വിഷം കലർന്ന മിഠായി കഴിച്ച് 4 കുട്ടികൾ മരിച്ചു
ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിൽ വിഷം കലർന്ന മിഠായി കഴിച്ച് മൂന്നു സഹോദരങ്ങൾ ഉൾപ്പെടെ നാലു കുട്ടികൾ മരിച്ചു. കസ്യ മേഖലയിലെ ദിലീപ് നഗർ ഗ്രാമത്തിൽ താമസിക്കുന്ന സഹോദരങ്ങളായ മഞ്ജന (5), സ്വീറ്റി (3), സമർ (2) എന്നിവരും അയൽവാസിയായ അരുണു (5)മാണ് മരിച്ചത്. മുത്തശ്ശിക്ക് വീട് വൃത്തിയാക്കുന്നതിനിടെ കിട്ടിയ മിഠായിയാണ് കുട്ടികള്‍ കഴിച്ചത്. മിഠായി ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
Continue Reading