‘ഓപ്പറേഷൻ അജയ്’; ആദ്യ വിമാനം ഇന്ന് രാത്രി 11.30ന്; എല്ലാവരേയും തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി

ദില്ലി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം ഓപ്പറേഷൻ അജയ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30ന് ടെൽ അവീവിൽ നിന്ന് ആദ്യത്തെ പ്രത്യേക വിമാനം പുറപ്പെടും. ചാർട്ടേഡ് വിമാനങ്ങളും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറക്കിയതായി എംബസി അറിയിച്ചു. ഇസ്രയേലിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിവരശേഖരണം തുടങ്ങിയതായും എംബസി വ്യക്തമാക്കുന്നു. ഇന്നലെ രാത്രിയാണ് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ഒഴിപ്പിക്കൽ നടപടികൾ പ്രഖ്യാപിച്ചത്. പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് […]

Continue Reading

ബിഹാർ ട്രെയിൻ അപകടം: 4 പേർ മരിച്ചു, എഴുപതിലധികം പേർക്ക് പരിക്ക്

ദില്ലി: ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചു. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ദില്ലി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ്‌ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകൾ ആണ് രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്. ഇന്നലെ രാത്രി 9.35 ഓടെ ആണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.

Continue Reading

ഷാരൂഖിന് വധഭീഷണി, വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്‍ട്ര സര്‍ക്കാര്‍, വധഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് താരത്തിന്റെ സുരക്ഷ വർധിപ്പിച്ചത്. ജവാൻ, പഠാൻ എന്നീ ഹിന്ദി സിനിമകളുടെ റിലീസിന് പിന്നാലെ ഭീഷണി ഉണ്ടായതായി ഷാരൂഖ് ഖാൻ മഹാരാഷ്ട്ര ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു. ആയുധധാരികളായ ആറ് സുരക്ഷാ ജീവനക്കാര്‍ താരത്തിനൊപ്പം സുരക്ഷയ്‍ക്കായി ഇനി ഉണ്ടാകും. കളക്ഷനില്‍ ജവാൻ കുതിപ്പ് തുടരുകയാണ്. ഇന്ത്യയില്‍ മാത്രം ജവാൻ 619.92 കോടി രൂപയാണ് നേടിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഹിന്ദിയില്‍ ജവാൻ നേടിയത് […]

Continue Reading

ഇനി ഇലക്ഷൻ ചൂടിലേക്ക്, അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇനി അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ ഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ് -രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും വോട്ടെടുപ്പ് -നവംബർ 7, നവംബർ 17 വോട്ടെണ്ണൽ -ഡിസംബർ 3 മിസോറാം വോട്ടെടുപ്പ് -നവംബർ 7 വോട്ടെണ്ണൽ -ഡിസംബർ 3 മധ്യപ്രദേശ് വോട്ടെടുപ്പ് -നവംബർ 17 വോട്ടെണ്ണൽ -ഡിസംബർ 3 തെലങ്കാന […]

Continue Reading

ഈ മാസം 14ന് ആകാശത്ത് വിസ്മയക്കാഴ്ച, സൂര്യനും ചന്ദ്രനും മുഖാമുഖം, എന്താണ് റിം​ഗ് ഓഫ് ഫയർ -കൂടുതൽ വിവരങ്ങൾ

ഈ വർഷത്തെ ആവേശകരമായ ജ്യോതിശാസ്ത്ര സംഭവത്തിന് കാത്തിരിപ്പ് ഇനി അഞ്ച് നാൾ കൂടി. ഒക്‌ടോബർ 14 നാണ് അപൂർവ ആകാശകാഴ്ച തെളിയുക. അപൂർഴമായി മാത്രം സംഭവിക്കുന്ന ‘റിംഗ് ഓഫ് ഫയർ’ സൂര്യഗ്രഹണം ആദ്യമായി അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ദൃശ്യമാകും. 2012ന് ശേഷമാണ് റിം​ഗ് ഓഫ് ഫയർ ദൃശ്യമാകുന്നത്. ചന്ദ്രൻ സൂര്യന്റെ മുന്നിൽ എത്തുന്നതാണ് പ്രതിഭാസം. ഈ സമയം. ചന്ദ്രൻ സൂര്യനെ ഭൂരിഭാ​ഗവും മറയ്ക്കുകയും തിളക്കമുള്ള മോതിരം പോലെ സൂര്യനെ കാണാനാകുകയും ചെയ്യും. അമേരിക്ക, മെക്സിക്കോ, തെക്കൻ, മധ്യ […]

