ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; 122 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്‌ത ഏറ്റവും ഉയര്‍ന്ന താപനില

ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഡല്‍ഹിയില്‍ താപനില 38 ഡിഗ്രി വരെ എത്തി . ഡല്‍ഹി,മഹാരാഷ്ട്ര , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ മാസം അഞ്ചിനുശേഷം താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 122 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ വിധത്തില്‍ ഉത്തരേന്ത്യയില്‍ ചൂട് ഉയരുന്നത്. പടിഞ്ഞാറന്‍ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളിലും ഹിമാചല്‍ പ്രദേശിലെയും ഡല്‍ഹിയിലെയും ഒറ്റപ്പെട്ട പോക്കറ്റുകളിലും ഉഷ്ണതരംഗം […]

Continue Reading

രാജ്യത്ത് ഇന്ധനവില ഇന്നും കൂടി

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് എട്ട് രൂപ 72 പൈസയും ഡീസലിന് 8 രൂപ 43 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാണ് നിലവില്‍. തിരുവനന്തപുരത്ത് പെട്രോള്‍വില 115 കടന്നു.യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില […]

Continue Reading

ഐസിയുവിൽ വെച്ച് എലിയുടെ കടിയേറ്റു രോഗി മരിച്ചു

ആശുപത്രിയിലെ ഐസിയുവിൽ വച്ച് എലിയുടെ കടിയേറ്റ് ചികിത്സയിലായിരു ന രോഗി മരിച്ചു. ഹൈരാബാദിലെ വാറങ്കൽ എംജിഎം ആശുപത്രിയിൽ വെച്ചാണ് 38-കാരൻ ശ്രീനിവാസന് എലിയുടെ കടിയേറ്റത്. അമിത മദ്യപാനിയായിരുന്ന ശ്രീനിവാസിന്റെ കരള്‍, വൃക്ക, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനം വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു. ഇതേത്തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. മാര്‍ച്ച് 30 നാണ് ശ്രീനിവാസിന് ഐസിയുവില്‍ വെച്ച് എലിയുടെ കടിയേല്‍ക്കുന്നതെന്ന് സഹോദരന്‍ ശ്രീകാന്ത് പറഞ്ഞു. കടിയേറ്റതിന് പിന്നാലെ മുറിവില്‍ നിന്നും വലിയ തോതില്‍ രക്തപ്രവാഹമുണ്ടായി. ബെഡ് രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു. […]

Continue Reading

ഹിജാബ് നിരോധനം; അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയിൽ

ബംഗ്ലൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണ്ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. കർണാടക ഹൈക്കോടതി വിധിക്ക് എതിരെ മുസ്ലിം വിദ്യാർത്ഥിനികൾ നൽകിയ ഹർജി നിലവിൽ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യവും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. പ്രതിഷേധം ശക്തമാകുന്നതിനിടെ കർണാടകയിലെ ബെല്ലാരിയിൽ ഇന്ന് ഹിജാബ് ധരിച്ച് പരീക്ഷക്ക് […]

Continue Reading

ഹിജാബ് വിലക്ക്; സമസ്ത സുപ്രീം കോടതിയെ സമീപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ അപ്പീലുമായി സമസ്ത. കർണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു.ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നടത്തിയ വിധിക്കെതിരെ നീതി തേടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടരി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും അറിയിച്ചിരുന്നു.അതേസമയം ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് […]

Continue Reading

ക്രിപ്റ്റൊ കറൻസി ഇടപാടിന് ഒരു ശതമാനം ടി.ഡി.എസ്

ന്യൂഡൽഹി: ക്രിപ്റ്റൊ കറൻസി ഇടപാടുകളിലെ മൂലധന നേട്ടത്തിന് 30 ശതമാനം നികുതി ഈടാക്കുന്നതിനൊപ്പം ക്രിപ്റ്റൊ നാണയങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് ഒരു ശതമാനം ഉറവിടത്തിൽ നികുതിയും ഈടാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ധനബിൽ ഭേദഗതിയിലാണ് ഈ നിർദേശം. ക്രിപ്റ്റൊ സമ്മാനങ്ങൾക്കും നികുതി ഈടാക്കും. ക്രിപ്റ്റൊ നികുതി ഏപ്രിൽ ഒന്നു മുതലും ടി.ഡി.എസ് ജൂലൈ ഒന്നു മുതലുമാണ് നടപ്പിൽ വരുന്നത്.

Continue Reading

40,000 ടണ്‍ ഡീസല്‍ നൽകി ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ശ്രീലങ്കയ്ക്ക് 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്.ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഈ തീരുമാനം. മാസം തോറുമുള്ള ഏഴ് പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ഇന്ധനം എന്നിവയുടെ ഷിപ്‌മെന്റുകള്‍ക്ക് ഇത്. 500 മില്യണ്‍ ഡോളര്‍ ലൈന്‍ ഓഫ് ക്രെഡിറ്റിനാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് ഇന്ധനം നല്‍കുന്നത്.യുക്രൈന്‍- റഷ്യ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണവില ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ലങ്കയുടെ അഭ്യര്‍ത്ഥന ഇന്ത്യ പരിഗണിച്ചത്.അതേസമയം, പാചകവാതകമടക്കമുള്ള ഇന്ധനങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ, ചൈന […]

Continue Reading

പശ്ചിമബം​ഗാളിൽ എട്ട് പേർ കൊല്ലപ്പെട്ട സംഘർഷത്തിന്റെ അന്വേഷണ ചുമതല ഇനി സിബിഐയ്ക്ക്

പശ്ചിമബം​ഗാളിൽ എട്ട് പേർ കൊല്ലപ്പെട്ട രാംപൂർഹട്ട് ബിർഭും സംഘർഷത്തിന്റെ അന്വേഷണ ചുമതല കൊൽക്കത്ത ഹൈക്കോടതി സിബിഐയ്ക്ക് കൈമാറി. കേസ് വിവരങ്ങൾ സിബിഐക്ക് കൈമാറാൻ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ഉത്തരവിടുകയായിരുന്നു. രാംപൂർഹട്ടിൽ സംഘർഷം നടന്നയിടത്ത് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ സന്ദർശനം നടത്തിയിരുന്നു. സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം. കുറ്റവാളികളെ വെറുതെ വിടില്ലെന്ന് മമത ബാനർജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം നൽകും. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും […]

Continue Reading

രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

ദില്ലി:രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ […]

Continue Reading

കേരളത്തിലെ എംപിമാരെ ദില്ലി പൊലീസ് മർദ്ദിച്ചു!

ദില്ലി: ദില്ലിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാർക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം. ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ കേരളത്തിലെ എംപിമാരെ ദില്ലി പൊലീസ് മർദ്ദിച്ചു. ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി.പാർലമെന്‍റ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദ്ദനമേറ്റു. ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് […]

Continue Reading