കരയാത്ത ഗൗരിതളരാത്ത ഗൗരികലികൊണ്ടു നിന്നാൽഅവൾ ഭദ്രകാളി ഇതു കേട്ടുകൊണ്ടേചെറുബാല്യമെല്ലാംപതിവായി ഞങ്ങൾഭയമാറ്റി വന്നു. നെറികെട്ട ലോകംകനിവറ്റ കാലംപടകാളിയമ്മേകരയിച്ചു നിന്നെ ഫലിതത്തിനെന്നുംതിരുമേനി നല്ലൂകലഹത്തിനെന്നുംഅടിയാത്തി പോരും ഗുരു വാക്യമെല്ലാംലഘു വാക്യമായിഗുരുവിൻറെ ദുഃഖംധ്വനികാവ്യമായിഅതുകേട്ട് നമ്മൾചരിതാർത്ഥരായിഅത് വിറ്റ് പലരുംപണമേറെ നേടിഅതിബുദ്ധിമാന്മാർഅധികാരമേറി ! തൊഴിലാളി വർഗ്ഗംഅധികാരമേറ്റാൽഅവരായി പിന്നെഅധികാരി വർഗ്ഗംഅധികാരമപ്പോൾതൊഴിലായി മാറുംഅതിനുള്ള കൂലിഅധികാരി വാങ്ങും വിജയിക്കു പിൻപേകുതികൊൾവുലോകം വിജയിക്കുമുന്നിൽവിരിയുന്നു കാലം മനുജന്നു മീതെമുതലെന്നസത്യംമുതലിന്നു മീതെഅധികാരശക്തിഅധികാരമേറാൻതൊഴിലാളി മാർഗ്ഗംതൊഴിലാളിയെന്നുംതൊഴിലാളി മാത്രം ! അറിയേണ്ട ബുദ്ധിഅറിയാതെ പോയാൽഇനി ഗൗരിയമ്മേകരയാതെ വയ്യ കരയുന്ന ഗൗരിതളരുന്ന ഗൗരി ,കലിവിട്ടൊഴിഞ്ഞാൽപടുവൃദ്ധയായി മതി ഗൗരിയമ്മേകൊടി താഴെവയ്ക്കാംഒരു […]

Continue Reading

”എനിക്ക് സ്വാതന്ത്ര്യം വേണ്ട. എന്നെ നീ സ്വതന്ത്ര്യയാക്കേണ്ട”

അടിമ ഓ ജിബ്രാന്,നിന്റെ വാക്കുകളില്‍ഞാന്‍ ജീവിക്കുന്നു. സ്നേഹിക്കുന്നവൻറെ മുന്നില്‍ഞാന്‍ അടിമയാണ്.അടിമയാണ്.അടിമയാണ്. അല്ലയോഎന്റെ സ്നേഹത്തിന്റെ ഉടമേ,അടിമകച്ചവടംനിരോധിക്കപ്പെട്ടിരിക്കുന്നു.അതിനാലെന്നെനീ വിറ്റുകളയില്ലെന്ന്ഞാന്‍ കരുതുന്നു. എനിക്ക് സ്വാതന്ത്ര്യം വേണ്ട.എന്നെ നീ സ്വതന്ത്ര്യയാക്കേണ്ട.എന്നുമെന്നും നിന്റെഅടിമയായ് കഴിയാൻമാത്രമാണിവളുടെ പ്രാര്‍ത്ഥന. ( ബഹിയയെ പരിചയപ്പെടാം..! ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ്‍ 5 ന് ജനനം.കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറുമാണ്. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും അധ്യാപികയായും ജോലി ചെയ്തു വരുന്നു. കൃഷി,കന്നുകാലി വളർത്തൽ, പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവം.അധ്യാപകനായ ഫായിസ് […]

Continue Reading

സർവീസ് ബാങ്കിൽ വെച്ച ആധാരത്തിന്റെ മണ്ണ് കലർന്ന കടലാസ്സു നിറം

കടല് കടന്നോന്റെനെഞ്ചിലൊരുപൂത്തിരി കത്തുംനൊമ്പരങ്ങളുടെഏഴിൽ കൂടുതൽനിറങ്ങളുണ്ടാവുമതിന് ആരൊക്കെയോ കരഞ്ഞുംകണ്ണീരൊഴുക്കിയും പോയവഴികളിൽ ഉടക്കി നിന്നുപോയഉപ്പുകാറ്റിന്റെ നിറമാവുംമുഴച്ചു നിൽക്കുന്നത് ..!! സർവീസ് ബാങ്കിൽ വെച്ചആധാരത്തിന്റെമണ്ണ് കലർന്ന കടലാസ്സു നിറംതൊട്ടു താഴെയുണ്ട് ..!! പീയെമ്മെസ്സിന്റെ കടയിലെപറ്റ്ബുക്കിലെനടുക്കത്തെ താളിൽതിളങ്ങി കിടക്കുന്നസ്റ്റാപ്ലറിന്റെ സ്റ്റീല് നിറംഅതിന് താഴെ .. പിറപ്പിന്റെയോകൂടെപ്പിറപ്പിന്റെയോകല്യാണത്തിന്മഹല്ല് കമ്മറ്റിക്കാർപൊളിച്ചെടുത്തെഴുതിയപൈസ കവറിന്റെകാവി നിറം മേലെയോതാഴെയോ അനങ്ങാതെനടുവിൽ നിൽക്കും ..! ഉപ്പാപ്പയുടെ ഷുഗറിന്റെഇൻസുലിൻ ഇഞ്ചക്ഷന്റെമൂടിയുടെ ചോന്ന കളറിനെക്കാൾഉമ്മാമയുടെ പ്രഷറിന്റെ ഗുളികയുടെഓറഞ്ചും വെള്ളയുംതെളിഞ്ഞു കാണും..! കടല് കടന്നോന്റെനെഞ്ചിന്റെഅറകളിലെല്ലാം ഇതുപോലെഒരുപാട് നിറങ്ങളുണ്ട് .. അപൂർവ്വം നിമിഷങ്ങളിൽഓടിവന്നു മാഞ്ഞു പോകുന്നപ്രണയത്തിന്റെ മധുരപ്പൊട്ടുനാരങ്ങാ […]

