ദില്ലി​യി​ൽ കൊ​വി​ഡ് കു​ത്ത​നെ കൂ​ടു​ന്നു

ദില്ലി​യി​ൽ കൊ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 15,097 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മെ​യ് മാ​സം എ​ട്ടി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​മാ​യി കു​തി​ച്ചു​യ​ർ​ന്നു. ഇ​ന്ന് ആ​റ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. ജ​നു​വ​രി ഒ​ന്നി​ന് കൊ​വി​ഡ് ബാ​ധി​ച്ച് 247 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യി​രു​ന്ന​തെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച 531 പേ​ർ ചി​കി​ത്സ തേ​ടി.

Continue Reading

കൊവിഡ് ;സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ. ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ ഉടൻ ആരംഭിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.ആശുപത്രികളിലെ സൗകര്യങ്ങൾ കൃത്യമായി വിലയിരുത്തണമെന്നും ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ആശുപത്രികളിൽ ഉറപ്പുവരുത്തണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കി. ദില്ലിയില്‍ കൊവിഡ് കേസുകൾ ഇന്ന് 15000 കടന്നിട്ടുണ്ട്. ആറ് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണിപ്പോൾ.24 മണിക്കൂറിനിടെ 90,928 പേർക്കാണ് […]

Continue Reading

രാജ്യത്തെ കൊവിഡ് സ്ഥിതിയിൽ ആശങ്ക; ഉത്കണ്ഠ അറിയിച്ച് ആരോഗ്യമന്ത്രാലയം

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളി‌ൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ ആറിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. മുംബൈയിൽ മാത്രം 20000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമൈക്രോണ്‍ ബാധിതരുടെ എണ്ണവും കൂടുകയാണ്.തിരുവനന്തപുരവും എറണാകുളവുമടക്കം രാജ്യത്തെ പതിനഞ്ച് ജില്ലകളിലെ രോഗ വ്യാപനത്തില്‍ ആരോഗ്യമന്ത്രാലയം ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ 5031 പേര്‍ക്ക് കൂടി കൊവിഡ്. 4324 കേസുകളും ബംഗ്ലൂരുവിലാണ്. ടിപിആര്‍ നാല് ശതമാനത്തിന് അടുത്തെത്തി.വാരാന്ത്യ കര്‍ഫ്യൂ നാളെ മുതൽ നടപ്പാക്കും. ബംഗ്ലൂരുവില്‍ […]

Continue Reading

നിസാരമല്ല ഒമൈക്രോൺ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമൈക്രോണിനെ നിസാരമായി കാണരുതെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ജലദോഷപ്പനി പോലെ വന്നുപോകുന്നതാണു ഒമൈക്രോൺ വഴിയുള്ള കൊവിഡ് എന്ന പ്രചാരണങ്ങൾക്കിടെയാണിത്.ഡെൽറ്റയുമായുള്ള താരതമ്യത്തിൽ ഒമൈക്രോൺ വഴിയുള്ള ആരോഗ്യപ്രശ്നങ്ങൾ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസ്സാരമായി കാണുന്നത് അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കൽ ലീഡ് മരിയ വാൻ കെർക്കോവ് പറഞ്ഞു. മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, പ്രതിരോധശേഷയിൽ കുറവുള്ളവർ, വാക്സിൻ എടുക്കാത്തവർ തുടങ്ങിയവരാണ് ഇതുവരെ ഇന്ത്യയിൽ ആശുപത്രിയിലായവർ ഏറെയും. രോഗികൾ വർധിക്കുമ്പോൾ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലും സ്വാഭാവിക വർധനയുണ്ടാകും.

Continue Reading

പ്രധാനമന്ത്രി പാലത്തിൽ കുടുങ്ങിയ സംഭവം: പഞ്ചാബ് സർക്കാർ ഇന്ന് റിപ്പോർട്ട് നൽകും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. കർഷക പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനം 20 മിനിറ്റോളം നേരം പാലത്തിൽ കുടുങ്ങിയ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു അതേസമയം സുരക്ഷാ വീഴ്ചയില്ലെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പ്രതികരിച്ചത്. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ഹുസൈനവാലിയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ യാത്ര പെട്ടെന്ന് റോഡ് മാർഗമാക്കുകയായിരുന്നു.

Continue Reading

മൂന്നാം തരംഗം അതിരൂക്ഷം: 24 മണിക്കൂറിനിടെ രാജ്യത്ത് 90,928 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് കൊവിഡ് പ്രതിദിന കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകുന്നത്. ഡിസംബർ അവസാന വാരം പതിനായിരത്തിനടുത്ത് മാത്രമാണ് പ്രതിദിന വർധനവുണ്ടായിരുന്നതെങ്കിൽ നിലവിൽ ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത് 19,206 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരായി. 325 പേർ മരിച്ചു. ടിപിആർ നിരക്ക് 6.43 ആയി ഉയർന്നു. നിലവിൽ 2,85,401 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.രാജ്യത്ത് ഇതിനോടകം 3,43,41,009 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 4,82,876 […]

Continue Reading

ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; 17 പേർ മരിച്ചു

ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ പാകൂർ ജില്ലയിലാണ് സംഭവം. 26 പേർക്ക് പരുക്കേറ്റു. 40ലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് ഇടിച്ചത്. ഗോവിന്ദ് പൂർ ശിബ്ഗഞ്ച് ഹൈവേയിൽ രാവിലെ 8.30ഓടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടൽ മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പരിക്കേറ്റവരിൽ മൂന്നുപേരുടെ സ്ഥിതി ഗുരുതരമാണ്. ബസും ട്രക്കും അതിവേഗത്തിലായിരുന്നു.

Continue Reading

രാജ്യത്ത് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നു

രാജ്യത്ത് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നു. മഹാരാഷ്ട്ര, ദില്ലി, ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ വ്യാപനം കുത്തനെ കൂടിയത്. അതെ സമയം രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രായാധിക്യം മൂലമാണ് രോഗിക്ക് അണുബാധ മരണ കാരണം ആയത് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതെ സമയം രോഗ വ്യാപന തോത് വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമാക്കി. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 8 […]

Continue Reading

പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ച; തമ്മില്‍ തല്ലി ബിജെപിയും കോണ്‍ഗ്രസും

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും. സംഭവത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണം എന്നാണ് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി ആകുന്ന തരത്തില്‍ ഒന്നും സംഭവിച്ചില്ല എന്നും യാത്ര മാറ്റി വെക്കാന്‍ സംസ്ഥാന സര്ക്കാര് അഭ്യര്‍ത്ഥിച്ചത് ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നി.ജീവനോടെ തിരിച്ചെത്താന്‍ അനുവദിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രിക്ക് നന്ദി എന്നായിരുന്നു സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചത്. എന്നാല് […]

Continue Reading

വിഷവാതകം ശ്വസിച്ച് 6 പേര്‍ മരിച്ചു; 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് 6 പേര്‍ മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്.സൂററ്റിലെ ജിഐഡിസി ഏരിയയിലാണ് അപകടം. സ്വകാര്യ കമ്പനിയിലെ ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. സൂററ്റ് ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

Continue Reading