കൊവിഡ് കേസുകളിൽ നേരിയ വർധനവിനെ തുടർന്ന് കേരളം ഉൾപ്പടെ 5 സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്

ദില്ലി: കൊവിഡ് കേസുകളിൽ നേരിയ വർധന ഉണ്ടായതിന് പിന്നാലെ ആണ് ജാഗ്രതാ മുന്നറിയിപ്പുമായി കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്. കൊവിഡ് വ്യാപന തോത് സൂക്ഷ്മമായി നിരീക്ഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.  കേരളത്തില്‍ 353 പേര്‍ക്ക് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, […]

Continue Reading

ബൂസ്റ്റര്‍ ഡോസ് ഞായറാഴ്ച മുതല്‍; പണം നല്‍കി സ്വീകരിക്കാം

രാജ്യത്ത് കൊവിഡ് കരുതല്‍ ഡോസ് (മൂന്നാം ഡോസ്/ബൂസ്റ്റര്‍ ഡോസ്) വിതരണം ഞായറാഴ്ച മുതല്‍ ആരംഭിക്കും. സ്വകാര്യ വാക്‌സിനേഷന്‍ സെന്ററുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ബുസ്റ്റര്‍ ഡോസുകള്‍ ലഭ്യമാകുക. അതുകൊണ്ട് തന്നെ പണം നല്‍കി ആവശ്യമുള്ളവര്‍ക്ക് ഡോസ് സ്വീകരിക്കാം.

Continue Reading

ബലമായി ശൈശവ വിവാഹം; മനുഷ്യക്കടത്തിന് കേസ് എടുക്കും

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇടുക്കിയിൽ നിന്ന് തമിഴ്നാട്ടിലെത്തിച്ച് ബലമായി വിവാഹം നടത്തുന്നു.. ഇവർക്ക് എതിരെ ഇനി മുതൽ മനുഷ്യക്കടത്തിന് കേസ് എടുക്കും. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വിളിച്ചു ചേർത്ത വിവിധ വകുപ്പകളിലെ ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗത്തിലാണ് ഈ തീരുമാനം. ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങൾ നൽകിയാൽ 2500 രൂപ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസ് പാരിതോഷികവും നൽകും. ഇടുക്കിയിൽ ഓരോ വർഷവും ഇരുപതോളം ശൈശവ വിവാഹങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഭൂരിഭാഗവും ചൈൽഡ് […]

Continue Reading

ഇന്ധനവില ഇന്നും കൂടി; 17 ദിവസത്തിൽ 11 രൂപയുടെ വർധന

തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കികൊണ്ട്‌ ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 117 രൂപ 19 പൈസ ആയി. ഡീസലിന് 103 രൂപ 94 പൈസയും. കൊച്ചിയിൽ പെട്രോൾ 115 രൂപ 07 പൈസ, ഡീസൽ 101 രൂപ 95 പൈസ. കോഴിക്കോട് പെട്രോൾ 115 രൂപ 36 പൈസ, ഡീസൽ 102 രൂപ 26 പൈസ. 17 ദിവസത്തിനിടെ പെട്രോളിന് […]

Continue Reading

22 യൂ ട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

ദില്ലി: രാജ്യവിരുദ്ധ ഉള്ളടക്കത്തെ സംബന്ധിച്ച് രാജ്യത്തെ 22 യൂ ട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഒരു വാർത്താ വെബ്സൈറ്റിനും വിലക്കു വീണു. വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ‌കേന്ദ്രസർക്കാർ യൂട്യൂബ് ചാനലുകളെയും വെബ്സൈറ്റും വിലക്കിയത്. വിലക്കിയവയിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നവയാണെന്നും അധികൃതർ വിശദീകരിച്ചു. മൂന്ന് ട്വിറ്റർ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നിരോധിച്ചു. ഫെബ്രുവരിയിൽ ഐടി ഇന്റർമീഡിയറി ചട്ടങ്ങൾ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഇത്രയും അക്കൗണ്ടുകൾക്കും ചാനലുകൾക്കും എതിരെ […]

Continue Reading

33 കെവിയുടെ ഇലക്ട്രിക് ടവര്‍ പൊളിച്ച് വില്‍ക്കാന്‍ ശ്രമിച്ച ആറുപേര്‍ പിടിയില്‍

ദിബ്രുഗഢ്: അസമില്‍ 33 കെ.വി. ഇലക്ട്രിക് ട്രാന്‍സ്മിഷന്‍ ടവര്‍ പൊളിച്ച് കടത്താന്‍ ശ്രമിച്ച ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആകാശ് ബരൂഹ, ഹിരണ്യ ഖര്‍ഗോറിയ, ശങ്കര്‍ പാട്ടോര്‍, മോനു മുറ, ധരംബീര്‍ ബുറഗോഹിന്‍, പുലു ഗോഹിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. .ഏകദേശം നാല് ക്വിന്റലോളം വരുന്ന മോഷണമുതല്‍ ഇവരില്‍നിന്ന് കണ്ടെടുത്തതായും കേസില്‍ അന്വേഷണം തുടരുകയാണെന്നും ദിബ്രുഗഢ് എസ്.പി. ശ്വേതാങ്ക് മിശ്ര പറഞ്ഞു. ഈ സംഘം ഇത്തരത്തില്‍ മുന്‍പും പൊതുമുതലുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