Continue Reading

രാവും പകലും ഏറുമാടത്തിൽ കാവലിലിരുന്നിട്ടും..

ഏറുമാടം… കൃഷിക്കാരനൊരുവൻമഴ കാത്തു നിന്നുമഴ പെയ്തതിൻ പുറകെകൈകോട്ടും തോളിലേറ്റിപാടത്തേക്ക് നടന്നു… കൊത്തിയും കിളച്ചുംപാടത്തിൻ്റെ അരികുകൾഭംഗിയാക്കി, കഞ്ഞിയുംകപ്പയും വിയർപ്പു കണങ്ങളായി മണ്ണിലേക്കൂർന്നു വീണു… വെള്ളം കെട്ടിക്കിടന്ന മണ്ണിനെചവിട്ടി മെരുക്കി,യവനുംനുകം കെട്ടിയ ആരാൻ്റെകാളകളുംസ്വപ്നം വിതച്ച പാടങ്ങളിൽഞാറുനട്ടു, കതിരായി… പകലുകളിൽ കാക്കകൾകൊറ്റികൾ, മറ്റുപക്ഷികൾദുഃസ്വപ്നത്തിന് ചിറകുവിരിച്ചു പറന്നു നടന്നു, പന്നിയും പെരുച്ചാഴിയും, സായന്തനങ്ങളും, സന്ധ്യകളും കാർന്നുതിന്നു… ഇരുട്ടിൻ്റെ മറവിൽകൊമ്പൻ്റെ അലർച്ചയിൽകതിരുകൾ വിറച്ചു,കനത്തകാലടികളിൽപെട്ട്പ്രായപൂർത്തിയാവാത്തനെൽമണികൾ അലറിക്കരഞ്ഞു…. പ്രാണസഖിയും,പ്രാണനായ മക്കളേയും കാണാതെ രാവും പകലും ഏറുമാടത്തിൽ കാവലിലിരുന്നിട്ടുംസ്വപ്നങ്ങൾ തകർന്ന യവൻ,തലതല്ലിക്കരഞ്ഞുതാലി വിറ്റ കാശും പോയ ദു:ഖത്തിൽഒരു മുഴം […]

Continue Reading

‘എല്ലുകള്‍പ്പോലും ദ്രവിപ്പിച്ചു, മണ്ണോടു മണ്ണാക്കിയില്ലായ്മ ചെയ്തു’

ഇരുളിൻ നിശ്ശബ്ദ വേദനകള്‍ മറന്നുപ്രകാശത്തിന്‍ നിറവി പിറവിയെടുക്കുന്ന ലോകമേഒരു നേര്‍ത്ത പുഞ്ചിരിയാണു നിന്‍ ചൊടിയിലു-മിതളിട്ടു പുൽതുമ്പിൽ വിരിയുന്ന പൂവിലും ഒരു കണിക്കൊന്നതന്‍ കിങ്ങിണിപ്പൂക്കള്‍ പോൽമൃദുലതയാര്‍ന്നു നീയൊരുങ്ങി നിന്നീടവെതരളമാം പൂങ്കവിള്‍ തൊട്ടു ചോദിക്കട്ടെഎവിടെ ഞാനിത്ര നാള്‍ നിന്നെയറിയാതെ ഓര്‍മ്മതന്നപ്പുറത്തോര്‍മ്മ പോൽ ശൈശവംഓര്‍മ്മതന്‍ ശൈശവമായി ബാല്ല്യ കൗതുകംകൗമാര സ്വപ്നങ്ങള്‍ സ്വപ്നലോകത്തുണര്‍-ന്നുന്മാദമായി തികഞ്ഞിനി യൗവ്വനം വിണ്ണിലേയ്ക്കല്ല ഞാന്‍ കൈതൊടും നിന്നിലെമണ്ണിൻ മധുരാനുഭൂതി സ്വര്‍ഗ്ഗങ്ങളിൽഒന്നിച്ചു നമ്മള്‍, പകര്‍ന്ന പരാഗങ്ങ-ളെന്നിൽ നീ, നിന്നിൽ ഞാനായി തികയവെ എല്ലാം കഴിയുമീ സന്ധ്യവരേക്കുമേനിന്നിൽ ഞാനുണ്ടായിരിക്കുകയെങ്കിലുംഒന്നുമില്ലാതാകാനെങ്ങനെ, നിന്നിൽ ഞാനായി […]

Continue Reading