സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ വീണ്ടും രാജി

ദില്ലി : സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ നിന്നും വീണ്ടും രാജി. സിഎഫ്ഒ അജയ് ഗോയൽ രാജിവയ്ക്കും. മുൻ കമ്പനിയായ വേദാന്തയിലേക്ക് മടങ്ങും. ഒക്ടോബർ 30 ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതല ഏൽക്കുമെന്ന് വേദാന്ത അറിയിച്ചു. ബൈജൂസിൽ എത്തി ആറ് മാസത്തിനകമാണ് അജയ് ഗോയൽ രാജിവെച്ചൊഴിയുന്നത്. 2022 സാമ്പത്തിക വർഷത്തെ സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനിടെയാണ് രാജി.

Continue Reading

തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം: 7 മരണം, നിരവധിപ്പേർക്ക് പരിക്ക്

ചെന്നൈ : തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 മരണം. കൃഷ്ണഗിരി ദേശീയ പാതയിൽ തിരുവണ്ണാമലയിൽ വെച്ചാണ് അപകടമുണ്ടായത്. ബംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന അസം സ്വദേശികൾ സഞ്ചരിച്ച കാറിലേക്ക് തമിഴ്നാട് സർക്കാരിന്റെ ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മരിച്ചവരിൽ 6 പേര് അസം സ്വദേശികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. പതിനാല് പേർക്ക് പരിക്കേറ്റു. പുതുച്ചേരിയിൽ നിന്ന് ഹോസൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർക്കുമില്ലാത്ത ചരിത്ര നേട്ടം സ്വന്തമാക്കി മുഹമ്മദ് ഷമി

ധരംശാല: ഏകദിന ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കുമില്ലാത്ത ചരിത്ര നേട്ടം സ്വന്തമാക്കി പേസര്‍ മുഹമ്മദ് ഷമി. ഇന്ന് ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ലോകകപ്പില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി മുഹമ്മദ് ഷമി.കപില്‍ ദേവ്, വെങ്കിടേഷ് പ്രസാദ്, റോബിന്‍ സിങ്, ആശിഷ് നെഹ്റ, യുവരാജ് സിംഗ് എന്നിവര്‍ ലോകകപ്പില്‍ ഇന്ത്യക്കായി ഓരോ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയവരാണ് ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിലൂടെ ലോകകപ്പില്‍ ഏറ്റവും കൂടതല്‍ […]

Continue Reading

ലിയോ @ 100; ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം നൂറ് കോടി നേടി വിജയ് ചിത്രം

വിജയ് – ലോകേഷ് കനകരാജ് ടീമിന്റെ ചിത്രം ലിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. രണ്ടാം ദിനം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി നേടിയിരിക്കുകയാണ്. ആദ്യ ദിനത്തിൽ ആഗോളതലത്തിൽ 148.5 കോടിയാണ് സിനിമ കളക്റ്റ് ചെയ്തത്. ഇതിൽ 64.80 കോടി ഇന്ത്യയിൽ നിന്നായിരുന്നു നേടിയത്. രണ്ടാം ദിനത്തിൽ 36 കോടിയാണ് ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് വാരിയത്. ഇതോടെ രണ്ടു ദിവസം കൊണ്ട് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം 100 കോടി […]

Continue Reading

ഗഗൻയാൻ: ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം; അഭിമാന നേട്ടത്തിൽ ഐഎസ്ആർഒ

ബെംഗളുരു: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐസ്ആർഒ. ഗഗയാൻ പരീക്ഷണ ദൗത്യം വിജയകരം. അഭിമാനകരമായ നേട്ടവുമായി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് 10 മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനാണ് വിജയകരമായി പൂർത്തിയാക്കിയത്. ക്രൂ എസ്കേപ് സംവിധാനം റോക്കറ്റിൽ നിന്ന് വേർപെട്ട് പാരച്യൂട്ടിൽ ബംഗാൾ ഉൾക്കടലിൽ ഇറങ്ങി. ബഹിരാകാശ യാത്രികരെ സുരക്ഷിതമായി താഴെയിറക്കുന്നതിലാണ് ഇന്ന് പരീക്ഷണം നടത്തിയത്. വിക്ഷേപണം നടത്തിയതിനു ശേഷം ഭ്രപണപഥത്തിലെത്തും […]

Continue Reading

ടാറ്റു ‘വിനയായി’, മോഷ്ടിച്ച വയര്‍ലെസ് സെറ്റില്‍ ‘പെട്ടു’; സൗമ്യ വിശ്വനാഥന്റെ കൊലപാതകം, ചുരുളഴിഞ്ഞത് ഇങ്ങനെ