6 വർഷം മുമ്പ് ‘കൊല്ലപ്പെട്ടയാൾ’ തിരിച്ചു വന്നു; പ്രതികളെ വെറുതേ വിട്ടു; അര ലക്ഷം നഷ്ടപരിഹാരം

ഗുജറാത്തിലെ നവ്​സരി ഗ്രാമത്തിൽ ആറ് വർഷം മുമ്പ് ‘ കൊല്ലപ്പെട്ടയാൾ’ ജീവനോടെ തിരികെ എത്തിയതിനെ തുടർന്ന് കൊലയാളികളാക്കപ്പെട്ടവരെ വെറുതേ വിട്ട് കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ഇരുവർക്കും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. അലംഭാവത്തോടെയുള്ള ഇത്തരം അന്വേഷണ രീതികൾ അനുവദിക്കാനാവാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി… 2016 ലാണ് നഗുലാൽ ഗായത്രി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ മദൻ പിപ്ലഡി, സുരേഷ് ബട്ടേല എന്നിവർ അറസ്റ്റിലായത്. പൊലീസ് കണ്ടെത്തിയ അജ്ഞാത മൃതദേഹം നഗുലാലിന്റേതാണെന്ന് വീട്ടുകാരും സ്ഥിരീകരിച്ചിരുന്നു. നഗുലാലിനൊപ്പം ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണ് […]

Continue Reading

ആന്ധ്രയിൽ 13 ജില്ലകൾ പ്രഖ്യാപിച്ച് ജഗൻമോഹൻ റെഡ്ഡി സർക്കാർ

ആന്ധ്രപ്രദേശിൽ ഒറ്റയടിക്ക് 13 ജില്ലകൾ പ്രഖ്യാപിച്ച് വൈ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ. 13 ജില്ലകളുണ്ടായിരുന്ന സംസ്ഥാനത്ത് പ്രഖ്യാപനത്തോടെ 26 ജില്ലകളുണ്ടാകും. നാളെയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഇതിനാവശ്യമായ നടപടികളെല്ലാം വൈഎസ്ആർ കോൺഗ്രസ് നേതാവ് കൂടിയായ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്നിരിക്കുകയാണ്.നാളെ തന്നെ ജില്ലകളിൽ ചുമതലയേറ്റെടുക്കാൻ ഓഫീസർമാർക്ക് നിർദേശം നൽകിയ മുഖ്യമന്ത്രി അതിനുവേണ്ട നടപടികൾ പൂർത്തിയാക്കാനും പറഞ്ഞിട്ടുണ്ട്. ജില്ലകളുടെ പോർട്ടലുകളും ഹാൻഡ് ബുക്കുകളും അദ്ദേഹം തന്നെ നാളെ പ്രകാശനം ചെയ്യും. വാർഡുകളിലും ഗ്രാമങ്ങളിലും അക്ഷീണം പ്രവർത്തിച്ച […]

Continue Reading

ഹിജാബ് നിരോധനം: കർണാടകയിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 22063 വിദ്യാർഥികൾ

കർണാടകയിൽ ഹിജാബ് നിരോധനത്തെ തുടർന്ന് 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായില്ല. കലബുറഗി ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. പരീക്ഷാ ഹാളിൽ വിദ്യാർഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിച്ച ഏഴ് അധ്യാപകരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.മാർച്ച് 28 നാണ് സംസ്ഥാനത്ത് പത്താംതരം പരീക്ഷ ആരംഭിച്ചത്. ഏപ്രിൽ 11 വരെ പരീക്ഷ നീണ്ടുനിൽക്കും. 869399 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യമായി പഠിക്കുന്നവർക്കാണ് പരീക്ഷ മുടങ്ങിയതെന്നും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നവർ അവസരം കിട്ടിയിട്ടുണ്ടെന്നുമാണ് അധികൃതർ […]

Continue Reading

ഹലാൽ നിരോധനം ആവശ്യപ്പെട്ട് കർണാടക സർക്കാരിന് എട്ട് ഹിന്ദുത്വ സംഘടനകളുടെ കത്ത്

ഹലാൽ നിരോധനം ആവശ്യപ്പെട്ട് എട്ട് ഹിന്ദുത്വ സംഘടനകൾ സംയുക്തമായി കർണാടക സർക്കാരിന് കത്ത് നൽകി. അതിനിടെ, സംസ്ഥാനത്തെ അഞ്ച് അറവുശാലകൾക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നൽകി. കശാപ്പിന് മുമ്പ് മൃഗങ്ങളെ ബോധരഹിതമാക്കാൻ സൗകര്യമില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. ഹലാൽ നിരോധന ആവശ്യങ്ങൾക്കിടെയാണ് നടപടി. ഹലാല്‍ നിരോധനാവശ്യത്തെ പിന്തുണച്ച് കര്‍ണാടക മന്ത്രി ശശികല ജോളിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഹലാല്‍ നിരോധന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു.കര്‍ണാടകയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ കഴിഞ്ഞ ദിവസം ബജറംഗ്ദള്‍ പ്രവര്‍ത്തക […]

Continue Reading