50കാരനെ വീ‌ട്ടിനുള്ളിലെ ഫ്രിഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ദില്ലി: വടക്കുകിഴക്കൻ ദില്ലിയിലെ സീലംപൂരിൽ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ 50 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 7.15ഓടെ ബന്ധു ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നില്ലെന്ന് വിളിച്ചയാൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. പരിശോധനക്കായി പൊലീസ്  ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം റഫ്രിജറേറ്ററിൽ മരവിച്ച നിലയിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. .സക്കീർ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ഇയാൾ വീട്ടിൽ തനിച്ചാണ് താമസിക്കുന്നതെന്നും ഭാര്യയും കുട്ടികളും അടുത്തില്ലെന്നും പൊലീസ് പറഞ്ഞു. നിയമനടപടി സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിൽ പ്രതിയെ […]

Continue Reading

രാംനാഥ് കോവിന്ദിന് ഇന്ന് യാത്രയയപ്പ്; വിരുന്നൊരുക്കി പ്രധാനമന്ത്രി

കാലാവധി കഴിയുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് യാത്രയയപ്പ് നൽകും. വൈകിട്ട് പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് പരിപാടി. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും കേന്ദ്രമന്ത്രിമാരും എംപിമാരും ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ വിരുന്ന് നൽകി. ഡൽഹിയിലെ ഹോട്ടൽ അശോകയിൽ സംഘടിപ്പിച്ച വിരുന്നിൽ കേന്ദ്ര മന്ത്രിസഭാംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു. നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമുവും യാത്രയയപ്പ് വിരുന്നിൽ […]

Continue Reading

വോഡഫോൺ ഐഡിയയ്ക്ക് ഈ മാസം 2.8 ദശലക്ഷത്തിലധികം ഉപയോക്താക്കളെ നഷ്ടമായി

മുംബൈ: മൂന്നുമാസത്തെ തുടർച്ചയായ വൻ നഷ്ടം നികത്തി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. മാർച്ചിൽ മാത്രം 1.2 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് ലഭിച്ചത്. ഇതോടെ ജിയോയ്ക്ക് അകെ വരിക്കാർ 404 ദശലക്ഷമായി. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ഈ മാസം 2.8 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ്‌ നഷ്ടപ്പെട്ടത്. എന്നാൽ  2.2 ദശലക്ഷം ഉപഭോക്താക്കളുമായി എയർടെൽ മുന്നേറ്റം തുടരുന്നുണ്ട്.   ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.  ഫെബ്രുവരിയിൽ ജിയോയ്ക്ക് 3.6 മില്യൺ […]

Continue Reading

നീറ്റ് പി.ജി പരീക്ഷക്ക് മാറ്റമില്ല; വിദ്യാർഥികളുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. മേയ് 21ന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ഡോക്ടർമാർ നൽകിയ ഹരജിയാണ് കോടതിയിലെത്തിയത്. ഐ.എം.എയും പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2021ലെ നീറ്റ് കൗൺസിലിങ്ങിന് ശേഷം നീറ്റ് പി.ജി പരീക്ഷക്കായി ഒരുങ്ങാൻ സമയമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. പരീക്ഷ ഇനിയും മാറ്റിയാൽ അത് മെഡിക്കൽ പ്രവേശനത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2016ൽ സുപ്രീംകോടതി അംഗീകരിച്ച സമയക്രമത്തിനുള്ളിൽ  പ്രവേശന നടപടികൾ പൂർത്തിയാക്കാൻ […]

Continue Reading

ബിരിയാണി മേളയിൽ ബീഫ് ബിരിയാണി പാടില്ലെന്ന് കലക്ടർ; വിവാദം

ഭക്ഷണപ്രേമികളുടെ നാവിൽ രുചിമേളം തീർത്ത് പ്രശസ്തമായ ആമ്പൂർ ബിരിയാണി ഫെസ്റ്റിവലിനെ ചൊല്ലി പുതിയ വിവാദം. ബിരിയാണി മേളയിൽ ബീഫ് ബിരിയാണി വിളമ്പരുതെന്ന് കലക്ടർ ഉത്തരവിട്ടതാണ് വിവാദത്തിന് തുടക്കമായത്. കലക്ടർ അമർ ഖുശ്‌വാഹയുടെ ഉത്തരവിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് മേള മാറ്റി വച്ചു. സൗജന്യമായി ബീഫ് ബിരിയാണി മേളയിൽ വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വിസികെ), ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ), ഹ്യൂമാനിറ്റേറിയൻ പീപ്പിൾസ് പാർട്ടി എന്നിവർ പ്രഖ്യാപിച്ചു. വിവാദം […]

