തമിഴ്​നാട്ടിൽ സമ്പൂർണ്ണ ലോക്​ഡൗൺ പ്രഖ്യാപിച്ചു

ചെന്നൈ: ​രാജ്യത്​ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നതിനിടെ തമിഴ്​നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്​ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ചകളിലെ വാക്സിൻ ക്യാമ്പ്​ ശനിയാഴ്ചത്തേക്ക്​ മാറ്റുകയും ചെയ്തിട്ടുണ്ട്​. തമിഴ്​നാട്​ ആരോഗ്യമന്ത്രി എം.എ സുബ്രമണ്യനാണ്​ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്​. ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട്​ ഡോസ്​ വാക്സിൻ സ്വീകരിച്ച ആളുകൾ വീട്ടുനിരീക്ഷണത്തിൽ തുടരണമെന്നും തമിഴ്​നാട്​ സർക്കാർ അറിയിച്ചു. തമിഴ്​നാട്ടിൽ 2731 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥീരികരിച്ചത്​. ഒമ്പത്​ മരണവും റിപ്പോർട്ട്​ ചെയ്തു​. ചെന്നൈ ഉൾപ്പടെ അഞ്ച്​ ജില്ലകളിലാണ്​ കോവിഡ്​ […]

Continue Reading

തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു

തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചുതമിഴ്‌നാട്ടിലെ വിരുദനഗർ ഓടിപ്പട്ടിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കനിർമാണശാലയുടെ ഉടമയായകറുപ്പുസ്വാമി, ജീവനക്കാരായ ശെന്തിൽകുമാർ, കാശി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽ കെട്ടിടം പൂർണമായി തകർന്നു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് വിരുദനഗറിൽ സ്‌ഫോടനമുണ്ടാകുന്നത്. ജനുവരി ഒന്നിന് മറ്റൊരു പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.

Continue Reading

രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ

രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ. ഒമിക്രോൺ ബാധിതരുടെ എണ്ണവും രണ്ടായിരം പിന്നിട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.വിവിധ രാഷ്ട്രീയ പാർട്ടികൾ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരുന്ന റാലികൾ രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിൽ എത്തുന്നത്. 58,097 പേർക്കാണ് ഏറ്റവും ഒടുവിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 534 മരണങ്ങളും […]

Continue Reading

കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കി

കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കി. ചെറിയ ലക്ഷണങ്ങളോടു കൂടിയതോ ലക്ഷണങ്ങൾ തീരെ ഇല്ലാത്തതോ ആയ കൊവിഡ് രോഗികൾക്കാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം ആരോഗ്യമന്ത്രാലയം നൽകിയിരിക്കുന്നത്.പുതുക്കിയ മാർഗ്ഗരേഖ പ്രകാരം 7 ദിവസത്തെ നിരീക്ഷണത്തിനു ശേഷം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കിൽ വീണ്ടും ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല. നിരീക്ഷണത്തിൽ കഴിയുന്ന കാലയളവിൽ രോഗികളും രോഗികളെ പരിചരിക്കുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകൾ കുറിച്ചും പുതിയ മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ആരോഗ്യനില രേഖപ്പെടുത്താനുള്ള ചാർട്ട് മാതൃക ഉൾപ്പെടുത്തുന്നതിന് ഒപ്പം […]

Continue Reading

ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതി

നേസല്‍ വാക്സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് അനുമതി നല്‍കിയത്. പൂര്‍ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുക.രണ്ടാം വാക്സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുക. കോവാക്സിനും, കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാനുള്ള സാധ്യത പരിശോധിക്കും. നേരത്തെ ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു. 15 മുതല്‍ 18 വയസ് വരെയുള്ള […]

Continue Reading

രാജ്യത്ത് 2000 കടന്ന് ഒമൈക്രോൺ ബാധിതര്‍

രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ.ഒമൈക്രോൺ ബാധിതരുടെ എണ്ണവും രണ്ടായിരം പിന്നിട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിൽ എത്തുന്നത്.58,097 പേർക്കാണ് ഏറ്റവും ഒടുവിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 534 മരണങ്ങളും കൊവിഡ് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 15,389 പേര് കൂടി രോഗമുക്തി നേടിയതോടെ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,14,004 […]

Continue Reading

കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുലർച്ചെ ചാന്ദ്ഗാം മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാക്കിസ്ഥാൻ പൗരനാണെന്ന് സൈന്യം പറയുന്നു. ഈ വർഷം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ ഏഴ് ഭീകരരെയാണ് സൈന്യം കാശ്മീരിൽ വധിക്കുന്നത്.

Continue Reading

കൊവിഡ് വ്യാപനം അതി രൂക്ഷം: 24 മണിക്കൂറിനിടെ 58,097 കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ മുകളിലെത്തുന്നത്. ഇതോടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു 534 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 15,389 പേർ രോഗമുക്തി നേടി. നിലവിൽ 2,14,004 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4,82,551 പേർ കൊവിഡ് ബാധിച്ച് മരിച്ചു

Continue Reading

കൊവിഡ് ; ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വേഗം മൂന്നാം തരംഗത്തിനുണ്ടാകാന്‍ സാധ്യത

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വേഗം മൂന്നാം തരംഗത്തിനുണ്ടാകാന്‍ സാധ്യത. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് പതിനായിരത്തില്‍ നിന്ന് 35,000ലേക്ക് എത്തിയത് ആറ് ദിവസം കൊണ്ടാണ്.രാജ്യത്ത് കൊവിഡ് തരംഗമുണ്ടായത് 2020 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു. 2021 ഫെബ്രുവരിയിലാണ് രാജ്യത്ത് രണ്ടാം തരംഗം വീശിയടിച്ചത്.തുടര്‍ച്ചയായ 33 ദിവസം പതിനായിരത്തില്‍ താ‍ഴെ തുടര്‍ന്നതിന് ശേഷം ഡിസംബര്‍ 29നാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ആദ്യമായി പതിനായിരം കണ്ടത്. അവിടെ നിന്ന് വെറും ആറ് ദിവസം കൊണ്ടാണ് […]

Continue Reading

കൊവിഡ് വ്യാപനം ; രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.രാജ്യതലസ്ഥാനമായ ദില്ലിയിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾക്ക് പുറമെയാണ് വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.കർഫ്യൂവിന് പുറമെ ദില്ലിയിൽ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. ബസ്, മെട്രോ സർവീസുകൾ മാറ്റമില്ലാതെ തുടരും. അവശ്യ സർവീസുകളിൽ ഉള്ള ജീവനക്കാർ ഒഴികെയുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.ഏഴ് മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. കൊവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയിൽ തുടർന്നാൽ മുംബൈയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും.പ്രതിദിന കൊവിഡ് കേസുകൾ 20,000 കവിഞ്ഞാൽ […]

Continue Reading