ന്യൂഡല്‍ഹി: കൈയിലെ ടാറ്റു, മോഷ്ടിച്ച വയര്‍ലെസ് സെറ്റ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണ് മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസ് തെളിയിക്കാന്‍ സഹായിച്ചതെന്ന് ഡല്‍ഹി പൊലീസ്. ഐടി ജീവനക്കാരന്‍ ജിഗിഷ ഘോഷ് വധക്കേസ് തെളിയിച്ചതാണ് സൗമ്യ വിശ്വനാഥന്റെ കൊലയാളികളിലേക്ക് അന്വേഷണം നയിക്കാന്‍ സഹായിച്ചതെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു. 2009ല്‍ നടന്ന ജിഗിഷ ഘോഷിന്റെ കൊലപാതകത്തില്‍ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ 2008ല്‍ നടന്ന സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തിലും പങ്കാളിത്തമുള്ളതായി പ്രതികള്‍ കുറ്റസമ്മതം […]

Continue Reading

അവിഹിതവും കൊലപാതകവും, രക്ഷപെടാൻ 2 കൊലപാതകങ്ങൾ വേറെ; മരിച്ചതായി വിശ്വസിപ്പിച്ച് 20 വർഷത്തിന് ശേഷം ട്വിസ്റ്റ്

ന്യൂഡല്‍ഹി: മരിച്ചതായി കൃത്രിമ തെളിവുകളുണ്ടാക്കിയ ശേഷം മറ്റൊരു പേരില്‍ ജീവിച്ചുവരികയായിരുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. 60 വയസുകാരന്റെ അപ്രതീക്ഷിത അറസ്റ്റും അതിന് ശേഷം നടന്ന ചോദ്യം ചെയ്യലും 20 വര്‍ഷം മുമ്പ് നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുടെ കൂടി ചുരുളഴിച്ചു. ഡല്‍ഹി പൊലീസിന് ലഭിച്ച ഒരു രഹസ്യ വിവരമാണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന് എല്ലാവരും മറക്കുകയും കേസുകള്‍ പോലും അവസാനിപ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് പിന്നിലെ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവന്നത്. 2004ല്‍ ഡല്‍ഹിയിലെ ഭാവന ഏരിയയില്‍ […]

Continue Reading

സ്വവർഗ്ഗ വിവാഹം; ന​ഗരകേന്ദ്രീകൃതമല്ല, വരേണ്യ നിലപാടുമല്ല; നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ്

ദില്ലി: സ‍്വവർഗ്ഗ വിവാഹത്തിൽ നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്വവർ​​ഗ വിവാ​ഹം ന​ഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറയുന്നത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറയാനൊരുങ്ങുന്നത്. എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് […]

Continue Reading

ഇന്ത്യക്കും ശ്രീലങ്കക്കും ഇടയില്‍ അതിവേഗ പാസഞ്ചര്‍ ഫെറി സര്‍വീസ്, പുനരാരംഭിക്കുന്നത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം

ചെന്നൈ: തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്നും ശ്രീലങ്കയിലെ കാങ്കസന്തുറൈയിലേക്കുള്ള അതിവേഗ പാസഞ്ചര്‍ ഫെറി സര്‍വീസ് 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക, വാണിജ്യ, നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഫെറി സര്‍വീസ് സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിലും ഫെറി സര്‍വീസ് പുനരാരംഭിക്കുമെന്നും പ്രധാമന്ത്രി ഉറപ്പ് നല്‍കി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സര്‍വീസെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. 1983ലെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധമാണ് നേരത്തെയുള്ള ഫെറി സര്‍വീസ് നിര്‍ത്തിവെക്കാന്‍ […]

Continue Reading

ആഭരണം വരെ വിറ്റ് സ്ത്രീകൾ പണം നൽകി; ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ

ആൾദൈവം ആണെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന 33 കാരനായ വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അടുത്തേക്ക് എത്തുന്ന സ്ത്രീകളെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്നു പറഞ്ഞാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. ദില്ലി കക്റോള പ്രദേശത്ത് ‘ആശ്രമം’ സ്ഥാപിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ആയിരക്കണക്കിന് ഫോളോവർമാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരിൽ ഉണ്ട്. ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടു സ്ത്രീകൾ ഇയാൾക്കെതിരെ പീഡന പരാതി നൽകിയതായി […]

Continue Reading