ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ; ദേശീയപതാക വീശി ആഹ്ലാദം പങ്കിട്ട് പ്രധാനമന്ത്രി

ദില്ലി: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്. ചരിത്ര നിമിഷത്തിൽ ‘ഇന്ത്യ ഈസ് ഓൺ ദ മൂൺ’ എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ, രാജ്യത്തെയും ഞങ്ങളെയും അഭസംബോധന ചെയ്യാൻ മോദിയെ ക്ഷണിക്കുകയായിരുന്നു ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് […]

Continue Reading

ബോർഡ് പരീക്ഷകൾ ഇനി വർഷത്തിൽ രണ്ട് തവണ; ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി

മാസങ്ങളോളം നീണ്ടുനിൽക്കുന്ന പരിശ്രമങ്ങള്‍ കൊണ്ട് മനഃപാഠമാക്കുകയും കാണാപാഠം പഠിക്കുകയും ചെയ്യുന്നതിന് പകരം വിദ്യാർത്ഥികളുടെ ധാരണയും കഴിവും വിലയിരുത്തുന്നതിനാണ് പുതിയ ചട്ടക്കൂട്ട് ലക്ഷ്യമിടുന്നത്. ഇത് വിലയിരുത്തുന്നതിനാകും പൊതു പരീക്ഷകള്‍ നടത്തുന്നത് വിദ്യാർത്ഥി കേന്ദ്രീകൃതമായ ഈ സമീപനം വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള ധാരണയുണ്ടാക്കുന്നതിനൊപ്പം പ്രായോഗിക വൈദഗ്ധ്യവും കൂടുതലായി നേടാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഉണ്ടെന്ന് ഉറപ്പാക്കാനാണ് വർഷത്തിൽ രണ്ട് തവണയെങ്കിലും ബോർഡ് പരീക്ഷകൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും […]

Continue Reading

ദില്ലി വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച: ലാൻഡിങ്ങിനും ടേക്ക് ഓഫിനും ഒരേ റൺവേയിൽ ഒരേ സമയം അനുമതി

ദില്ലി: ദില്ലി വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ചയെന്ന് കണ്ടെത്തൽ. ലാൻഡിങ്ങിനും ടേക്ക് ഓഫിനും ഒരേ റൺവേയിൽ ഒരേ സമയം അനുമതി നൽകി. വിസ്താര എയർലൈൻസിൻ്റെ അഹമ്മദാബാദ് ദില്ലി വിമാനം ലാൻഡ് ചെയ്ത ശേഷം അതേ റൺവേയിൽ മറ്റൊരു വിമാനത്തിന് ടേക് ഓഫ് അനുമതി നൽകുകയായിരുന്നു. വിസ്താരയുടെ തന്നെ ദില്ലി – ബാഗ്ദോഗ്ര വിമാനത്തിന് ആണ് ടേക് ഓഫ് അനുമതി ലഭിച്ചത്. അഹമ്മദാബാദ് വിമാനത്തിലെ വനിതാ പൈലറ്റിൻ്റെ ജാഗ്രതയിലാണ് വൻ ദുരന്തം ഒഴിവായത്.

Continue Reading

അഭിമാന നിമിഷത്തിനായി രാജ്യത്തിന്റെ കാത്തിരിപ്പ്: ചന്ദ്രയാൻ മൂന്ന് ഇന്ന് ചന്ദ്രനെ തൊടും

തിരുവനന്തപുരം: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം […]

Continue Reading

ഷൈജു കെ ജോർജിന് പുരസ്‌കാരം

Abdul Kalam award ഡോക്ടർ എ.പി ജെ അബ്ദുൽ കലാം ജനമിത്ര അവാർഡിന് ബാംഗ്ലൂർ കേന്ദ്രമായ് പ്രവർത്തിക്കുന്ന ജി.കെ റിയൽറ്റേഴ്സ് ആൻ്റ് ഇൻവസ്റ്റേഴ്സ് മാനേജിംഗ് ഡയറക്ടർ ഷൈജു കെ ജോർജ് അർഹനായി. ബാംഗ്ലൂർ പ്രവാസി സംഘടനയായ കലാകൈരളിയുടെ അധ്യക്ഷനായ ഷൈജു, ബാംഗ്ലൂരിലും കേരളത്തിലുമായി, സാമൂഹ്യ സേവന രംഗത്ത് കാഴ്ചവെച്ച സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിനർഹനായത്.ബാംഗ്ലൂരിലെ ഹോട്ടൽ ലളിത് അശോകിൽ നടന്ന ചടങ്ങിൽ കർണാടക നിയമസഭാ സ്പീക്കർ യു.റ്റി.ഖാദർ അവാർഡ് സമ്മാനിച്ചു. മന്ത്രിമാരായ കെ.ജെ ജോർജ്, രാമലിംഗ റെഡി,പാണക്കാട് സയ്യിദ് […]

