മണിപ്പൂർ കലാപം; 27 കേസുകൾ സിബിഐ ഏറ്റെടുത്തു; സ്ത്രീകൾക്കെതിരായ അതിക്രമം 19 കേസുകൾ

ഇംഫാൽ: മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ സിബിഐ ഏറ്റെടുത്തു. ഇവയിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്. അതേ സമയം, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്ക് മാറ്റിയിരുന്നു. ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി […]

Continue Reading

ആരാകും കൺവീനർ? പ്രധാനമന്ത്രി സ്ഥാനാർത്ഥിയിലും തർക്കം! മുംബൈയിൽ ‘ഇന്ത്യ’യുടെ നി‍ർണായക യോഗം; തീരുമാനം എന്താകും

ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ നിർണായക യോഗം ഇന്ന് മുംബൈയിൽതുടങ്ങും. വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടക്കാഴ്ചകൾക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം. ‘ഇന്ത്യ’യുടെ മുംബൈ യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിസംബറില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍, തെരഞ്ഞെടുപ്പ് […]

Continue Reading

മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ; നാളെ സമ്മേളനം ചേരാനിരിക്കെയാണ് ആവശ്യം

ദില്ലി: മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ. നാളെ സമ്മേളനം ചേരാനിരിക്കെയാണ് ആവശ്യം ഉയർന്നത്. പത്ത് കുക്കി എംഎൽഎമാർക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമ്മേളനം ചേരുന്നതിൽ അർത്ഥമില്ലെന്നാണ് സംഘടനകൾ പറയുന്നത്. അതേസമയം, മണിപ്പൂരിൽ ഇന്നലെയും ആയുധങ്ങൾ കവർന്നതായാണ് റിപ്പോർട്ട്. ഇംഫാലിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആയുധങ്ങളാണ് കവർന്നത്. അതേസമയം, മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ഇന്നലെ ഇംഫാലിന് സമീപമാണ് സംഘർഷമുണ്ടായത്. അഞ്ച് വീടുകൾക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകൾ കത്തി നശിച്ചു. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്താമാക്കി. അതിനിടെ […]

Continue Reading

ഇന്ത്യന്‍ തങ്കം! ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വർണമണിഞ്ഞ് നീരജ് ചോപ്ര, റെക്കോർഡ്

ബുഡാപെസ്റ്റ്: ഇത് ചരിത്രം, ചന്ദ്രന്‍ കീഴടക്കിയ ഇന്ത്യയുടെ ലോകം കീഴടക്കിയ അത്‍ലറ്റായി പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് ചോപ്ര സ്വർണ മെഡല്‍ അണിഞ്ഞു. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡ് ബുക്കില്‍ പേരെഴുതി. ലോക […]

Continue Reading

ലഖ്നൌ-രാമേശ്വരം ട്രെയിനിൽ തീപിടിത്തം, 5 പേർ വെന്തുമരിച്ചു, ട്രെയിനിനുള്ളിൽ പാചകത്തിന് ശ്രമിച്ചവരെന്ന് വിവരം

ചെന്നൈ : തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 5 പേർ വെന്തുമരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ലഖ്നൌ – രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ട്രെയിനിലാണ് അപകടമുണ്ടായത്. യുപി സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

Continue Reading

ശാസ്ത്ര നേട്ടത്തിൽ അഭിമാനം, ചന്ദ്രയാൻ 3 വിജയശിൽപ്പികളെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ നേരിട്ടെത്തി പ്രധാനമന്ത്രി

ബെംഗളൂരു : ഇന്ത്യയുടെ അഭിമാനമായിത്തീർന്ന ചന്ദ്രയാൻ 3 വിജയ ശിൽപ്പികളെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്‍റെ ഓരോ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് മോദി ബെംഗളൂരു വിമാനത്താവളത്തിന് സമീപം സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ, ജയ് അനുസന്ധാൻ മുദ്രാവാക്യം മുഴക്കിയ മോദി, ഇസ്രോ ശാസ്ത്രജ്ഞരെ കാണാൻ താൻ കാത്തിരിക്കുകയാണെന്നും അറിയിച്ചു. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് വേളയിൽ വിദേശപര്യടനത്തിലായതിനാൽ എത്താൻ കഴിഞ്ഞില്ല. അതിനാൽ […]

