ലോക്ക്ഡൗൺ പാർട്ടി ; ബോറിസ് ജോൺസന്റെ രാജി ആവശ്യപ്പെട്ട് മുൻ മന്ത്രി

ലോക്ഡൗൺ നിയമം ലംഘിച്ച് ഔദ്യോഗിക വസതിയിൽ വിരുന്ന് നടത്തി വിവാദത്തിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസ​ന്‍റെ രാജി ആവശ്യപ്പെട്ട് മുൻ മന്ത്രി നിക്ക് ഗിബ്ബ്. ലോക്ഡൗൺ കാലത്ത് മദ്യ സൽക്കാരം നടത്തിയതിൽ ബോറിസ് ജോണ്‍സണിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രധാനമന്ത്രിയുടെ രാജിക്ക് സാധ്യതയേറുകയാണ്.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 2020 മെയ്യില്‍ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നപ്പോൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും, സർക്കാർ മന്ദിരങ്ങളിലും വിരുന്നുകൾ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ […]

Continue Reading

ആശ്വാസം; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സംസ്ഥാനങ്ങളിൽ കേസുകളിൽ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ 11,394 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.ദില്ലിയിൽ 1604 പേർക്ക് കൊവിഡ് റിപ്പോർട്ട്‌ ചെയ്തപ്പോൾ മുംബൈയിൽ 643 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്ത് 169 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 40ലക്ഷം ഡോസ് വാക്‌സിനാണ് കഴിഞ്ഞദിവസം രാജ്യത്തെ വിതരണം ചെയ്തത്.

Continue Reading

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ വിടവാങ്ങി

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ വിട പറഞ്ഞു. 92 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ലതാജി ചികിത്സയില്‍ കഴിഞ്ഞിരുന്നത് . ഇന്ന് രാവിലെ 9.45 ഓട് കൂടിയായിരുന്നു മരണം. കൊവിഡിനിടയില്‍ ന്യൂമോണിയ കൂടി ബാധിച്ചെങ്കിലും ജനുവരി അവസാനത്തോടെ ന്യുമോണിയ ഭേദമായിരുന്നു.നൈറ്റിംഗേല്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ഭാരതരത്ന, പത്മവിഭൂഷന്‍, പത്മഭൂന്‍, ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം, […]

Continue Reading

വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ തീയതി നീട്ടി

ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച വാഹന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ സർക്കാർ നീട്ടി. പദ്ധതി പ്രകാരം കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള കുടിശിക സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.31-03-2020 ൽ ഏറ്റവും കുറഞ്ഞത് നാല് വർഷം നികുതി കുടിശിക വരുത്തിയിട്ടുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് നാലു വർഷത്തെ നികുതി കുടിശികയുടെ 30 ശതമാനവും നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും അടച്ച് നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാകാം.

Continue Reading

ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഡോക്ടർ പ്രതീക് സാംദാനിയുടെ കീഴിലുള്ള മെഡിക്കൽ സംഘമാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഗായികയുടെ ആരോഗ്യ നില നിരീക്ഷിക്കുന്നത്.ആരോഗ്യനിലയിൽ നേരിയ വ്യത്യാസമുണ്ടെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് കുറച്ച് സമയം മുൻപ് ഡോ പ്രതീക് സമദാനി മാധ്യമങ്ങളോട് പറഞ്ഞത്.കഴിഞ്ഞ മാസം ആദ്യമാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയത്.വീണ്ടും ആരോഗ്യ നില വഷളായതിനെ തുടർന്ന് […]

Continue Reading

മഹാരാഷ്ട്രയില്‍ കൂടുതല്‍ ഇളവുകള്‍; മുംബൈയില്‍ രാത്രി കര്‍ഫ്യൂ ഇല്ല

മുംബൈയില്‍ രാത്രി സഞ്ചാരത്തിന് ഇനി നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്നും നഗരത്തിലെ ബീച്ചുകള്‍, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവ സാധാരണ സമയമനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കാമെന്നും ബിഎംസി പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.റെസ്റ്റോറന്റുകള്‍ക്കും തിയേറ്ററുകള്‍ക്കും സാധാരണ സമയമനുസരിച്ച് പ്രവര്‍ത്തനം തുടരാനും നഗരസഭ അനുവാദം നല്‍കി. എന്നാല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ ഇനിയും കാത്തിരിക്കണം.മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഉള്‍പ്പെടെ 11 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളുടെ കണക്ക് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിന് ശേഷമാണ് തീരുമാനം. […]

Continue Reading

പെഗാസസ് ; ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും

ബജറ്റ് അവതരണത്തിന് ശേഷം പാർലമെന്റിന്റെ ഇരു സഭകളുടെയും സ്വാഭാവിക സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും.കൊവിഡ് പശ്ചാത്തലത്തിൽ ഇരു സഭകളും വെവ്വേറെ സമയങ്ങളിലാണ് സമ്മേളിക്കുക.രാവിലെ 10 മണിക്ക് രാജ്യസഭയും, വൈകിട്ട് നാല് മണി മുതൽ ലോക്സഭയും ചേരും. ഇരു സഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയാണ് പ്രധാന അജണ്ട.അതേ സമയം പെഗാസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു സഭകളും പ്രക്ഷുബ്ധമാകും.സഭാ സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ സഭയെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിൽ പ്രതിപക്ഷം അവകാശ ലംഘന […]

Continue Reading

സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്

മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്. സെൻട്രൽ റെയിൽവേയുടെ വിവിധ ക്ലസ്റ്ററുകളിലാണ് അവസരം. സെൻട്രൽ റെയിൽവേയുടെ വിവിധ ക്ലസ്റ്ററുകളിലെ വിവിധ ട്രേഡുകളിലെ 2422 അപ്രന്റിസ്ത സ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷ 2022 ജനുവരി 17 മുതൽ 2022 ഫെബ്രുവരി 16 വരെ നൽകാം . ഒഴിവുകളുടെ വിശദാംശങ്ങൾ മുംബൈ ക്ലസ്റ്റർ (MMCT) 1659ഭൂസാവൽ ക്ലസ്റ്റർ 418പൂനെ ക്ലസ്റ്റർ 152നാഗ്പൂർ ക്ലസ്റ്റർ 114സോലാപൂർ ക്ലസ്റ്റർ 79ആകെ 2422 ട്രേഡുകൾ: ഫിറ്റർവെൽഡർകാർപെന്റർപെയിന്റർ (ജനറൽ)ടെയ്ലർ (ജനറൽ)ഇലക്ട്രീഷ്യൻമെഷീനിസ്റ്റ്‌വെൽഡർപ്രോഗ്രാമിങ്‌ […]

Continue Reading

കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു

കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം അവസാനിച്ചു.എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍ഐസിയുടെ സ്വകാര്യവത്കരണവും ഉടനുണ്ടാകുമെന്ന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.കൊവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും […]

Continue Reading

24 മണിക്കൂറിനിടെ 1.67 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1192 പേർ മരിച്ചു

രാജ്യത്ത് ഏറെ ദിവസത്തിന് ശേഷം കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.7 ശതമാനത്തിൽ നിന്ന് 11.6 ശതമാനത്തിലേക്ക് കുറഞ്ഞു. അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 1192 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,54,076 പേർ രോഗമുക്തി നേടി.നിലവിൽ 17,43,059 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 4.14 കോടി പേർക്കാണ് കൊവിഡ് […]

Continue Reading