Continue Reading

യു.പി മദ്റസകളിൽ ദേശീയഗാനം നിർബന്ധമാക്കി

ലഖ്നോ: ഉത്തർപ്രദേശിലെ മദ്റസകളിൽ ക്ലാസ് ആരംഭിക്കുന്നതിനുമുമ്പ് ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി. ഇതുസംബന്ധിച്ച് ജില്ല ന്യൂനപക്ഷ ക്ഷേമ ഉദ്യോഗസ്ഥർക്ക് മദ്റസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ എസ്.എൻ. പാണ്ഡെ ഉത്തരവ് നൽകി. റമദാൻ അവധിക്കുശേഷം മദ്റസകൾ തുറക്കുമ്പോൾ എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്റസകളിലെയും അധ്യാപകരും വിദ്യാർഥികളും പുതിയ നിർദേശം പാലിക്കണമെന്നാണ് ഉത്തരവ്. ഹംദ് (ദൈവസ്തുതി), സ്വലാത്ത് (പ്രവാചക പ്രകീർത്തനം) എന്നിവ ചൊല്ലിയാണ് നിലവിൽ ക്ലാസ് ആരംഭിക്കുന്നത്. ചിലയിടങ്ങളിൽ ദേശീയ ഗാനം ആലപിക്കുന്നുണ്ട്. ഇത് നിർബന്ധമാക്കുകയാണ് സർക്കാർ ചെയ്തത്. […]

Continue Reading

ആർആർആർ ആസ്പദമാക്കി ചോദ്യങ്ങൾ സ്കൂൾ ചോദ്യപേപ്പറിലും

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ അഭിനയിച്ച കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ ചോദ്യപേപ്പറിൽ ചോദ്യം. തെലങ്കാനയിലെ തെലങ്കാന പബ്ലിക് ഇന്റർമീഡിയറ്റ് പരീക്ഷ പേപ്പറിലാണ് ചോദ്യം ഇടം പിടിച്ചത്. ‘ആർആർആർ’ എന്ന ചിത്രത്തിലെ കോമരം ഭീം എന്ന ജൂനിയർ എൻടിആറിന്റെ വേഷത്തെ ആസ്പദമാക്കിയായിരുന്നു ചോദ്യം. “നിങ്ങൾ ‘ആർആർആർ’ എന്ന സിനിമയിൽ ജൂനിയർ എൻടിആറിന്റെ കൊമരം ഭീമിന്റെ പ്രകടനം നിങ്ങൾ കണ്ടു.  ജൂനിയർ എൻടിആറിനെ ഒരു പ്രമുഖ ടി.വി ചാനലിൽ റിപ്പോർട്ടർ എന്ന നിലയിൽ […]

Continue Reading

നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി: മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കൗണ്‍സിലിങ് വൈകിയതിനാൽ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവെക്കണമെന്നുമാണ് മെഡിക്കൽ സ്റ്റുഡൻസ് അസോസിയേഷന്റെ ആവശ്യം. 2021 ലെ നീറ്റ് പിജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം എന്നും വ്യക്തമാക്കി. പരീക്ഷ വൈകിയതിനെ തുടർന്ന് കൗൺസിലിങ് ആരംഭിച്ചത് ഒക്ടോബറിലാണ്. എന്നാൽ സംവരണവുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നതിനാൽ […]

Continue Reading

താജ്മഹലിനുള്ളിലെ അടച്ചിട്ട മുറികൾ തുറക്കണമെന്ന ഹരജി തള്ളി; ഹരജിക്കാരന് കോടതിയുടെ രൂക്ഷ വിമർശനം

ലഖ്നോ: താജ്മഹലിനുള്ളിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്ന ഹരജി അലഹാബാദ് ഹൈകോടതി തള്ളി. ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ച ലഖ്നോ ബെഞ്ച് വാദം വ്യാഴാഴ്ച അവസാനിപ്പിച്ചു. നാളെ നിങ്ങൾ കോടതിയുടെ ചേമ്പറുകൾ കാണണമെന്ന ആവശ്യവുമായി വരുമെന്നും പൊതുതാൽപര്യ ഹരജികളെ പരിഹസിക്കരുതെന്നും രണ്ടംഗ ബെഞ്ച് പരാതിക്കാരനെ വിമർശിച്ചു. അടച്ചിട്ട മുറികളിൽ ഹിന്ദു െെദവങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ സമൂഹമാധ്യമ ചുമതലയുള്ള രജനീഷ് സിങ് ആണ് കോടതിയെ സമീപിച്ചത്. അടച്ചിട്ടിരിക്കുന്ന മുറികളെ കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് […]

Continue Reading

മുൻ സ്കൂട്ട് സിഇഒ കാംബൽ വിൽസൺ എയര്‍ ഇന്ത്യ മേധാവി

മുംബൈ: എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി വിൻസൻ കാംബലിനെ നിയമിച്ചു .നിലവിൽ സിങ്കപ്പൂ‍ർ എയ‍ർലൈൻസിന്‍റെ ഭാഗമായ സ്കൂട്ട് എയറിന്‍റെ സിഇഒയാണ് ഇദ്ദേഹം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എയർ ഇന്ത്യയിൽ ചേരും. ന്യൂസീലൻണ്ട് സ്വദേശിയാണ്‌ അദ്ദേഹം. വ്യോമയാന മേഖലയിൽ ഇദ്ദേഹത്തിന് 26 വ‌ർഷത്തെ പ്രവർത്തി പരിചയമുണ്ട്.  ടർക്കിഷ് എയർലൈൻ ചെയർമാൻ ആയിരുന്ന ഇൽക്കർ ഐസിയെ എംഡിയായി നിയമിക്കാൻ നേരത്തെ എയർ ഇന്ത്യാ മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം പിൻമാറുകയായിരുന്നു. 1996-ൽ സിംഗപ്പൂർ എയർലൈൻസിൻ്റെ ഓക്ക് ലൻഡ് ഓഫീസിൽ ചേർന്ന കാംബൽ […]

Continue Reading