Continue Reading

സി.കെ നാണു കർണാടക തിരെഞ്ഞെടുപ്പ് ക്യാമ്പയിനിൽ

ജെ.ഡി.എസ് ദേശീയ വൈസ് പ്രസിഡന്റ്‌ സി.കെ നാണു കർണാടക തിരെഞ്ഞെടുപ്പ് ക്യാമ്പയിനിൽ… മടിക്കേരി: കർണാടക നിയമസഭ തിരെഞ്ഞെടുപ്പിൽ മടിക്കേരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ജനതാദൾ എസ് സ്ഥാനാർഥിനാപ്പണ്ട മുത്തപ്പയുടെ ഇലക്ഷൻ ക്യാമ്പയിനിൽ ജെ.ഡി.എസ് ദേശീയ വൈസ് പ്രസിഡന്റും മുൻ കേരള വനം വകുപ്പ് മന്ത്രിയുമായ സി. കെ നാണു പ്രസംഗിച്ചു.ജനതാദൾ എസ് കുടക് പ്രസിഡന്റ്‌ ഗണേഷ് കെ അധ്യക്ഷത വഹിച്ചു.ജെ.ഡി.എസ് കർണാടക സംസ്ഥാന ഭാരവാഹി എം. കെ ശരീഫ് സംസാരിച്ചു. മടിക്കേരി മണ്ഡലത്തിൽനാപ്പണ്ട മുത്തപ്പ വിജയിച്ചു വന്നാൽ […]

Continue Reading

രാഹുലിന് അയോഗ്യതാ ഭീഷണി; സ്റ്റേ ഇല്ലെങ്കില്‍ എംപി സ്ഥാനം റദ്ദാവും, ആറു വര്‍ഷത്തേക്കു മത്സരിക്കുന്നതിനും വിലക്ക്

ന്യൂഡല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അയോഗ്യതാ ഭീഷണിയില്‍. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി വിധിക്കു സ്‌റ്റേ വന്നില്ലെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാവും. രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്കു തടഞ്ഞിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിനു ജാമ്യവും അനുവദിച്ചു. മേല്‍ക്കോടതി ശിക്ഷ […]

Continue Reading

140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്; രാജ്യത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍. പുതുതായി 1300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 7605 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മരണനിരക്ക് 1.19 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,078 പരിശോധനകളാണ് നടത്തിയത്. 98.79 ശതമാനമാണ് […]

Continue Reading

മിന്നും ജയം നേടി ഖർഗേ, മാറ്റ് തെളിയിച്ച് ശശി തരൂർ; കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗേ നയിക്കും

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖ‍‍ർഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി. നേരത്തെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ നൽകിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. യുപിയുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വോട്ടിങ് […]

Continue Reading

പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്; ‘പേരും പതാകയും ജമ്മു കശ്മീരിലെ ജനങ്ങൾ തീരുമാനിക്കും’

ശ്രീനഗർ: നാല് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് കൂട്ടുകെട്ടിന് അവസാനിപ്പിച്ച് ഒരാഴ്‌ചയ്‌ക്ക് ശേഷം പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. തന്റെ പുതിയ പാർട്ടിയുടെ പേരും പതാകയും ജമ്മു കശ്മീരിലെ ജനങ്ങൾ തീരുമാനിക്കും. എല്ലാവർക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാനി നാമമാകും പാർട്ടിയുടേതെന്നും ജമ്മുവിലെ സൈനിക് ഗ്രൗണ്ടിൽ നടന്ന ആദ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിട്ട ശേഷമുള്ള ഗുലാം നബി ആസാദിൻറെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് ജമ്മു കശ്മീരിൽ നടന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീർ […]

Continue Reading