Continue Reading

കല്യാണം ശരിയാകുന്നില്ല, അമ്മയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്, കൈകാലുകൾ വെട്ടിമാറ്റി

ഹൈദരാബാദ്: വിവാഹം നടക്കാത്തതിനെ തുടർന്ന് യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന സിദ്ദിപേട്ട് ജില്ലയിലെ ബന്ദമൈലാരത്താണ് സംഭവം. 45 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് അനുയോജ്യമായ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽവെച്ച് രാത്രിയാണ് മകൻ കൊലപാതകം നടത്തിയത്.കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ മകനും മറ്റൊരു ബന്ധുവും അറസ്റ്റിലായതായി അവർ പറഞ്ഞു. യുവതിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. […]

Continue Reading

കുളുവില്‍ കനത്ത മണ്ണിടിച്ചില്‍; ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു

കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് നഗരപ്രദേശത്തെ ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. വ്യാഴാഴ്ച രാവിലെ 9.15നാണ് ഏഴ് നിലയുള്ള കെട്ടിടം അടക്കം തകര്‍ന്ന് വീണത്. അപകടസാധ്യത മുന്നില്‍ കണ്ട് നേരത്തെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതമല്ലാത്തെ കെട്ടിടങ്ങളില്‍ നിന്നും മണ്ണിടിച്ചില്‍ സാധ്യത മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സ്ഥലത്ത് ക്യാമ്പ് […]

Continue Reading

തിരഞ്ഞെടുപ്പ് നടക്കുന്നില്ല; ഇന്ത്യൻ ​ഗുസ്തി ഫെഡറേഷന് സസ്പെൻഷൻ

ഡൽഹി: ഇന്ത്യൻ ​ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത് ലോക ​ഗുസ്തി ഫെഡറേഷൻ. തുടർച്ചയായി തിരഞ്ഞെടുപ്പ് നടക്കാത്തതിനാണ് നടപടി. മുൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിം​ഗിനെതിരെ ലൈം​​ഗിക ആരോപണം മുതൽ നിരവധി വിവാദങ്ങളിലൂടെയാണ് ദേശീയ ​ഗുസ്തി ഫെഡറേഷൻ കടന്നുപോകുന്നത്. ജൂണിൽ നടക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രതിഷേധങ്ങളെ തുടർന്ന് നടന്നില്ല. സസ്പെൻഷൻ മാറുന്നത് വരെ ഇന്ത്യൻ താരങ്ങൾക്ക് ദേശീയ പതാകയ്ക്ക് കീഴിൽ മത്സരിക്കാനാവില്ല. സെപ്റ്റംബർ 16 ന് തുടങ്ങുന്ന ലോക ​ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് നിക്പക്ഷ ബാനറിന് കീഴിലെ […]

Continue Reading

ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങി മണിക്കൂറുകൾ പിന്നിട്ടു, ലാൻഡറിന്റെ വാതിൽ തുറന്നു; റോവ‍ര്‍ പുറത്തേക്ക്

ബംഗ്ലൂരു : ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തിയ ചന്ദ്രയാൻ മൂന്ന് അടുത്ത ഘട്ടത്തിലേക്ക്. ചന്ദ്രയാൻ ലാൻഡറിന്റെ വാതിൽ തുറന്നു. റോവർ പുറത്തേക്ക് എത്തിക്കുന്ന ഘട്ടത്തിലേക്ക് ഇസ്രോ കടന്നു. നേരത്തെ അനുകൂല സാഹചര്യമാണോ എന്നതിൽ വ്യക്തത വരുത്തിയ ശേഷം തുട‍‍ര്‍ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു. ചരിത്രം സൃഷ്ടിച്ച്, അണുവിട പിഴക്കാതെ ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിലാണ് കൃത്യമായ കണക്കുകൂട്ടലിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ ലാൻഡർ ചന്ദ്രനിലിറങ്ങിയത്. നാല് ഘട്ട ലാൻഡിംഗ് […]

Continue Reading