ഇ ഡി മുൻ ജോയന്റ് ഡയറക്ടർ രാജേശ്വർ സിംഗ് സ്വയം വിരമിച്ചു; ബിജെപി സ്ഥാനാർഥിയാകും
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻ ജോയന്റ് ഡയറക്ടർ രാജേശ്വർ സിംഗ് സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് രാജേശ്വർ സിംഗിന്റെ തീരുമാനം. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻപൂരിലെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന. 2ജി സ്‌പെക്ട്രം, അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ഇടപാടുകളിൽ രണ്ടാം യുപിഎ സർക്കാരിനെ വലച്ച നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു രാജേശ്വർ സിംഗ്. നരന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവർ ഇന്ത്യയെ ലോകശക്തിയാക്കാൻ പ്രയത്‌നിക്കുന്നവരാണെന്നും അവരോടൊപ്പം രാഷ്ട്ര നിർമാണത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നതായും രാജേശ്വർ […]
Continue Reading