നാല് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്; തീയതികള്‍ പ്രഖ്യാപിച്ചു
നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നാല് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സാഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.പശ്ചിമ ബംഗാളിലെ അസന്‍സോളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാള്‍: ബല്ലിഗംഞ്ചെ, ഛത്തീസ്ഗഡ്: ഖൈരാഗഡ്, ബിഹാര്‍: ബോചഹന്‍, മഹാരാഷ്ട്ര: കോലാപൂര്‍ എന്നിവിടങ്ങളിലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 12നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 16നാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 24ന് മുന്‍പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. 25ന് സൂക്ഷ്മ പരിശോധന. 28 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.
Continue Reading