മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം തുടരുന്നു; മരണസംഖ്യ ഉയര്‍ന്നു, റിപ്പോര്‍ട്ട് ഇന്ന് നല്‍കും

ദില്ലി: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയില്‍ മരണ സംഖ്യ ഉയരുന്നു. മഹാരാഷ്ട്ര നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ ഏഴു രോഗികള്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇതിനിടെ, സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തില്‍ മൂന്നംഗ അന്വേഷണ സമിതി ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞദിവസമാണ് ആശുപത്രിയില്‍ 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ച സംഭവമുണ്ടായത്. തുടര്‍ന്നാണ് സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സംഭവത്തിന് […]

Continue Reading

ഐഫോണ്‍ 14 വരെയുള്ള മോഡലുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു

ഫ്ലിപ്പ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വരാനിരിക്കുന്ന വാര്‍ഷിക ഷോപ്പിങ് ഉത്സവങ്ങളില്‍ ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള സ്‍മാര്‍ട്ട് ഫോണുകള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാവും. പുതിയ ഐഫോണ്‍ 15 മോഡലുകള്‍ പുറത്തിറക്കിയതിന് പിന്നാലെ ഐഫോണ്‍ 12, 13, 14 മോഡലുകള്‍ ഇക്കുറി വലിയ വിലക്കുറവില്‍ ഇ-കൊമേഴ്‍സ് വെബ്‍സൈറ്റുകളില്‍ നിന്ന് സ്വന്തമാക്കാനാവും. ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയും ആമസോണിന്റെ ഗ്രേറ്റ് ഇന്റന്‍ ഫെസ്റ്റിവല്‍ സെയിലും ഏതാനും ദിവസങ്ങള്‍ക്കകം ആരംഭിക്കാനിരിക്കുകയാണ്. ഐഫോണുകള്‍ക്ക് പുറമെ മറ്റ് നിരവധി സ്‍മാര്‍ട്ട് ഫോണുകളും സ്വന്തമാക്കാനുള്ള സുവര്‍ണ അവസരമാണ് വരുന്നത്. ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് […]

Continue Reading

വനിത സംവരണ ബിൽ രാജ്യസഭയിലും പാസായി; നന്ദിയറിയിച്ച് പ്രധാനമന്ത്രി, 215 പേർ അനുകൂലിച്ചു, ആരും എതിർത്തില്ല

ദില്ലി: ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ വനിത സംവരണ ബിൽ രാജ്യസഭയിലും പാസായി. രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചു. എന്നാൽ ആരും എതിർത്തില്ല. ഇന്നലെ ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും ചർച്ചക്കിടെ മോ​ദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചു. ബില്ലുമായി ബന്ധപ്പെട്ട് […]

Continue Reading

ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല, മിക്ക സമയവും അമ്മയോട് ഫോണിൽ സംസാരം, വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ്

മുംബൈ: ഭാര്യ മുഴുവന്‍ സമയം ഫോണില്‍ തന്നെ വീട്ടുജോലി തീരുന്നില്ല വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തി യുവാവ്. വിവാഹം കഴിഞ്ഞ് 13ാം വര്‍ഷമാണ് മുംബൈ സ്വദേശിയായ 35കാരന്‍ കോടതിയില്‍ വിവാഹ മോചന ഹര്‍ജിയുമായി എത്തിയത്. 2018ല്‍ കുടുംബ കോടതി വിവാഹ മോചന ഹര്‍ജി തള്ളിയതിനെതിരെയാണ് യുവാവ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ ദിവസത്തിന്റെ ഏറിയ പങ്കും ഭാര്യയുടെ അമ്മയുമായി ഫോണില്‍ സമയം കളയുകയാണെന്നും അതിനാല്‍ വീട്ട് ജോലികള്‍ തീരാറില്ല. മിക്ക ദിവസവും ഭക്ഷണം പോലും കഴിക്കാതെ ജോലിക്ക് പോവേണ്ട […]

Continue Reading

അനന്ത്നാഗിൽ ഭീകരർക്കായി നാലാം ദിവസവും തിരച്ചിൽ; ഇതുവരെ വീരമൃത്യു വരിച്ചത് നാല് സൈനികർ