Continue Reading

ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം; ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം. സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുത്തത്. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്. ഫൈനലില്‍ ദക്ഷിണ കൊറിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. ദക്ഷിണ കൊറിയയുടെ ചോയി സോള്‍ഗ്യു- കിം വോന്‍ഹോ സഖ്യത്തെ 21-18, 21-16 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 101 ആയി. ഗെയിംസിന്റെ […]

Continue Reading

‘ഇനി 39 ബുള്ളറ്റ് ‘; യുപിയിൽ അധ്യാപകനെ കുട്ടികൾ വെടിവെച്ചത് ‘ഗ്യാങ്‌സ്റ്റർ’ മോഡലിൽ, പ്രേരണ ഹിന്ദി വെബ് സീരീസ്

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ അധ്യാപകനെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ വെടിവെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കോച്ചിംങ് സെന്‍ററിലെ തർക്കത്തിന്‍റെ പേരിലാണ് കുട്ടികള്‍ അധ്യാപകനെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസം പതിനേഴും പതിനാറും വയസ്സുള്ള രണ്ട് കുട്ടികള്‍ അറസ്റ്റിലായിരുന്നു. ഗ്യാങ്‌സ്റ്റർ സിനിമകൾ കണ്ട ആവേശത്തിൽ സ്വയം ഗ്യാങ്‌സ്റ്റർ ആണെന്ന് വിശ്വസിച്ചാണ് പതിനേഴും പതിനാറും വയസ്സുള്ള കുട്ടികൾ സ്വന്തം അധ്യാപകനെ വെടിവെച്ചത്. അധ്യാപകനെ വെടിവെച്ച ശേഷം ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഇവർ റെക്കോർഡ് ചെയ്ത ഭീഷണി വീഡിയോ സമൂഹ […]

Continue Reading

പ്രളയക്കെടുതിയിൽ സിക്കിം; മരണസംഖ്യ 44 ആയി, 142 പേരെ കാണാനില്ല; നാലാം ദിവസവും തെരച്ചിൽ ഊർജ്ജിതം

ദില്ലി: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ വീണ്ടും ഉയർന്നു. ഇതുവരെ 44 പേരാണ് പ്രളയത്തിൽ മരിച്ചതെന്നാണ് കണക്കുകൾ പുറത്തുവരുന്നത്. 142 പേരെ കാണാനില്ല. നാലാം ദിവസവും തെരച്ചിൽ തുടരുകയാണ്. ബം​ഗാൾ അതിർത്തിയിൽനിന്നും 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുവെന്നും അധികൃതർ പറഞ്ഞു. അവശ്യ സാധനങ്ങൾ പോലും ലഭിക്കാതെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. സിക്കിമിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. പ്രളയത്തിൽ […]

Continue Reading

മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് സിക്കിം; 18 മൃതദേഹങ്ങള്‍ കണ്ടെത്തി, നൂറിലധികം പേരെ കാണാനില്ല

ദില്ലി: സിക്കിമിൽ മിന്നൽ പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തിരച്ചിൽ ഊർജ്ജിതം. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ആറ് പേർ സൈനികരാണെന്നാണ് വിവരം. മരിച്ചവരിൽ ഒരു സൈനികനെ തിരിച്ചറിഞ്ഞു. ഒഡീഷ സ്വദേശി സരോജ് കുമാർ ദാസിനെയാണ് തിരിച്ചറിഞ്ഞത്. മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം, ടീസ്ത നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല […]

Continue Reading

സിക്കിമിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയം; 23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി

ഗാങ്ടോക്ക്: സിക്കിമില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം. പ്രളയത്തില്‍ 23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. കാണാതായ സൈനിക ഉദ്യോഗസ്ഥര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. മിന്നൽ പ്രളയത്തെ തുടർന്ന് ഏകദേശം 2,400 വിനോദസഞ്ചാരികൾ മേഖലയിൽ ഒറ്റപ്പെട്ടതായും രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിളിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് […]

Continue Reading