പെട്രോൾ ഡീസൽ വില ഇന്ന് ഉയരും? ലിറ്ററിന് 25 രൂപ വരെ ഉയർന്നേക്കും

ദില്ലി : 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്  അവസാനിക്കാനിരിക്കെ ഇന്ധന വില കൂടുമെന്ന പ്രതീതി ശക്തമാകുന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിംഗ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരും എന്നാണ് വിലയിരുത്തൽ. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ വരെ എത്തി. അന്താരാഷ്ട്ര വിപണിയിൽ  ക്രൂഡ് ഓയിൽ വിലയിൽ അസാധാരണ കുതിപ്പാണ് നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളർ വരെ ഉയർന്നു.  13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. […]

Continue Reading

രാജ്യത്ത് 6,915 പേര്‍ക്ക് കൂടി കോവിഡ്, സജീവ കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,915 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണ 10,000 ത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.77 ശതമാനമായി കുറഞ്ഞു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമാണ്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ എത്തി. നിലവില്‍ 92,472 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.180 കോവിഡ് മരണങ്ങള്‍ കൂടി […]

Continue Reading

യുദ്ധം അഞ്ചാം ദിവസം; ചർച്ച പുരോഗമിക്കുന്നു

യുക്രൈനെതിരായ റഷ്യൻ ആക്രമണം അഞ്ചാം ദിവസവും തുടരുകയാണ്. അതേസമയം,സമവായത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ബെലാറൂസിൽ വെച്ച് റഷ്യയുമായി ചർച്ചചെയ്യാമെന്ന് യുക്രൈൻ പ്രഡിഡന്‍റ് വ്ളാദിമിർ സെലൻസ്കിയും സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഉപാധികളില്ലാത്ത ചർച്ച ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.റഷ്യൻ സഖ്യകക്ഷിയായ ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ ആദ്യം വിസമ്മതിച്ചെങ്കിലും കീവിലെ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ചർച്ചയ്ക്ക് അയക്കാമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി വ്യക്തമാക്കി.അതേസമയം, കഴിഞ്ഞ ദിവസവും യുക്രൈന്‍റെ എല്ലാ ദിശകളിലും റഷ്യയുടെ ഷെല്ലാക്രമണം തുടർന്നു. കിയവിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വാസിൽകിവ് സൈനികതാവളത്തിന് നേരെ […]

Continue Reading

മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് . 5 ജില്ലകളിലെ 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 173 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 15 വനിതകളുമുണ്ട്. 12 ലക്ഷത്തി 94 ആയിരം വോട്ടർമാരാണ് മണിപ്പൂരിൽ ആകെയുള്ളത്.തെരഞ്ഞെടുപ്പിനായി 1721 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഉത്തർപ്രദേശിൽ ഇന്നലെ നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പിൽ 55 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തി. 6-ാം ഘട്ട പരസ്യ പ്രചാരണം അവസാന ഘട്ടത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബലിയായിലും മഹാരാജ്ഗഞ്ചിലും പൊതുയോഗങ്ങളെ അഭിസംബോധന […]

Continue Reading

മണിപ്പൂരില്‍ സ്‌ഫോടനം; കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് ഗുരുതര പരുക്ക്

വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മണിപ്പൂരില്‍ സ്‌ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ കുഞ്ഞടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.മാംഗ്മില്‍ലാല്‍ (6), ലാങ്ങിന്‍സാങ് (22) എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തില്‍ പരുക്കേറ്റ ഇവരെ പൊലീസെത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിനു നേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍, ബി.എസ്.എഫ് ക്യാമ്പില്‍ നിന്ന് നാട്ടുകാര്‍ ശേഖരിച്ച ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടുകായിയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ […]

Continue Reading

യുക്രൈനില്‍ നിന്നുള്ള ആദ്യസംഘം മുംബൈയിലെത്തി

യുക്രൈനില്‍ നിന്നുള്ള ആദ്യസംഘം മുംബൈയിലെത്തി. 27 മലയാളികളടക്കം 219 യാത്രാക്കാരാണ് വിമാനത്തിലുള്ളത്. എത്തിയത് ബുക്കാറെസ്റ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ്. രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 1.30 ഓടെ ദില്ലി വിമാനത്താവളിലെത്തും.

Continue Reading

മുസ്ലീം യുവാവിനെ പശു സംരക്ഷകര്‍ തല്ലിക്കൊന്ന സംഭവം; ബീഹാറില്‍ പ്രതിഷേധം ശക്തമാകുന്നു

ഗോ മാംസം കഴിച്ചെന്ന് ആരോപിച്ച് ബീഹാറില്‍ യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് തെജസ്വി യഥവ് രംഗത്തെത്തി. ബീഹാറില്‍ ക്രമസമാധാനം നഷ്ടപ്പെട്ടെന്ന് തെജസ്വി യഥവ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പശു മാംസം കഴിച്ചെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ കൊന്നത്.കഴിഞ്ഞ ദിവസമാണ് പശു മാംസം കഴിച്ചെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ കൊന്നത്. പശു സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന സംഘമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സമസ്തിപുര്‍ ജില്ലയിലെ ജനതാദള്‍ യുണൈറ്റഡ് […]

Continue Reading

ഉക്രൈന്‍ കീവില്‍ ആറിടത്ത് സ്‌ഫോടനം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഉക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു.ഉക്രൈനില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നാണ് ബിബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തത്.ഖാര്‍കിവ്, ഒഡെസ, കിഴക്കന്‍ ഡൊനെറ്റ്‌സ്‌ക് ഒബ്ലാസ്റ്റ് പ്രദേശം എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി സോഷ്യല്‍ മീഡിയയില്‍ അപ്ഡറ്റുകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ന്‍ […]

Continue Reading

പടക്ക നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫേടനം: 7 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹിമാചല്‍പ്രദേശിലെ ഹിമാചലിലെ ഉനയില്‍ തഹ് ലിവാലി ഇന്‍ഡസട്രിയല്‍ ഏരിയയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്.അഗ്‌നിശമന സേന അടക്കമുള്ളവ ഉടന്‍ തന്നെ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

Continue Reading

ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി

ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതല്‍ ദുബായിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.അംഗീകൃത ലാബില്‍ നിന്ന് 48 മണിക്കൂറിനിടെയുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റിവ് ഫലം കയ്യില്‍ കരുതണം എന്ന നിബന്ധനയില്‍ ഇളവില്ല. നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിട്ടുള്ളത്. […]

Continue Reading