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേർനാഗ് വനമേഖലയിൽ തെരച്ചിൽ നടത്തുന്നത്. മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു കേണൽ അടക്കം നാലു സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. വനമേഖലയിൽ ഭീകരരെ വളയാൻ സുരക്ഷ സേനക്ക് കഴിഞ്ഞിട്ടുണ്ടെന്നത് കൃത്യമായ വിവരമാണന്നും ഇവരെ ഉടൻ പിടികൂടുമെന്നും ജമ്മു കാശ്മീർ പോലീസ് അറിയിച്ചു. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. വനമേഖലയില്‍ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന സ്ഥലങ്ങളില്‍ ഇന്നലെ […]

Continue Reading

11 മണിക്കൂർ ചോദ്യംചെയ്യൽ, വാട്സ്ആപ്പ് ചാറ്റിലും ചോദ്യങ്ങൾ, സഹകരിക്കാതെ നായിഡു; കോടതിയിൽ ഹാജരാക്കും

ഹൈദരബാദ് : 371 കോടിയുടെ അഴിമതിക്കേസിൽ അറസ്റ്റിലായ തെലുഗ് ദേശം പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു.11 മണിക്കൂറോളം നായിഡുവിനെ സിഐഡി വിഭാഗം ചോദ്യം ചെയ്തു. നായിഡുവിന് 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകിയെങ്കിലും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു. നായിഡുവിന്റെ പിഎ പെൻദ്യല ശ്രീനിവാസും ഷെൽ കമ്പനി പ്രതിനിധികൾ എന്ന് സംശയിക്കപ്പെടുന്നവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ തേടി ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫയൽ കുറിപ്പിനെക്കുറിച്ചും ചോദിച്ചു. […]

Continue Reading

ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

ദില്ലി : ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. 2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ […]

Continue Reading

ട്രെയിനില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വനിതാ കോണ്‍സ്റ്റബിള്‍; റെയില്‍വെ പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം

ലഖ്‌നൗ: വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റെയില്‍വെ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. സംഭവത്തെ കുറിച്ച് തനിക്ക് ലഭിച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ ഇടപെട്ടത്. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആര്‍പിഎഫ് പരാജയപ്പെട്ടെന്നാണ് കോടതി വിമര്‍ശിച്ചത് ആഗസ്റ്റ് 30നാണ് സരയൂ എക്‌സ്‌പ്രസിന്‍റെ കമ്പാർട്ട്‌മെന്‍റിലാണ് മുഖത്തും തലയിലും പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വനിതാ കോൺസ്റ്റബിളിനെ കണ്ടെത്തിയത്. യുവതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അതേ ദിവസം തന്നെ യുവതിയുടെ സഹോദരൻ പരാതി നല്‍കിയിരുന്നു. […]

Continue Reading

ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം നേടി നീരജ് ചോപ്ര

സൂറിച്ചിലെ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടി. 85.71 മീറ്റർ ദൂരം ആണ് നീരജ് ജാവലിൻ എറിഞ്ഞത് . സാധാരണയായി ആദ്യ ത്രോകളിൽ തന്നെ മികച്ച ദൂരം കണ്ടെത്താറുള്ള നീരജ് നാലാം ത്രോയിലാണ് ഇത്തവണ ഈ നേട്ടത്തിലെത്തിയത്. നാലാം ത്രോയിൽ 85.22 മീറ്റർ ദൂരമെറിഞ്ഞ നീരജിൻ്റെ അഞ്ചാം ത്രോ വീണ്ടും ഫൗളായി. നിർണായകമായ അവസാന ത്രോയിൽ 85.71 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ് നീരജ് രണ്ടാം സ്ഥാനം നേടുകയായിരുന്നു. […]

Continue Reading

മന്ത്രിമാർ വിദേശ യാത്രകൾ പോകരുത്, നിർദ്ദേശിച്ച് ബിജെപി നേതൃത്വം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് കേന്ദ്രം

ദില്ലി: പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിൽ കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കാൻ നിർദ്ദേശിച്ച് ബിജെപി നേതൃത്വം. പ്രത്യേക പാർലമെൻറ് സമ്മേളന സമയത്ത് യാത്രകൾ റദ്ദാക്കണമെന്നാണ് മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്ന വിഷയം ബിജെപി പാർലമെൻ്ററി ബോർഡ് ചർച്ച ചെയ്തിട്ടില്ലെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്നറിയുന്നത്. അതേസമയം, വനിതാ സംവരണ ബില്ല് നടപ്പാക്കാൻ പാർട്ടി തയ്യാറെന്നും സൂചനയുണ്ട്. അതേസമയം, ഇന്ത്യ മുന്നണിയിലും തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30നകം പൂർത്തിയാക്കാനാണ് […]

Continue Reading